Get Updates
Get notified of breaking news, exclusive insights, and must-see stories!

മുറ്റമില്ലെങ്കിലും ചട്ടികളിൽ നല്ല ഫ്രഷ് പച്ചക്കറി വളർത്താം; തുടക്കക്കാർക്കായുള്ള ലളിതമായ വഴികൾ ഇതാ

സിറ്റികളിൽ താമസിക്കുന്നവർ ഇന്നത്തെ കാലത്ത് നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് സ്ഥലപരിമിതി. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ഒരു ചെറിയ പൂന്തോട്ടം ഉണ്ടാക്കണമെങ്കിൽ ബാൽക്കണി തന്നെ ശരണം.

ഇനി പച്ചക്കറിത്തോട്ടം ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ സ്ഥലം ഇല്ലല്ലോ എന്നോർത്ത് വിഷമിക്കേണ്ട. കണ്ടെയ്നർ ഗാർഡനിങ് ആണ് ഇതിന് പരിഹാരം. അതായത് ചട്ടികളിലോ മറ്റ് പാത്രങ്ങളിലോ ഉള്ള കൃഷി.ഇതിലൂടെ വഴി വീട്ടിൽ തന്നെ ഫ്രഷ് പച്ചക്കറികൾ വിളയിച്ചെടുക്കാം. അതിനുളള ലളിതമായ മാർഗങ്ങൾ ഇതാ..

എല്ലാ പച്ചക്കറികൾക്കും ദിവസം മുഴുവൻ കടുത്ത വെയിൽ വേണമെന്നില്ല. ചീര, കാബേജ്, കടുക് തുടങ്ങിയ ഇലക്കറികൾ ഭാഗികമായി വെയിൽ കിട്ടുന്ന സ്ഥലങ്ങളിലും നന്നായി വളരും. എന്നാൽ തക്കാളി, മുളക്, പയർ തുടങ്ങിയ കായ്ഫലങ്ങൾ തരുന്ന ചെടികൾക്ക് ദിവസവും 6 മുതൽ 8 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്.

വെള്ളം വാർന്നുപോകാൻ സൗകര്യമുള്ള എന്ത് പാത്രവും ഇതിനായി ഉപയോഗിക്കാം. സാധാരണ ചട്ടികൾ, ഗ്രോ ബാഗുകൾ, പ്ലാസ്റ്റിക് കവറുകൾ, മരപ്പെട്ടി, അല്ലെങ്കിൽ മുകൾഭാഗം മുറിച്ചുമാറ്റിയ വലിയ പ്ലാസ്റ്റിക് കുപ്പികൾ എന്നിവയെല്ലാം ഇതിന് അനുയോജ്യമാണ്. ചെടിയുടെ വലിപ്പത്തിന് അനുസരിച്ച് വേണം ചട്ടി തിരഞ്ഞെടുക്കാൻ. മല്ലിയില, ഉള്ളി എന്നിവയ്ക്ക് ചെറിയ ചട്ടികൾ മതിയെങ്കിൽ, തക്കാളി, വഴുതനങ്ങ, മുളക് തുടങ്ങിയ ആഴത്തിൽ വേരോടുന്ന ചെടികൾക്ക് വലിയ ചട്ടികളോ ഗ്രോ ബാഗുകളോ ആവശ്യമാണ്. ചട്ടിയുടെ അടിഭാഗത്ത് വെള്ളം പോകാനായി സുഷിരങ്ങൾ ഉണ്ടാക്കാൻ മറക്കരുത്.

Fresh organic vegetables growing in apartment balcony containers

സാധാരണ തോട്ടത്തിലെ മണ്ണ് നേരിട്ട് ചട്ടികളിൽ നിറയ്ക്കരുത്. ഇത് കട്ടിയുള്ളതായതുകൊണ്ട് വെള്ളം കൂടുതൽ കെട്ടിക്കിടന്ന് വേരുകൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. ഇതിന് പകരം നഴ്സറികളിൽ നിന്ന് ലഭിക്കുന്ന ഭാരം കുറഞ്ഞ പോട്ടിംഗ് മിക്സ് അല്ലെങ്കിൽ ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്ത മിശ്രിതം ഉപയോഗിക്കുക. ഇത് വേരുകൾക്ക് വായുസഞ്ചാരം നൽകാനും രോഗങ്ങൾ തടയാനും സഹായിക്കും.

വിത്തുകളോ തൈകളോ നടുന്നതിന് മുൻപ് മണ്ണ് ചെറുതായി ഈർപ്പമുള്ളതാക്കുക . ചട്ടികളിലെ മണ്ണ് വേഗത്തിൽ ഉണങ്ങിപ്പോകാൻ സാധ്യതയുള്ളതിനാൽ ദിവസവും നനയ്ക്കേണ്ടി വരും. മണ്ണിന്റെ മുകൾഭാഗം ഉണങ്ങിയിരിക്കുമ്പോൾ നനയ്ക്കുക. ചട്ടിയുടെ അടിയിലെ സുഷിരത്തിലൂടെ വെള്ളം പുറത്തേക്ക് വരുന്നത് വരെ നന്നായി നനയ്ക്കണം.

സാധാരണ മണ്ണിൽ വളരുന്നതുപോലെ ചട്ടികളിലെ ചെടികൾക്ക് കൂടുതൽ നാൾ പോഷകങ്ങൾ ലഭിക്കില്ല. അതിനാൽ കൃത്യമായ ഇടവേളകളിൽ വളം നൽകണം. വെള്ളത്തിൽ ലയിക്കുന്ന പൊതുവായ വളങ്ങൾ കുറഞ്ഞ അളവിൽ 3-4 ദിവസത്തിൽ ഒരിക്കൽ നൽകാം, അല്ലെങ്കിൽ 3 ആഴ്ചയിൽ ഒരിക്കൽ പൊടി വളങ്ങൾ നൽകാം. രാസവളങ്ങൾക്ക് പകരം ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+