Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർത്തവ വയറുവേദന കൊണ്ട് പൊറുതിമുട്ടിയോ? പരിഹാരം ഈ പഴങ്ങളിലുണ്ട്, ദിവസവും കഴിച്ച് നോക്കൂ

ആർത്തവ വേദന സമയത്ത് വേദന സംഹാരികളെ ആശ്രയിക്കുന്നവരുണ്ടാകും. എന്നാൽ ഇത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തിയേക്കും. ചിലരാകട്ടെ ഇത് ഭയന്ന് പ്രകൃതിദത്ത മാർഗങ്ങൾ തേടാറുണ്ട്. ചൂടുവെള്ളം വയറിൽ പിടിച്ചും ചൂടു ചായകുടിച്ചുമെല്ലാം വേദനയകറ്റാൻ നോക്കുന്നവരുണ്ട്. എന്നാൽ ഇനി മുതൽ പഴങ്ങൾ കഴിച്ച് പ്രശ്നം പരിഹരിച്ചാലോ? താഴെ പറയുന്ന പഴങ്ങൾ ആർത്തവ സമയത്തെ വേദനയെ വളരെ പെട്ടെന്ന് പമ്പ കടത്തും. നോക്കാം

പഴം

പഴത്തിൽ ബോറോൺ എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് പിരിയഡ്സ് മൂലമുള്ള വയറുവേദന കുറക്കാൻ സഹായിക്കും. മാത്രമല്ല പഴത്തിൽ പൊട്ടാസ്യം, വിറ്റാമിൻ ബി 6 എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ പേശികൾക്ക് അയവ് വരുത്തുകയും വയറ് വീർക്കുന്നത് പോലുള്ള പ്രശ്നങ്ങളെ കുറക്കുകയും ചെയ്യും. അതിനാൽ ആർത്തവ സമയത്ത് ദിവസേന ഒരു പഴം കഴിക്കാം. നേരിട്ടോ അല്ലെങ്കിൽ ലഘു ഭക്ഷണമായോ സ്മൂത്തിയായോ കഴിക്കാം

fruits2-

പൈനാപ്പിൾ

കൈതച്ചക്കയൽ അടങ്ങിയിരിക്കുന്ന ബ്രൊമെലൈൻ എന്ന എൻസൈ വീക്കത്തെ കുറയ്ക്കുകയും പേശികൾക്ക് അയവ് വരുത്തുകയും അതുവഴി വേദന ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. ദിവസേന ഒരു കപ്പ് (150 ഗ്രാം) പൈനാപ്പിൾ കഴിക്കാം. ഒന്നുകിൽ പഴമായോ അല്ലെങ്കിൽ ജ്യൂസ് അടിച്ചോ കുടിക്കാവുന്നതാണ്.

തണ്ണിമത്തൻ

ആർത്തവ സമയത്തെ വയറുവേദന അകറ്റാൻ ഏറ്റവും യോജിച്ച മറ്റൊരു പഴമാണ് തണ്ണിമത്തൻ. ഇവയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് വയറ് വീർക്കുന്നത് തടയും മാത്രമല്ല പേശി വേദന ലഘൂകരിക്കുകയും ചെയ്യും. മലബന്ധം ഉൾപ്പെടെയുള്ള ഡിസ്മനോറിയയുടെ ലക്ഷണങ്ങളെ കുറക്കാനും മഗ്നീഷ്യം സഹായിക്കുമത്രേ. ദിവസവും ഒന്നോ രണ്ടോ കപ്പ് തണ്ണിമത്തൻ കഴിക്കാം. അല്ലെങ്കിൽ പുതിയനയോ നാരങ്ങാ നീരോ ചേർത്ത് ജ്യൂസായും കഴിക്കാം.

ഓറഞ്ച്

പലർക്കും ഇഷ്ടപ്പെട്ട പഴമാണ് ഓറഞ്ച്. വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് നാരങ്ങ. ഒരു ദിവസം ഒന്നോ രണ്ടോ നാരങ്ങ കഴിക്കാം. അല്ലെങ്കിൽ ഒരു 200 എംഎൽ ജ്യൂസ് പതിവാക്കാം. സാലഡിൽ ചേർത്തും നാരങ്ങ കഴിക്കാം കേട്ടോ.

പപ്പായ

പപ്പായയിൽ പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പേശിവലിവ് ലഘൂകരിക്കാൻ സഹായിക്കും. മാത്രമല്ല ഇവയിൽ വിറ്റാമിൻ എയും ധാരാളമാണ്. ഇത് ഹോർമോൺ സന്തുലനത്തിന് സഹായിക്കും. ദിവസവും ഒരു കപ്പ് (150 ഗ്രാം) പഴുത്ത പപ്പായ കഴിക്കുന്നതാണ് നല്ലത്.

സരസഫലങ്ങൾ

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ സരസഫലങ്ങളിൽ ആന്റി ഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി സംയുക്തങ്ങളും ധാരാളം ഉണ്ട്. ഇവ വയറിലെ വീക്കവും ആർത്തവ വേദന കുറയ്ക്കുകയും ചെയ്യും. സ്മൂത്തിയായോ അല്ലെങ്കിൽ നേരിട്ടോ കഴിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+