രാവിലെ എഴുന്നേറ്റാൽ ആദ്യം ഫേസ്ബുക്ക് നോക്കും; ആ ഗായകന്റെ പാട്ട് നിർബന്ധം; സക്കർബർഗിന്റെ ശീലങ്ങൾ
പ്രമുഖന്മാരുടെ ജീവിതശൈലി എന്താണ് എന്നറിയാൻ നമുക്കും കൗതുകം ഉണ്ടാവില്ലേ. രാവിലെ എഴുന്നേറ്റാൽ എന്തായിരിക്കും ആദ്യം ചെയ്യുന്ന കാര്യം, എത്ര മണിക്ക് എഴുന്നേൽക്കും, എന്തൊക്കെ കഴിക്കും അങ്ങനെ ഒരു ദിവസത്തിൽ അവർ ചെയ്യുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാനുള്ള ഒരു കൗതുകം. അടുത്തിടെ മെറ്റാ സി ഇ ഒ മാർക്ക് സക്കർബർഗ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.
ഫേസ്ബുക്ക് ലൈവ് ചോദ്യോത്തരത്തിൽ ആണ് അദ്ദേഹം തന്റെ ശീലങ്ങൾ പറഞ്ഞത്. ഫോർബ്സ് പ്രകാരം നിലവിൽ ലോകത്തിലെ ആറാമത്തെ ധനികനാണ് 39 കാരനായ സക്കർബർഗ്. താൻ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുന്നത് ഫേസ്ബുക്ക്, മെസഞ്ചർ, വാട്ട്‌സ്ആപ്പ് എന്നിവ ഫോണിൽ പരിശോധിക്കുകയാണെന്ന് സക്കർബർഗ് പറയുന്നു.

രാവിലെ എട്ട് മണിക്ക് എഴുന്നേൽക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. ഉടനെ ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഫോണെടുത്ത് ഫേസ്ബുക്ക് പരിശോധിക്കും ആ ശീലം അത്ര നല്ലതല്ലെന്നും അദ്ദേഹം പറയുന്നു. അത് കഴിഞ്ഞ് കുറച്ച് നേരം വ്യായമത്തിനായി മാറ്റി വെയ്ക്കും. എം എം എ ( Mixed Martial Arts) പരിശീലനമാണ് അതിൽ പ്രധാനം.
ശരീരം കരുത്തൂറ്റതാക്കാൻ വ്യായാമങ്ങളും ചെയ്യും. വ്യായമത്തിന് അനുസരിച്ചുള്ള ഭക്ഷണമാണ് കഴിക്കുന്നത്. താൻ പ്രതിദിനം 4,000 കലോറി കഴിക്കുന്നുണ്ടെന്ന് കോടീശ്വരൻ അവകാശപ്പെട്ടു, എന്നിരുന്നാലും, പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ താൻ എന്താണ് കഴിക്കുന്നതെന്ന് അദ്ദേഹം ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല.
ദിവസവും മൂന്ന് പെൺമക്കൾക്കൊപ്പവും ഭാര്യ പ്രിസില്ല ചാനുമാെപ്പവും സമയം ചെലവഴിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് സക്കർബർഗ് പറയുന്നു. ടെയ്ലർ സ്വിഫ്റ്റിന്റെ ഗാനം കേൾക്കും. ഉറക്കത്തിന്റെ കാര്യത്തിൽ കൃത്യതപാലിക്കുന്ന ആളാണ് സക്കർബർഗ്.
ദിവസവും എട്ട് മണിക്കൂർ ഉറക്കം നിർബന്ധം ആണെന്നും നേരത്തെ ഉറങ്ങുന്നതാണ് ശീലമെന്നും അദ്ദേഹം പറയുന്നു. രാത്രി വൈകി ഉറങ്ങുന്ന ശിലമല്ല തന്റേതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു, ഫോർബ്സ് മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
തനിക്ക് വന്നിട്ടുള്ള ഒട്ടേറെ മെയിലുകൾ പരിശോധിക്കുകയും കഴിയുന്നവയ്ക്ക് പ്രതികരിക്കുകയും ചെയ്യും, 2012 ൽ ആണ് മാർക്ക് സക്കർബർഗ് കാമുകിയായ പീഡിയാട്രീഷൻ പ്രിസില്ല ചാനിനെ വിവാഹം കഴിക്കുന്നത്. . മാകിസ്മ, ഓഗസ്റ്റ്, ഒറീലിയ എന്നിങ്ങനെ 3 പെൺമക്കൾ ആണ് അദ്ദേഹത്തിന്












Click it and Unblock the Notifications