സമ്പന്നര്‍ എന്നും സമ്പന്നരായി തുടരുന്നത് എന്തുകൊണ്ട്? ഈ അഞ്ച് രഹസ്യങ്ങള്‍ അറിഞ്ഞിരിക്കണം
അതിസമ്പന്നരായ ആളുകളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയാണ് കോടീശ്വരന്‍മാര്‍ വലിയ സമ്പത്ത് സമ്പാദിക്കുകയും അവരുടെ സാമ്പത്തിക അഭിവൃദ്ധി നിലനിര്‍ത്തുകയും ചെയ്യുന്നത്? സമ്പന്നരാകുന്നതിന് എല്ലാവര്‍ക്കും അനുയോജ്യമായ ഒരു ഫോര്‍മുല ഇല്ല എന്നത് സത്യം തന്നെയാണ്.
എന്നാല്‍ പല കോടീശ്വരന്‍മാര്‍ക്കും പൊതുവായുള്ള ചില ശീലങ്ങളും തന്ത്രങ്ങളും ഉണ്ട്. അത് അവരുടെ വിജയത്തിന് കാരണമാകുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്തൊക്കെയാണ് പല കോടീശ്വരന്‍മാര്‍ക്കും പൊതുവായുള്ള ശീലങ്ങളും തന്ത്രങ്ങളും എന്ന് നമുക്ക് നോക്കാം

ഏതൊരു പണക്കാരനു പ്രഥമവും പ്രധാനവുമായി ചെയ്യുക സ്വയം നിക്ഷേപത്തിന് മുന്‍ഗണന നല്‍കുക എന്നതാണ്. സ്വന്തം നേട്ടങ്ങള്‍ അവരുടെ സമര്‍പ്പണത്തെയും കഴിവുകളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അവര്‍ തിരിച്ചറിയും. അതിനാല്‍ തന്നെ ഇത് അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും അറിവ് വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ തേടിപോകുന്നതിന് അവരെ പ്രേരിപ്പിക്കുന്നു.
വിദ്യാഭ്യാസത്തിലും വ്യക്തിഗത വളര്‍ച്ചയിലും അവരുടെ മേഖലയില്‍ മികവ് പുലര്‍ത്തുന്നതിനായി അവര്‍ തുടര്‍ച്ചയായ നിക്ഷേപം നടത്തുന്നു. എത്രത്തോളം വൈദഗ്ധ്യം നേടുന്നുവോ അത്രത്തോളം തങ്ങള്‍ മൂല്യവത്താകുമെന്ന് അവര്‍ തിരിച്ചറിയുന്നു. മറ്റൊരു കാര്യം ജീവകാരുണ്യപ്രവര്‍ത്തനമാണ്. സമ്പന്നരായ പല വ്യക്തികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
സമൂഹത്തിന് സംഭാവന നല്‍കേണ്ടതിന്റെയും മറ്റുള്ളവരെ സഹായിക്കുന്നതിന്റെയും പ്രാധാന്യം അവര്‍ മനസിലാക്കുന്നു. സമ്പന്നരായ ആളുകളില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ സമൃദ്ധി ഉണ്ടാകുന്നത് ദാനധര്‍മ്മത്തില്‍ കൂടെയാണ് എന്ന് മനസിലാക്കുന്നു. നിക്ഷേപങ്ങള്‍ വിവേകത്തോടെ തിരഞ്ഞെടുക്കുക എന്നതാണ് മറ്റൊരു കാര്യം. ആവശ്യമുള്ളപ്പോള്‍ പ്രൊഫഷണല്‍ ഉപദേശം തേടാന്‍ ഇത്തരക്കാര്‍ മടിക്കാറില്ല.
സമ്പാദ്യം സേവിംഗ്സ് അക്കൗണ്ടുകളില്‍ വെക്കുന്നതിന് പകരം നിക്ഷേപങ്ങളിലൂടെ വിവേകത്തോടെ ഉപയോഗിക്കുന്നു. അത് തങ്ങളുടെ സമ്പത്ത് വളര്‍ത്താന്‍ സഹായിക്കും എന്ന് അവര്‍ക്കറിയാം. ഇത് ഭാഗികമായി മാത്രം ജോലിയില്‍ ശ്രദ്ധിക്കുമ്പോഴും വരുമാനം സൃഷ്ടിക്കുന്നത് തുടരുന്നു. സമ്പന്നര്‍ പലപ്പോഴും ദീര്‍ഘകാലത്തേക്ക് ചിന്തിക്കുകയും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.
ലക്ഷ്യങ്ങള്‍ ഉറപ്പിച്ച് അവ നേടുന്നതിനായി സ്ഥിരമായി പ്രവര്‍ത്തിക്കും. ഹ്രസ്വകാല ഫലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ നീണ്ടുനില്‍ക്കുന്ന ഒരു തന്ത്രപരമായ പദ്ധതി അവര്‍ വികസിപ്പിക്കുന്നു. അത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു തീരുമാനങ്ങള്‍ക്കും വ്യക്തമായ ഒരു സാധ്യത നല്‍കുന്നു. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതില്‍ ശ്രദ്ധ ചെലത്തും.
ഇത് കൂടുതല്‍ സുസ്ഥിരമായ ഒരു സാമ്പത്തിക അടിത്തറ നല്‍കും. സമ്പന്നരായ ആളുകള്‍ പലപ്പോഴും വിവിധ ആസ്തികളിലും ബിസിനസുകളിലും നിക്ഷേപിക്കുന്നു. ഇത് കാരണം ഒരു വരുമാന സ്രോതസ് കുറഞ്ഞാലും മറ്റിടത്ത് നിന്നുള്ള വരുമാനം വഴി സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നു.












Click it and Unblock the Notifications