എത്ര കുറഞ്ഞ വരുമാനക്കാർക്കും സമ്പാദിച്ച് പണക്കാരാകാം: പക്ഷെ എന്ത് ചെയ്യണം? ഇതാ ചില ടിപ്സുകള്‍
ശമ്പളം ലഭിക്കുന്ന പൈസ മാസത്തിലെ ആദ്യ ദിവസങ്ങള്‍ കൊണ്ട് തീർക്കുന്നവരായിരിക്കും നമ്മളില്‍ പലരും. 'തീർക്കുന്നതല്ലല്ലോ തീരുന്നതല്ലേ' എന്ന ചോദ്യം തിരിച്ച് ചോദിക്കാനുണ്ടാവുമെങ്കിലും ശമ്പളം നമ്മള്‍ തീർക്കുന്നത് തന്നെയാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അതായത് കൃത്യമായ പ്ലാനിങ് ഉണ്ടായാല്‍ എത്ര ചെറിയ തുക ശമ്പളം ലഭിക്കുന്നവരാണെങ്കിലും ഒരു തുക മിച്ചം പിടിച്ച് അത് സമ്പാദ്യത്തിലേക്ക് മാറ്റാന്‍ സാധിക്കും.
വർധിച്ച് വരുന്ന ദൈനംദിന ചിലവുകള്‍ക്കിടയില്‍ സമ്പാദ്യത്തിലേക്ക് ശമ്പളത്തില്‍ നിന്നും ഒരു വിഹിതം മാറ്റി വെക്കുക എന്ന് പറയുന്നത് തുടക്കത്തില്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമായിരിക്കാം. എന്നാല്‍ ശ്രദ്ധാപൂർവ്വം മുന്നോട്ട് പോയാല്‍ ഇത് സാധ്യമാണ്. അതിന് വേണ്ടി സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്ന ഏതാനും കാര്യങ്ങളാണ് ഇനി പറയാന്‍ പോവുന്നത്.

1. കടം വീട്ടുക
നിങ്ങള്‍ സമ്പാദിച്ച് തുടങ്ങാന്‍ ലക്ഷ്യമിടുന്നെങ്കില്‍ ആദ്യം ചെയ്യേണ്ടത് നിലവിലെ കടം വീട്ടുക എന്നുള്ളത്. കടങ്ങള്‍ കൊടുത്ത് തീർത്തത്തിന് വേണം സമ്പാദിച്ച് തുടങ്ങാന്‍. കടത്തിൽ ക്രെഡിറ്റ് കാർഡ് കടം മുതൽ വിദ്യാഭ്യാസ വായ്പകളും കാർ ലോണുകൾ വരെ ഉൾപ്പെടും. ഇഎംഐ ആണെങ്കില്‍ ഇവയെല്ലാം ശമ്പളം ലഭിക്കുമ്പോള്‍ ആദ്യം തന്നെ അടച്ച് തീർക്കുക. വ്യക്തിപരമായ വായ്പകളാണെങ്കില്‍ അതും വേഗത്തില്‍ കൊടുത്ത് തീർക്കണം.
ലോണ്‍ അടക്കുന്നവരാണെങ്കില്‍ എല്ലായ്പ്പോഴും മിനിമം തുകയേക്കാള്‍ കൂടുതല്‍ തുക സ്ഥിരമായി അടയ്ക്കുക. മിനിമം തുകയാണ് അടയ്ക്കുന്നതെങ്കില്‍ തുടക്കത്തില്‍ ഇതിലെ വലിയൊരു ശതമാനവും പോകുക പലിശയിലേക്കായിരിക്കും. എന്നാല്‍ കൂടുതലായി നല്‍കുന്ന തുക മുതലിലാണ് കുറവ് വരുത്തുക. ഇതിലൂടെ ലോണ്‍ വേഗത്തില്‍ അടച്ച് തീർക്കാന്‍ സാധിക്കുന്നു.
2. ക്രെഡിറ്റ് കാർഡ് ഉപയോഗം കുറയ്ക്കുക
ക്രെഡിറ്റ് കാർഡ് ഉപയോഗം വളരെയധികം സജീവമായ ഒരു സമൂഹമാണ് നമ്മുടേത്. എന്നാല്‍ ഇതിന് പിന്നില്‍ വലിയൊരു അപകടം നിലനില്‍ക്കുന്നുണ്ട്. കയ്യില്‍ പണമില്ലെങ്കിലും സാധനങ്ങള്‍ ക്രെഡിറ്റ് കാർഡിലൂടെ വാങ്ങിക്കൂട്ടുന്നു. ഇതിന് പകരം ഡെബിറ്റ് കാർഡിലൂടെയോ പണമായിട്ടോ സാധനങ്ങള്‍ വാങ്ങിക്കാവുന്നതാണ്.
3-ഓട്ടോമാറ്റിക് ട്രാൻസ്ഫർ
ഓരോ മാസവും ശമ്പളം ലഭിക്കുമ്പോള്‍ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ഒരു നിശ്ചിത തുക സ്വയമേവ ട്രാൻസ്ഫർ ചെയ്യുന്ന പ്രക്രിയയാണ് ഓട്ടോമാറ്റിക് ട്രാൻസ്ഫറുകൾ. തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടാമെങ്കിലും പിന്നീട് ഇത് ഒരു ശീലമാവുകയും സേവിങ് കഴിഞ്ഞ് ലഭിക്കുന്ന തുകയ്ക്ക് ചിലവുകള്‍ നിയന്ത്രിക്കാന്‍ നമ്മള്‍ പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്നു.

4-അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കുക
സന്തോഷകരമായ ജീവിതത്തിനാണ് നാം എല്ലാം സമ്പാദിക്കുന്നത്. അതുകൊണ്ട് തന്നെ പട്ടിണി കിടന്ന് സമ്പാദിക്കേണ്ടതുമില്ല. എന്നാല്‍ മദ്യപാനം, സിഗരറ്റ് വലി, ചൂതാട്ടം പോലുള്ള കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഒരു മാസവും ഈ ഇനത്തില്‍ ചിലവഴിക്കുന്നത് എത്ര തുകയാണെന്ന് കണക്ക് കൂട്ടി അത് ക്രമേണ കുറച്ച് കൊണ്ട് വരികയും ആ തുക സമ്പാദ്യത്തിലേക്ക് മാറ്റുകയും ചെയ്യുക.
5-വരവ് ചിലവ് കണക്ക്
എത്ര തുക ലഭിച്ചു, എത്ര തുക ചിലവഴിച്ചു എന്നുള്ളത് കൃത്യമായി രേഖപ്പെടുത്തി വെക്കുക. ഈ തുക ഒരോ മാസവും വിലയിരുത്തി എവിടെയാണ് കൂടുതല്‍ ചിലവഴിക്കപ്പെട്ടതെന്ന് കണ്ടെത്തുക. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ ചിലവുകള്‍ വരുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക.
6- സൂക്ഷമത
നിങ്ങള്‍ റൂമില്‍ ഇല്ലാതിരിക്കുമ്പോള്‍ അനാവശ്യമായി ഒരു ഫാന്‍ പ്രവർത്തിപ്പിക്കുകയാണെങ്കിലും, ബാത്ത് റൂമിലെ ലൈറ്റ് ആരുമില്ലാത്തപ്പോഴും ഓണ്‍ ആയി കിടക്കുകയാണെങ്കിലും ഇത് വൈദ്യുതി ബില്ലില്‍ പ്രതിഫലിക്കും. ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത പുലർത്തിയാല്‍ തന്നെ എല്ലാം മാസവും ഒരു തുക നിങ്ങള്‍ക്ക് ലാഭിക്കാന്‍ കഴിയുന്നതാണ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications