Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 5 കാര്യങ്ങൾ ഒഴിവാക്കാൻ തയ്യാറാണോ? ഓരോ മാസവും നിങ്ങൾക്ക് നല്ലൊരു തുക ശമ്പളത്തിൽ നിന്ന് സേവ് ചെയ്യാം

എത്ര ശമ്പളം കിട്ടിയാലും മാസം അവസാനിക്കുമ്പോഴേക്ക് കയ്യിൽ ഒന്നും ബാക്കിയുണ്ടാവുന്നില്ലേ? ഇത് നിങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്‌നമാണ് ഇത്. ഭാവിയിലേക്ക് എന്തെങ്കിലും നീക്കി വെയ്ക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഇതുപോലെ പോയാൽ നടക്കുമെന്ന് തോന്നുന്നുണ്ടോ..

സംശയിക്കേണ്ട നടക്കില്ലെന്ന് തന്നെ ആവും ഉത്തരം.. അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്.. പണം സേവ് ചെയ്യാനുള്ള വഴികൾ പരീക്ഷിച്ച് തുടങ്ങണം. നിങ്ങൾ റെഡിയാണോ? എന്നാൽ ദാ ഈ നിമിഷം മുതൽ നമുക്ക് പണം സേവ് ചെയ്യാനുള്ള യാത്ര ആരംഭിക്കാം...! അഞ്ച് കാര്യങ്ങൾ ഉപേക്ഷിച്ചാൽ തന്നെ നിങ്ങൾക്ക് നല്ലൊരു തുക സമ്പാദിക്കാം

save money

വരവ് അറിയാതെ പണം ചെലവഴിക്കുന്നതാണ് മാസം അവസാനിക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ശമ്പളം തീർന്നുപോകാൻ കാരണം. ഇത് എല്ലാ മാസവും ആവർത്തിച്ചുകൊണ്ടിരിക്കും. ശമ്പളം വരുന്നു ചെലാവകുന്നു, മുഴുവനും തീരുന്നു, നിരാശ മാത്രമായിരിക്കും ബാക്കി. ആദ്യം നിങ്ങൾ നിങ്ങളുടെ വരുമാനം എത്രയാണെന്ന് കൃത്യമായി കൂട്ടുക. അതിനനുസരിച്ച് മാത്രം ബജറ്റ് പ്ലാൻ ചെയ്യുക.

പിന്നെ നിങ്ങൾ ചെയ്യേണ്ടത് അനാവശ്യമായ ചെലവ് തിരിച്ചറഞ്ഞ്, അത് നിർത്തുക എന്നതാണ്. ഏത് വഴിയാണ് ഓരോ മാസവും നിങ്ങളുടെ പണം അനവശ്യമായി ചെലവാകുന്നത് എന്ന് അറിഞ്ഞു കഴിഞ്ഞാൽ തന്നെ ഒരുപരിധിവരെ നിങ്ങൾക്ക് അത് നിയന്ത്രിക്കാൻ പറ്റും. ഇനി പറയുന്ന അഞ്ച് കാര്യങ്ങൾ എല്ലാ മാസവും നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ ഉടൻ അത് നിർത്തുക.

1. പുറത്ത് നിന്നുള്ള ഭക്ഷണം നിയന്ത്രിക്കുക: കേൾക്കുമ്പോൾ വളരെ നിസ്സരാമായ കാര്യമാണെന്ന് തോന്നും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ബജറ്റിനെ ബാധിക്കുമോ എന്നായിരിക്കും നിങ്ങളുടെ സംശയം. ബാധിക്കും എന്ന് തന്നെയാണ് പറയാനുള്ളത്. നിങ്ങൾ ഒരു മാസത്തിനിടെ റെസ്റ്റോറന്റിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റേയും ഫാസ്റ്റ് ഫൂഡിന്റെയും കോഫിയുടേയും ഒക്കെ വില ഒന്ന് കൂട്ടിനോക്കൂ. നിങ്ങൾ വിചാരിച്ചതിലും കൂടുതൽ ചെലവായിട്ടുണ്ടാകും.

2.വിനോദത്തിനായി ചെലവഴിക്കുന്ന പണം നിയന്ത്രിക്കാം: വിനോദം ആവശ്യമാണ്,എന്നാൽ അതിന് വേണ്ടി നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്നതാണ് നിയന്ത്രിക്കേണ്ടത്. അനാവശ്യമായ സബ്‌സ്‌ക്രിപ്ഷനുകൾ ഒഴിവാക്കുക.

സ്ട്രീമിംഗ് ആപ്പുകൾ, ജിമ്മിലെ മെമ്പർഷിപ്പ്, മാഗസിനുകൾ തുടങ്ങി പലവിധ സബ്‌സ്‌ക്രിപഷനുകൾ നിങ്ങൾക്കുണ്ടാവും. എന്നാൽ അവയൊക്കെ നിങ്ങൾക്ക് ആവശ്യമുള്ളതാണോ എന്ന് വിലയിരുത്തുക. ഉപയോഗിക്കാത്തത് ആണെങ്കിൽ ഉടൻ റദ്ദ് ചെയ്യുക. നിങ്ങൾ എടുത്തിരിക്കുന്ന ചില സബ്‌സ്‌ക്രിപ്ഷനുകൾ ഇനി നിങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലായാൽ അത് റദ്ദ് ചെയ്യണം.

3. യാത്രാച്ചെലവ് പരിമിതപ്പെടുത്തുക: ട്രെയിൻ, കാർ പോലുള്ള പൊതുഗതാഗത സൗകര്യം ഉപയോഗിക്കുക. നടക്കാൻ പറ്റുന്ന ദൂരമാണെങ്കിൽ നടന്നുപോകാൻ ശ്രമിക്കാം. ഇത് പണം ലാഭിക്കാൻ മാത്രമല്ല, ഒരു വ്യായാമം കൂടി ആകും.

4. അനവാശ്യമായ വൈദ്യുതി ഉപയോഗം: വളരെ നിസ്സാരമാണെന്ന് തോന്നും, എന്നാൽ അങ്ങനെയല്ല, ആവശ്യമില്ലാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പാക്കാതിരിക്കുക. ഉപയോഗം കഴിഞ്ഞ ശേഷം കൃത്യമായി ഓഫ് ചെയ്ത് വെക്കുക. ഉപയോഗിക്കാത്ത സമയത്ത് ലൈറ്റുകളും ഫാനുകളും ഓഫാക്കി വെയ്ക്കുക.

5. വസ്ത്രങ്ങൾ വാങ്ങാൻ കുറച്ച് പണം മാത്രം ചെലവാക്കുക: ഷോപ്പിംഗിന് പോകുമ്പോൾ അനാവശ്യമായി വസ്ത്രം വാങ്ങാതെയിരിക്കാം. ഗുണനിലവാരം, ട്രെന്റ്, അത് കുറേകാലം നിൽക്കുമോ, വില, ഗുണമേന്മ, അത് നിങ്ങൾക്ക് ഇപ്പോൾ ആവശ്യമുണ്ടോ എന്നൊക്കെ കൃത്യമായി പരിശോധിച്ച് മാത്രം വാങ്ങുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+