രാവിലെയോ വൈകിട്ടോ? മുടി വളരാൻ എണ്ണ തേക്കാൻ ഏറ്റവും നല്ല സമയം ഏതാണ്? അറിയാം

മുടി വളരാനായി തലയിൽ എണ്ണ തേച്ച് കുളിക്കുന്നത് പുതിയ കാര്യമല്ല. നമ്മുടെ നാട്ടിൽ വളരെ പണ്ട് കാലം മുതൽക്കേ തലയിൽ വെളിച്ചെണ്ണയും ആവണക്കെണ്ണയുമൊക്കെ തേച്ച് കുളിക്കുന്നത് പതിവാണ്.

എന്നാൽ എപ്പോൾ എണ്ണ തേക്കുന്നതാണ് മുടി വളർച്ചയ്ക്ക് ഏറ്റവും നല്ലത് ? രാത്രിയിൽ എണ്ണ തേച്ച് കിടക്കുന്നതാണ് നല്ലതെന്ന് ചിലർ പറയുന്നു. മറ്റു ചിലർ കുളിക്കുന്നതിന് മുമ്പ് തേക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു. എന്നാൽ വേറൊരു കൂട്ടർ രാവിലെ എണ്ണ തേക്കുന്നതാണ് ഉത്തമം എന്ന് കരുതുന്നു.

സത്യത്തിൽ മുടിയിൽ എണ്ണ തേക്കാൻ കൃത്യമായി ഇന്ന സമയമാണ് ഏറ്റവും നല്ലതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും ലഭ്യമല്ല. നിങ്ങൾ എങ്ങനെ എണ്ണ തേക്കുന്നു, ഏത് തരം എണ്ണ ഉപയോഗിക്കുന്നു, എത്ര സമയം എണ്ണ തലയിൽ വെക്കുന്നു, കൂടാതെ നിങ്ങളുടെ മുടിക്ക് ശരിക്കും എണ്ണയുടെ ആവശ്യമുണ്ടോ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ.

Hair

എണ്ണ തേക്കാൻ ഏറ്റവും അനുയോജ്യമായ സമയം എന്നൊന്നുണ്ടോ? ഭൂരിഭാഗം ആളുകൾക്കും മുടി കഴുകുന്നതിന് 30 മിനിറ്റ് മുതൽ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എണ്ണ തേക്കുന്നതാണ് ഏറ്റവും അനുയോജ്യമായ രീതി. ഇത് എണ്ണയ്ക്ക് തലമുടിയിൽ പ്രവർത്തിക്കാൻ ആവശ്യത്തിന് സമയം നൽകുന്നു. ഒപ്പം രാത്രി മുഴുവൻ എണ്ണമയത്തോടെ കിടക്കേണ്ടി വരികയുമില്ല.

നിങ്ങൾ പകലാണ് തലമുടി കഴുകുന്നതെങ്കിൽ രാവിലെ എണ്ണ തേച്ച് 30 മിനിറ്റിനു ശേഷമോ അല്ലെങ്കിൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷമോ കഴുകിക്കളയുന്നതാണ് നല്ലത്. രാത്രി മുഴുവൻ എണ്ണ തേച്ച് കിടക്കുന്നത് തലയോട്ടിയിൽ ചൊറിച്ചിൽ, അമിതമായ എണ്ണമയം, താരൻ എന്നിവയുണ്ടാക്കാൻ സാധ്യതയുണ്ട്.

എണ്ണ തലയിൽ അധികനേരം വെക്കേണ്ട കാര്യമില്ല. 30 മിനിറ്റ് മുതൽ കുറച്ച് മണിക്കൂറുകൾ വരെ മാത്രമാണ് ആവശ്യമുള്ള സമയം. മുടിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. അല്ലാതെ അമിതമായി എണ്ണയിൽ കുതിർത്തു വെക്കുകയല്ല വേണ്ടത്. നിങ്ങളുടെ തലയോട്ടി സ്വാഭാവികമായി തന്നെ എണ്ണമയമുള്ളതാണെങ്കിൽ തലയോട്ടിയിൽ എണ്ണ തേക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma