എന്റമ്മോ എന്തൊരു മാറ്റം: ഇഷ അംബാനിയുടെ സൗന്ദര്യ രഹസ്യം ഇതാണ്, ഡയറ്റ് വേറെ ലെവല്‍
മുംബൈ: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി ബിസിനസ് ലോകത്തെ രാജ്ഞിയാണ്. ഇന്ത്യയിലേക്ക് വമ്പന്‍ ബ്രാന്‍ഡുകളെ കൊണ്ടുവരുന്നതില്‍ ഇഷ വഹിച്ച സുപ്രധാനമാണ്. അതുപോലെ ഫാഷനിലും, സൗന്ദര്യത്തിലും ഒരുപോലെ ശ്രദ്ധിക്കുന്നയാളാണ് ഇഷ. എന്താണ് ഇഷയുടെ സൗന്ദര്യ രഹസ്യം എന്നറിയുമോ? മുമ്പ് ഫിറ്റ്‌നെസ്സിലായ്മയുടെ പേരില്‍ ട്രോളുകള്‍ ഇഷ നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് കാണുന്ന മേക്കോവറിന് കാരണം അമ്പരപ്പിക്കുന്നതാണ്.
ഇഷ അംബാനിയുടെ ഫാഷന്‍ ചോയ്‌സുകളും, ഫിറ്റ്‌നെസ് പ്രോഗ്രാമുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. സഹോദരന്‍ ആനന്ദ് അംബാനിക്ക് സമാനമായ മാറ്റങ്ങളാണ് ഇഷയിലുണ്ടായത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഷയ്ക്ക് ധാരാളം ഭാരം വര്‍ധിച്ചിരുന്നു. അതിന് പുറമേ ശരീരത്തിന് വല്ലാതെ വണ്ണം വെക്കാനും ആരംഭിച്ചിരുന്നു. ആളെ തന്നെ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരുന്നു ശരീര ഭാരവും, വണ്ണവും വര്‍ധിച്ചത്.

എന്നാല്‍ കൃത്യമായ ഡയറ്റ് പ്ലാനിംഗിലൂടെയാണ് ഇഷ ഭാരം കുറച്ച് കൊണ്ടുവന്നത്. തുടര്‍ച്ചയായി നടി ജിമ്മില്‍ പോകാറുണ്ടായിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. ട്രെയിനറെ നിയമിച്ചായിരുന്നു ഇഷയുടെ ജിമ്മിലെ വര്‍ക്കൗട്ടുകള്‍. ഇഷയുടെ സഹോദരന്‍ ആകാശ് അംബാനിയും പലപ്പോഴും ഒപ്പമുണ്ടാവാറുണ്ടായിരുന്നു. നിരന്തരം കഠിനാധ്വാനം ചെയ്താണ് ഇഷ വലിയ മേക്കോവര്‍ നടത്തിയത്. ഇന്ന് ഫാഷന്‍ ഐക്കണായിട്ടാണ് ഇഷയെ കാണുന്നത്.
അതേസമയം ഇഷാ അംബാനി തന്റെ ഭാരം കുറച്ചത് അവരുടെ സൗന്ദര്യത്തിലും ഫാഷന്‍ ചോയ്‌സുകളിലും പ്രകടമായിരുന്നു. തുടര്‍ച്ചയായി ഇഷ പൊതുവേദികളിലെല്ലാം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. ഇഷയുടെ വസ്ത്രധാരണത്തില്‍ മികച്ച സാരികളും, വെസ്റ്റേണ്‍ ചോയിസുകളും വരെയുണ്ടായിരുന്നു. അതുപോലെ ആഭരണങ്ങളിലും അത്ഭുതപ്പെടാന്‍ ഇഷയ്ക്ക് സാധിച്ചിരുന്നു. ഇതെല്ലാം കൂടുതല്‍ മികച്ച ഫിറ്റ്‌നെസ് നേടിയതിന് ശേഷമാണ് വന്നത്.
അതേസമയം ഇഷയുടെ ഡയറ്റില്‍ എന്തെല്ലാം ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ അവര്‍ പുറത്തുവിട്ടിട്ടില്ല എന്നാല്‍ ഇഷ വെജിറ്റേറിയനാണ്. ഈ ഡയറ്റാണ് ഭാരം കുറയ്ക്കാന്‍ അവരെ വേഗത്തില്‍ സഹായിച്ചത്. ഗുജറാത്തില്‍ നിന്നുള്ള വെജിറ്റേറിയന്‍ കുടുംബമാണ് ഇഷയുടേത്. അതുകൊണ്ട് അവരും അതേ പോലുള്ള ഡയറ്റാണ് പിന്തുടരുന്നത്. ജിമ്മില്‍ പോകുന്നത് ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ അവരെ സഹായിക്കുന്നുണ്ട്.
വെയ്റ്റ് ട്രെയിനിംഗ്, യോഗ എന്ന മിക്‌സ് ചെയ്തതാണ് അവരുടെ വര്‍ക്കൗട്ടുകള്‍. അതിനൊപ്പം മികച്ച ഡയറ്റും ചേരുന്നതോടെയാണ് ഭാരം കുറച്ച് ഇത്ര സുന്ദരിയാവാന്‍ അവരെ സഹായിച്ചത്. ഇതേ രീതിയിലാണ് ആനന്ദ് അംബാനിയും ഭാരം കുറച്ചത്. 108 കിലോ ഭാരമാണ് 18 മാസത്തെ വര്‍ക്കൗട്ടിലൂടെ ആനന്ദ് കുറച്ചത്.
നിത്യേന അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ ആനന്ദ് വ്യായാമം ചെയ്യാരുണ്ടായിരുന്നു. 21 കിലോമീറ്റര്‍ നടത്തം, യോഗ, വെയ്റ്റ് ട്രെയിനിംഗ്, കാര്‍ഡിയോ എന്നിവയും വരും. മധുരമില്ലാത്ത ഭക്ഷണമാണ് അദ്ദേഹം കഴിച്ചിരുന്നത്. പ്രോട്ടീന്‍ അധികമുള്ള ഭക്ഷണത്തിലേക്കാണ് അദ്ദേഹം മാറിയത്. പഴങ്ങളും, പച്ചക്കറികളും മാത്രം കഴിക്കുന്നതായി ആനന്ദിന്റെ ശീലം.












Click it and Unblock the Notifications