Get Updates
Get notified of breaking news, exclusive insights, and must-see stories!

സുന്ദരമായ നഖങ്ങള്‍ വേണോ..? ബ്യൂട്ടി പാര്‍ലറൊന്നും വേണ്ട, ഈ ഭക്ഷണം കഴിച്ചാല്‍ മതി

സുന്ദരമായ ശരീരം നിലനിര്‍ത്തുക എന്നത് ഏതൊരാളുടേയും ആഗ്രഹമായിരിക്കും. മുടി, ചര്‍മ്മം എന്നിവയാണ് സൗന്ദര്യ സങ്കല്‍പത്തിലെ ആദ്യ പഥികര്‍. ചിലര്‍ നഖങ്ങളും മനോഹരമായി പരിപാലിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്തൊക്കെയാണെങ്കിലും ഇത്തരം സൗന്ദര്യസംരക്ഷണ ചിട്ടകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും ആദ്യം നോക്കുന്നത് ബ്യൂട്ടി പാര്‍ലറിലേക്കും സലൂണിലേക്കുമായിരിക്കും.

കാരണം ഇന്ന് വിപണിയിലുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നഖങ്ങളെ ശക്തിപ്പെടുത്തുമെന്നും മുടി നീട്ടുമെന്നും ചര്‍മ്മത്തെ ഉന്മേഷത്തോടെ നിലനിര്‍ത്തുമെന്നും വാഗ്ദാനം ചെയ്യുന്നു. ഒരു പരിധി വരെ ഇതെല്ലാം ശരിയാണെങ്കിലും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ തന്നെ ഉള്ളില്‍ നിന്ന് തന്നെ മുടി, ചര്‍മ്മം, നഖം എന്നിവയെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളാണ് വേണ്ടത്.

Nail Care

തീര്‍ച്ചയായും ഇതില്‍ പ്രധാനം നമ്മുടെ ഭക്ഷണക്രമമാണ്. മുടി, ചര്‍മ്മം, നഖം എന്നിവയുടെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനുള്ള ചെലവ് കുറഞ്ഞതും അപകടസാധ്യത കുറഞ്ഞതുമായ മാര്‍ഗമാണ് പോഷകാഹാരം. അതിനാല്‍ ആരോഗ്യകരവും സുന്ദരവുമായ നഖവും മുടിയും ചര്‍മ്മവും പരിപോഷിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ സമുദ്രവിഭവങ്ങള്‍ മുടിക്കും ചര്‍മ്മത്തിനും ഗുണം ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെയും ചര്‍മ്മത്തിലെയും വീക്കവും ചുവപ്പും കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ കെരാറ്റിന്‍ ഉല്‍പാദനത്തെ പിന്തുണയ്ക്കുന്ന പോഷകം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സാല്‍മണ്‍, മത്തി, അയല എന്നീ മത്സ്യങ്ങള്‍ കഴിക്കണം എന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

മധുരക്കിഴങ്ങില്‍ കരോട്ടിനോയിഡ് ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിന്‍ എയുടെ മുന്‍ഗാമിയാണ്. വിറ്റാമിന്‍ എ കെരാറ്റിന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു. ചര്‍മ്മത്തിന്റെയും നഖത്തിന്റെയും ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. പര്‍പ്പിള്‍ മധുരക്കിഴങ്ങിലെ ആന്തോസയാനിനുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ചര്‍മ്മത്തിലെ വീക്കം മെച്ചപ്പെടുത്തും.

അകാല വാര്‍ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കാനും ഈ ആന്റിഓക്സിഡന്റുകള്‍ സഹായിക്കും. ബദാം, വാല്‍നട്ട് തുടങ്ങിയവയില്‍ ഓക്സിഡേറ്റീവ് നാശത്തെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് വിറ്റാമിന്‍ ഇ ഉണ്ട്. അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്ന് ഊര്‍ജ്ജം ആഗിരണം ചെയ്യാനും ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്താനും വാര്‍ധക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്ന ഗുണങ്ങളും വിറ്റാമിന്‍ ഇയില്‍ ഉണ്ട്.

അവോക്കാഡോയില്‍ ആരോഗ്യകരമായ കൊഴുപ്പും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ ചര്‍മ്മത്തിന്റെയും നഖത്തിന്റെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ സി മൊത്തത്തിലുള്ള ക്ഷേമത്തിന് ആവശ്യമാണ്. ഇത് കൊളാജന്‍ ഉല്‍പാദനത്തിനും ചുളിവുകള്‍ കുറയ്ക്കുന്നതിനും സഹായിക്കും.

മുട്ടകളിലെ പ്രോട്ടീന്‍ മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നമ്മുടെ മുടി കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ പ്രോട്ടീന്‍ അപര്യാപ്തമായ ഭക്ഷണക്രമം മുടി പൊട്ടാന്‍ ഇടയാക്കും. ഒരു വലിയ മുട്ടയില്‍ ഏകദേശം ഏഴ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് മുടി, ചര്‍മ്മം എന്നിവക്കൊപ്പം നഖത്തിനും ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+