താരനെ വളരെ വേഗം തുരത്താം; ഈ ചേരുവകൾ വീട്ടിലുണ്ടോ? ഇനി എളുപ്പം
പലരും അഭിമൂഖീകരിക്കുന്ന പ്രശ്നമാണ് താരൻ. താരൻ വന്നാലുള്ള ബുദ്ധിമുട്ടുകൾ നിരവധിയാണ്. മുടി കൊഴിച്ചലും തലചൊറിച്ചലും എന്തിന് നമ്മുടെ ആത്മവിശ്വാസം പോലും ഇല്ലാതാക്കാൻ താരന് സാധിക്കും. ഒരിക്കൽ താരൻ ഉണ്ടായാൽ പിന്നെ അതിനെ തുരത്തുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. താരനെ ഫലപ്രദമായി നേരിടാൻ ഏറ്റവും ഉത്തമം പ്രകൃതിദത്ത ചേരുവകളാണ്. നമ്മുടെ അടുക്കളയിൽ വളരെ സുലഭമായ ചില ചേരുവകൾ കൊണ്ട് തന്നെ ഇവയെ ഇല്ലാതാക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം
വെളിച്ചെണ്ണ- വെറും വെളിച്ചെണ്ണ കൊണ്ടോ എന്ന ചോദ്യം വേണ്ട, കാര്യം വെളിച്ചെണ്ണയ്ക്ക് തലയോട്ടി മൃദുവാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ നന്നായി മസാജ് ചെയ്ത് തല കഴുകിയിൽ ഒരുപരിധി വരെ താരനെ തുരത്താം. എണ്ണ ചെറുതായി ചൂടാക്കി വേണം തലയോട്ടിൽ തേക്കാൻ. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കറിവേപ്പില- താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ആൻ്റിഫംഗൽ ഗുണങ്ങൾ വേപ്പിലയ്ക്കുണ്ട്. ഒരു പിടി വേപ്പില വെള്ളത്തിൽ തിളപ്പിച്ച് തണുപ്പിച്ച ശേഷം അത് ഉപയോഗിച്ച് തലകഴുകുന്നതാണ് ഉത്തമം. മുടി ഷാംപൂ ചെയ്ത ശേഷം അവസാനമായിരിക്കണം ഈ വെള്ളം ഉപയോഗിച്ച് തല കഴുകേണ്ടത്.
തൈര്- തൈരിന്റെ അസിഡിറ്റി സ്വഭാവം തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കും. അതുവഴി താരനെ ഇല്ലാതാക്കുകയും ചെയ്യുന്നു. തൈര് നേരിട്ട് തന്നെ തലയിൽ തേക്കാം. ഏകദേശം 20 മിനിറ്റ് തേച്ച് വെച്ച ശേഷം കഴുകി കളയാം. നാരങ്ങയ്ക്കും അസിഡിറ്റി ഗുണങ്ങൾ ഉണ്ട്. ഇവയും ഉപയോഗിക്കാനുന്നതാണ്. നാരങ്ങ നീര് തുല്യ ഭാഗങ്ങളിൽ വെള്ളത്തിൽ കലർത്തി തലയോട്ടിയിൽ പുരട്ടി 5 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
ഉലുവ-ആന്റി ഫംഗൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഉലുവ വിത്തുകൾ. ണ്ട് ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് തലയിൽ തേച്ച് വെച്ച് കഴുകിക്കളയാം.
കറ്റാർവാഴ ജെൽ-തലയോട്ടിയിൽ തണുപ്പ് നിലനിർത്താൻ ഇവ സഹായിക്കും. ഇവയുടെ ആന്റി ബാക്ടീരിൽ ഗുണങ്ങൾ താരൻ ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കുന്നു. കറ്റാർവാഴ ജെൽ നേരിട്ട് തലയോട്ടിയിൽ പുരട്ടി കഴുകി കളയാവുന്നതാണ്.












Click it and Unblock the Notifications