നവരാത്രി ഡയറ്റ് പ്ലാനിൽ ചേർക്കാം ഈ 5 പാനീയങ്ങൾ; ഗുണങ്ങൾ അറിയാം
ദുർഗാ ദേവിയുടെ 9 വ്യത്യസ്ത അവതാരങ്ങളെ ഭക്തർ ആരാധിക്കുന്ന 9 ദിവസത്തെ ശുഭകരമായ ആഘോഷമാണ് നവരാത്രി. ഭക്തർ 9 ദിവസം ഉപവാസം എടുക്കാറുണ്ട്. ചില ധാന്യങ്ങൾ കഴിക്കുന്നതിന് നിയന്ത്രണം ഉണ്ട്. ഉപവാസം എടുക്കുന്ന നേരത്ത് ശരീരത്തിലെ ശരിയായ പോഷകവും ഇലക്‌ട്രോലൈറ്റ് ബാലൻസും നിലനിർത്തേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് കൂടുതൽ ജലാംശവും പ്രതിരോധശേഷിയും ആവശ്യമാണ്. നിങ്ങളുടെ നവരാത്രി ഡയറ്റ് പ്ലാനിൽ ചേർക്കേണ്ട 5 സൂപ്പർ ഹെൽത്തി ഡ്രിങ്ക്‌സ് ആണ് പറയുന്നത്.
ബട്ടർ മിൽക്ക്: വേനൽക്കാലത്ത് ഇത് വളരെ നല്ല പാനീയമാണ്. പ്രകൃതിദത്തമായി തന്നെ ശീതീകരിക്കാൻ സഹായിക്കുന്നു. മോര് കുടിക്കുമ്പോൾ നിർജ്ജലീകരണ സാധ്യത കുറയുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദഹനത്തിനും നല്ലതാണ്.

തേങ്ങാവെള്ളം: വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ മറ്റൊരു ആരോഗ്യകരമായ ഒന്നാണ് തേങ്ങാ വെള്ളം. ജലാംശം നൽകാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് തേങ്ങാ വെള്ളം. ഫ്രീറാഡിക്കലുകൾ ശരീരത്തിൽ ഉണ്ടാക്കുന്ന മോശം സ്വാധീനം തടയുന്നു. തേങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ആരോഗ്യകരമായ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.
കക്കരിക്ക ജ്യൂസ്: ഈ പാനീയം പ്രകൃതിദത്തമായി ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു. ഇത് വിഷ വസ്തുക്കളെ പുറന്തള്ളുകയും കിഡ്നിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. കക്കിരിക്ക, പുതിന, നാരങ്ങ നീര്, മല്ലിയില എന്നിവ ചേർത്ത് തയ്യാറാക്കാം. ഇത് ശരീരഭാരം കുറയ്ക്കാനും ചർമ്മത്തെ ജലാംശം നൽകാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
ഫ്രഷ് ഫ്രൂട്ട് ജ്യൂസ്: പല പഴങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണ്. ബെറികൾ, ഓറഞ്ച്. ആപ്പിൾ നീര് എന്നിവ ദഹനത്തിന് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ മെറ്റാബോളിസം വേഗത്തിലാക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
നാരങ്ങാ വെള്ളം: നാരങ്ങാ വെള്ളം പൊതുവെ എല്ലാവരും കുടിക്കുന്ന ഒന്നാണ്. പുതിന ഉപയോഗിച്ച് ലളിതമായി നാരങ്ങാ വെള്ളം ഉണ്ടാക്കാം. ശരീരത്തിന് തണുപ്പും ഇന്മേഷം നൽകുന്നകാണ് പുതനയില ചേർത്ത നാരങ്ങാവെള്ളം. ഇതിൽ സിട്രസ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്.
ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും ചെയ്യും. ദഹനത്തിനും നല്ലതാണ്.












Click it and Unblock the Notifications