നവരാത്രി വ്രതം എടുക്കുമ്പോൾ കാപ്പിയും ചായയും കുടിക്കാമോ? അറിയാം
നവരാത്രി ആഘോഷിക്കാൻ ഭക്തർ ഒരുങ്ങിക്കഴിഞ്ഞു. 9 ദിവസം നീളുന്ന നവരാത്രി ദിവസങ്ങളിൽ ഭക്തർ ദിവസം മുഴുവൻ വ്രതം അനുഷ്ഠിക്കുകയും ദുർഗാ ദേവിയുടെ വ്യത്യസ്ത അവതാരങ്ങളെ ആരാധിക്കുകയും ചെയ്യുന്നു. വ്രതം അനുഷ്ഠിക്കുന്ന സമയത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. നവരാത്രി കാലത്ത് ഉള്ളി, വെളുത്തുള്ളി, മദ്യം നോൺവെജ് എന്നിവ ഒഴിവാക്കാറുണ്ട്. എന്നാൽ കാപ്പിയോ ചായയോ കുടിക്കാമോ എന്നത് എല്ലാവർക്കും ഉണ്ടാവുന്ന സംശയമാണ്.
വളരെ ജനപ്രീയമായ രണ്ട് പാനീയങ്ങളാണ്. ചായയും കാപ്പിയും. ആളുകൾ അവരുടെ പ്രഭാതം ആരംഭിക്കുന്നത് തന്നെ ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണ്. നവരാത്രി സമയത്ത് കാപ്പിയും ചായയും കുടിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റുള്ളവർ അത് കഴിക്കരുത് എന്ന് പറയുന്നു. വ്രതം എടുക്കുന്ന സമയത്ത് എരിവുള്ളതോ ഉപ്പിട്ടതോ ആയ ഭക്ഷണങ്ങൾ, പാക്ക് ചെയ്ത ഭക്ഷണങ്ങൾ മധുരമുള്ള ഭക്ഷണങ്ങൾ മദ്യം എന്നി ഒഴിവാക്കാറുണ്ട്. പോഷകങ്ങളാൽ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

ആരോഗ്യം നിലനിർത്താൻ ആളുകൾ ഉപവാസ സമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങളും വെള്ളവും കഴിക്കുന്നത് നല്ലതാണ്. വ്രതത്തിന്റെ സമയത്ത് കാപ്പിയോ ചായയോ കഴിക്കുന്നതിനെക്കുറിച്ച് നിരവധി ആശയങ്ങൾ ഉണ്ട്. എന്നാൽ കാപ്പിയിലും ചായയിലും കഫീൻ
അടങ്ങിയിട്ടുണ്ട് എന്ന് ആരോഗ്യ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത് മിതമായ അളവിൽ കഴിച്ചാൽ ശരീരത്തിന് ആരോഗ്യം നൽകും. കാപ്പിയുടേയും ചായയുടേയും അമിതമായ ഉപയോഗം മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കും.
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ, പ്രാഥമികമായി ഒരു വ്യക്തിയുടെ ദഹന വ്യവസ്ഥയെ ബാധിക്കുന്നു. അമിതമായ കഫീൻ കഴിക്കുന്നതിന്റെ ഏറ്റവും സാധാരണമായ പാർശ്വഫലങ്ങളിൽ ഒന്നാണ് നെഞ്ചെരിച്ചിൽ. ഇത് കൂടുന്തോറും ഗ്യാസ്ട്രിക് ആസിഡിന്റെ രൂപവത്ക്കരണത്തിന് കാരണമാകും. ഇത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കും. നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്താനും ഉറക്കമില്ലായ്മ ഉണ്ടാക്കാനും കാപ്പി കാരണം ആയേക്കാം.
അതേ സമയം, മിതമായി ചായ കുടിക്കുന്നത് ചില ആളുകൾക്ക് ആരോഗ്യകരമാണ്. അമിതമായി കഴിക്കുന്നത് ഉറക്ക പ്രശ്നങ്ങൾ, ക്ഷീണം,
ഉത്കണ്ഠ, മോശം ഉറക്കം, ചില സന്ദർഭങ്ങളിൽ തലവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആവാം. ചായയിൽ സ്വാഭാവികമായും കഫീൻ അടങ്ങിയിട്ടുണ്ട്, അമിതമായ അളവിൽ ചായ കഴിക്കുമ്പോൾ അത് ഉത്കണ്ഠ, അസ്വസ്ഥത, സമ്മർദ്ദം എന്നിവയ്ക്ക് കാരണം ആകും












Click it and Unblock the Notifications