ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം!
സൂര്യൻ അസ്തമിച്ചാലുടൻ വീടുകളിലും വഴിയോരത്തും തെളിയുന്ന വൈദ്യുത ലൈറ്റുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ രാത്രി വൈകിയും വെളിച്ചം അമിതമായി ഉപയോഗിക്കുന്നതും, ഉറങ്ങുമ്പോൾ മുറിയിലെ ലൈറ്റുകൾ അണയ്ക്കാത്തതും നിസ്സാരമായി കാണേണ്ട ഒന്നല്ല. വെളിച്ചം നല്ലതാണെങ്കിലും അമിതമായാൽ അത് ആരോഗ്യത്തെ, പ്രത്യേകിച്ച് ഹൃദയത്തെ ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. രാത്രികാലങ്ങളിലെ അമിതമായ വെളിച്ചം ഹൃദയാഘാത സാധ്യത 56 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് പ്രമുഖ മെഡിക്കൽ ജേണലായ 'JAMA നെറ്റ്‌വർക്കിൽ' പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്.
എന്താണ് ഈ അപകടത്തിന് പിന്നിൽ? നമ്മുടെ ശരീരത്തിന് പ്രകൃതിദത്തമായ ഒരു ആന്തരിക ഘടികാരമുണ്ട്- ഇതിനെ 'സർക്കാഡിയൻ റിഥം' (Circadian Rhythm) എന്ന് വിളിക്കുന്നു. രാത്രി ഉറങ്ങാനും പകൽ ഉണർന്നിരിക്കാനും ശരീരത്തെ സജ്ജമാക്കുന്നത് ഈ താളമാണ്. സൂര്യപ്രകാശം മാറുമ്പോൾ ശരീരം മെലറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുകയും ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും. എന്നാൽ രാത്രിയിൽ കൃത്രിമ വെളിച്ചം അമിതമായി ഏൽക്കുന്നത് ഈ സ്വാഭാവിക താളത്തെ തകിടം മറിക്കുന്നു. ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാനും, ഉയർന്ന രക്തസമ്മർദ്ദത്തിനും, ശരീരത്തിൽ വീക്കങ്ങൾ (Inflammation) ഉണ്ടാകാനും കാരണമാകുന്നു. ഈ അവസ്ഥകൾ ക്രമേണ ഹൃദ്രോഗങ്ങളിലേക്ക് വഴിതുറക്കുന്നു.
പഠനമനുസരിച്ച്, രാത്രിയിൽ വെളിച്ചം അമിതമായി ഏൽക്കുന്നവരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഗണ്യമായി വർദ്ധിക്കുന്നു. കൃത്യമായി പറഞ്ഞാൽ ഹൃദയാഘാത സാധ്യത വെളിച്ചം ഏൽക്കാത്തവരെ അപേക്ഷിച്ച് ഇത്തരക്കാരിൽ 56 ശതമാനം അധികമാണ്. ഹൃദയധമനികളിലെ തകരാറുകൾക്ക് 32 ശതമാനം സാധ്യത കൂടുതലാണ്. പക്ഷാഘാതത്തിനുള്ള സാധ്യത 30 ശതമാനം വരെ വർദ്ധിക്കുന്നു.
വായു മലിനീകരണത്തെക്കുറിച്ചും ജല മലിനീകരണത്തെക്കുറിച്ചും നാം ബോധവാന്മാരാണെങ്കിലും 'ലൈറ്റ് പൊല്യൂഷൻ' അഥവാ വെളിച്ച മലിനീകരണത്തെ കുറിച്ച് പലരും അജ്ഞരാണ്. വീടിനുള്ളിലെ ബൾബുകൾ മാത്രമല്ല, സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ നിന്നുള്ള നീല വെളിച്ചവും (Blue Light) ഈ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കും ഉറക്കമില്ലാത്തവർക്കും ഈ ആരോഗ്യപ്രശ്നങ്ങൾ വേഗത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്.

ഹൃദയത്തെ സംരക്ഷിക്കാൻ എന്തുചെയ്യണം?
ഉറങ്ങുന്ന മുറി പരമാവധി ഇരുട്ടിലാക്കി വെക്കുക എന്നതാണ് ഏറ്റവും ലളിതമായ പ്രതിവിധി. പുറത്തെ വെളിച്ചം മുറിക്കുള്ളിലേക്ക് കടക്കാത്ത തരത്തിൽ കർട്ടനുകൾ ഉപയോഗിക്കുന്നതും, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ മാറ്റിവെക്കുന്നതും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. വെളിച്ചം കുറഞ്ഞ മഞ്ഞ പ്രകാശമുള്ള ബൾബുകൾ രാത്രിയിൽ ഉപയോഗിക്കുന്നതും നല്ലതാണ്. രാത്രിയെ രാത്രിയായി തന്നെ കണ്ട് ശരീത്തിന് ഇരുട്ടിൽ വിശ്രമം നൽകുക. ഹൃദയം ആരോഗ്യത്തോടെയിരിക്കട്ടെ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications