ഇന്ന് രാത്രി തന്നെ ഈ സാധനങ്ങൾ വീട്ടിൽ നിന്ന് മാറ്റിക്കോളൂ; മാറ്റിയില്ലെങ്കിൽ ഈ വർഷം ദാരിദ്ര്യം ഒഴിയില്ല
പുതുവർഷത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാവണമെന്ന ആഗ്രഹവും പ്രാർത്ഥനയും ആണ് നമുക്കെല്ലാവർക്കും ഉണ്ടാവുക. അതിന് വേണ്ടി പല കാര്യങ്ങളും നമ്മൾ ചെയ്യുന്നുമുണ്ടാകും. ഈ പുതുവർഷത്തിൽ നിങ്ങളുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും വന്നുചേരണമെങ്കിൽ ഒരു കാരണവശാലും ഇനി പറയുന്ന കാര്യങ്ങൾ വീട്ടിൽ വെയ്ക്കാൻ പാടില്ല. ഈ സാധനങ്ങൾ വീട്ടിലുണ്ടെങ്കിൽ ഉടൻ തന്നെ മാറ്റണം.
ചില സാധനങ്ങൾ വീട്ടിൽ വെയ്ക്കുന്നത് നമ്മുടെ വീട്ടിലേക്ക് ഐശ്വര്യം എത്തുന്നതിന് തടസ്സമുണ്ടാക്കും. എന്നും പ്രശ്നങ്ങളായിരിക്കും. ചിലപ്പോൾ ഇത്തരം സാധനങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടെന്ന കാര്യം പോലും നമ്മൾ മറന്നുപോകും. പുതുവർഷംഎത്തുന്നതിന് മുമ്പ് വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന നോക്കാം..

ഉണങ്ങിയ ചെടികൾ: ഭംഗിക്ക് വേണ്ടി ഉണങ്ങിയ ചെടികൾ വീട്ടിൽ സൂക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇത് അത്ര നല്ല കാര്യമല്ല. വാസ്തു ശാസ്ത്ര പ്രകാരം ഉണങ്ങിവരണ്ട ചെടികൾ വീട്ടിൽ സൂക്ഷിക്കുന്നത് വളരെ അശുഭകരമാണ്. പുതുവത്സര സന്തോഷകരമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവ ഒട്ടും വൈകാതെ വീട്ടിൽ നിന്ന് മാറ്റണം. അത് പോലെ മുള്ളുകൾ ഉള്ള ചെടി ഉണ്ടെങ്കിൽ ആ ചെടികളും ഉടൻ മാറ്റിക്കോളൂ. ഇവ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കും.
പ്രവർത്തിക്കാത്ത ക്ലോക്ക്: പ്രവർത്തിക്കാത്ത ക്ലോക്ക് വീട്ടിൽ വെയ്ക്കരുത്. കാരണം അത് പോലെ നിങ്ങളുടെ പുരോഗതിയും നിലയ്ക്കും. വീട്ടിൽ ഇത്തരത്തിൽ ഉള്ള ക്ലോക്ക് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് നന്നാക്കുകയോ അല്ലെങ്കിൽ അവിടെ നിന്ന് കളയുകയോ ചെയ്യുക. ഇത്തരം ക്ലോക്ക് നിങ്ങളുടെ ജീവിതത്തിൽ അശുഭകരമായ കാര്യങ്ങൾ നടക്കാൻ കാരണമാവുകയും ചെയ്യുമെന്നാണ് പറയുന്നത്.
പൊട്ടിയതും പഴകിയതുമായി ഫോട്ടോ: വീട്ടിൽ സാധാരണമാണ് ഫോട്ടോകൾ വയ്ക്കുന്നത്. വളരെ രസമാണല്ലോ ഫോട്ടോസ് കാണാൻ. എന്നാൽ ഇത്തരം ഫോട്ടോകൾ വെയ്ക്കുമ്പോൾ നമ്മൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. പൊട്ടിയതുമം പഴകിയതുമായ ഫോട്ടോസ് ഒരു കാരണവശാലും വീട്ടിൽ വെയ്ക്കരുത്. തകർന്ന ചില്ലുകളുള്ളതോ, തകർന്ന ഫ്രെയിമുകൾ ഉള്ളതോ ആയ ഫോട്ടോസ് വെയ്ക്കരുത്. ഇത് വീ്ട്ടിൽ കലഹത്തിന് കാരണമാകും.
പൊട്ടിപ്പോയ ഗ്ലാസ്: പൊട്ടിയ ഗ്ലാസ് വീട്ടിൽ വെയ്ക്കരുത്. പാെട്ടിയ കണ്ണാടി പോലുള്ള വ വീട്ടിൽ നെഗറ്റിവ് ആയിട്ടുള്ള എനർജി കൊണ്ടുവരും. അതുകൊണ്ട് വീട്ടിൽ പൊട്ടിയ ഗ്ലാസ് ഉണ്ടെങ്കിൽ ഉടൻ അത് മാറ്റണം.
കീറിയതും പഴയതുമായ വസ്ത്രങ്ങൾ: ചിലർ വസ്ത്രങ്ങൾ എത്ര പഴകിയാലും അത് ഉപേക്ഷിക്കില്ല, വീട്ടിൽ സൂക്ഷിച്ച് വയ്ക്കും. എന്നാൽ പഴയതും കീറിയതുമായ വസ്ത്രങ്ങൾ വീട്ടിൽ സൂക്ഷിച്ച് വെയ്ക്കുന്നത് നല്ലതല്ല എന്നാണ് വാസ്തു പറയുന്നത്. ഇത് വാസ്തു ദോഷങ്ങൾക്ക് കാരണം ആയേക്കാം. ഇത്തരത്തിലുള്ള കീറിയ വസ്ത്രങ്ങൾ ഉടൻ മാറ്റണം.












Click it and Unblock the Notifications