Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രിഡ്ജിന്റെ ഡോറില്‍ വയ്ക്കാന്‍ പറ്റാത്ത 8 സാധനങ്ങള്‍; കാരണം അറിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും ചെയ്യില്ല

ഗൃഹോപകരണങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ഫ്രിഡ്ജ്. പ്രത്യേകിച്ച് ജോലിയുള്ളവര്‍ക്ക്. ഭക്ഷണം കേടു കൂടാതെ സൂക്ഷിക്കാനാണ് ഫ്രിഡ്ജ് പൊതുവേ എല്ലാവരും ഉപയോഗിക്കുന്നത്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ രോഗാണുക്കളുടെ വാസസ്ഥലമായി ഫ്രിഡ്ജ് മാറും. ഫ്രിഡ്ജിന്റെ ഡോറില്‍ നിറയെ സാധനങ്ങള്‍ വയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. മുട്ട, പാല്‍, ജ്യൂസ് കുപ്പികള്‍, വെള്ളം നിറച്ച കുപ്പികള്‍, ബട്ടര്‍ എന്നിവയൊക്കെ.

എന്നാല്‍ ഏറ്റവും പെട്ടെന്ന് കേടു വരുന്ന ചില ഭക്ഷ്യ വസ്തുക്കള്‍ ഫ്രിഡ്ജിന്റെ ഡോറില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ല. നിരന്തരം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതാണ് ഫ്രിഡ്ജിന്റെ ഡോര്‍. ഇത് ഭക്ഷണ സാധനത്തിന്റെ ഷെല്‍ഫ് ലൈഫ് കുറയ്ക്കുകയും ആരോഗ്യത്തെ പോലും അപകടത്തിലാക്കുകയും ചെയ്യും.

ഫ്രിഡ്ജിലെ ഏറ്റവും തണുപ്പു കുറഞ്ഞ ഭാഗമാണ് ഡോര്‍. കൂടുതല്‍ തണുപ്പ് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഒരിക്കലും ഇത് ഉപയോഗിക്കരുത്. ഭക്ഷണത്തിന്റെ ഗുണമേന്മ കുറയാതിരിക്കാന്‍ ഫ്രിഡ്ജ് നാല് ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെയായിരിക്കണം. പക്ഷേ, എപ്പോഴും തുറക്കുന്നതിനാല്‍ ഡോര്‍ ഭാഗത്ത് ഈ തണുപ്പ് നിലനിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ടാണ് വാതിലിനു പകരം ഫ്രിഡ്ജിനുള്ളില്‍ തന്നെ സാധനങ്ങള്‍ സൂക്ഷിക്കണമെന്നു പറയുന്നത്.

fridge door

ഡോര്‍ റാക്കുകളില്‍ മുട്ട, പാല്‍, മാംസം എന്നിവ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അടിയന്തരമായി അതു മാറ്റണം. ഫ്രിഡ്ജിന്റെ ഡോറില്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ലാത്ത ഒന്‍പത് നിത്യോപയോഗ സാധനങ്ങള്‍ ഇതാ:

പാല്‍

പാല്‍ കുപ്പികള്‍ വാതിലില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്. പാല്‍ വളരെ പെട്ടെന്ന് കേടാകുന്ന ഒന്നാണ്. പാല്‍ ഫ്രഷായി സൂക്ഷിക്കാന്‍ നല്ല തണുത്ത അന്തരീക്ഷം ആവശ്യമാണ്. ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം ചൂടു വായു അകത്തു കയറുന്നു. ഇത് പാല്‍ വളരെ പെട്ടെന്ന് കേടാകാന്‍ കാരണമാകും.

മുട്ട

ഫ്രിഡ്ജിന്റെ ഡോറില്‍ മുട്ട സൂക്ഷിക്കാന്‍ ഒരു ബില്‍റ്റ്-ഇന്‍ ട്രേ ഉണ്ട്. എന്നാല്‍ മുട്ടകള്‍ ഡോറില്‍ സൂക്ഷിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അവ വാതിലില്‍ സൂക്ഷിക്കുന്നത് ബാക്ടീരിയ വളരാന്‍ കാരണമാകും. ഇത് ഭക്ഷ്യ വിഷബാധയിലേക്കു നയിക്കും.

വെണ്ണ

ബട്ടര്‍ പാല്‍ പോലെ വേഗത്തില്‍ കേടാകില്ലെങ്കിലും ഡോറിന്റെ ഭാഗത്ത് സൂക്ഷിക്കരുത്. അവിടുത്തെ കുറഞ്ഞ താപനില ബട്ടറിനെ മൃദുവാക്കുകയും അതിന്റെ ഘടന നഷ്ടപ്പെടുകയും ചെയ്യും. കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ ഫ്രിഡ്ജിന്റെ ഉള്‍ഭാഗമാണ് നല്ലത്.

ചീസ്

ചീസ്, പ്രത്യേകിച്ച് ക്രീം ചീസ് പോലുള്ള മൃദുവായ ഭക്ഷ്യ വസ്തുക്കളില്‍ പൂപ്പല്‍ ഉണ്ടാകുന്നത് തടയാന്‍ സ്ഥിരമായ തണുപ്പ് ആവശ്യമാണ്. ഡോറിന്റെ ഭാഗത്ത് ഈ തണുപ്പ് കിട്ടില്ല. അതിനാല്‍ ചീസ് ഡ്രോയറിലോ ഫ്രിഡ്ജിന്റെ മധ്യഭാഗത്ത് സീല്‍ ചെയ്ത പാത്രത്തിലോ സൂക്ഷിക്കുക.

ജ്യൂസ്

ജ്യൂസ് കുപ്പികളാണ് കൂടുതല്‍ പേരും ഡോറില്‍ സൂക്ഷിക്കുന്നത്. ഡോറിന്റെ ഭാഗത്തെ താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോള്‍ ഫ്രഷ് ജ്യൂസുകള്‍ വേഗത്തില്‍ പുളിക്കും. പുതുമയും രുചിയും നിലനിര്‍ത്താന്‍ അവ അകത്തെ ഷെല്‍ഫില്‍ സൂക്ഷിക്കുന്നതാണ് സുരക്ഷിതം.

മാംസം

വേവിക്കാത്ത മാംസം ഒരിക്കലും ഫ്രിഡ്ജിന്റെ വാതിലില്‍ വയ്ക്കരുത്. മാംസത്തില്‍ ബാക്ടീരിയ വളരാതിരിക്കാന്‍ ഏറ്റവും തണുപ്പുള്ള ഭാഗത്താണ് ഇത് സൂക്ഷിക്കേണ്ടത്. വാതിലില്‍ സൂക്ഷിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഫ്രീസറില്‍ തന്നെ മാംസം സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

തൈര്

പാല്‍ പോലെ തൈരും അതിന്റെ ഗുണമേന്മ നിലനിര്‍ത്താനും കേടാകുന്നത് തടയാനും സ്ഥിരമായ തണുപ്പ് അനിവാര്യമാണ്. ഡോറിന്റെ താപനിലയില്‍ സൂക്ഷിക്കുന്നത് തൈരിന്റെ ഷെല്‍ഫ് ലൈഫ് കുറയ്ക്കും. തൈര് പുളിയുള്ളതായി മാറും.

മയോണൈസ്

മയോണൈസ് പെട്ടെന്ന് കേടാകുന്ന ഭക്ഷ്യവസ്തുവാണ്. ഇത് നല്ല തണുപ്പില്‍ സൂക്ഷിച്ചില്ലെങ്കില്‍ കേടാകാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിന്റെ ഡോറില്‍ സൂക്ഷിക്കുന്നത് വേഗത്തില്‍ മയോണൈസ് കേടാകാന്‍ കാരണമാകും. അതിനാല്‍ എപ്പോഴും ഫ്രിഡ്ജിന്റെ ഏറ്റവും ഉള്ളില്‍ സൂക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+