ഞെട്ടിച്ച് നിവിൻ പോളി; വാങ്ങിയത് 15 കോടിയുടെ അപ്പാർട്ട്മെന്റ്? രണ്ടാം വരവ് ആഡംബര പൂർണം
സ്ക്രീൻ ജീവിതത്തിൽ രണ്ടാം വരവിനൊരുങ്ങുന്ന നിവിൻ പോളിയുടെ ഓഫ്‌സ്ക്രീൻ ജീവിതവും വമ്പൻ മാറ്റത്തിനൊരുങ്ങുന്നു. എന്താണാ മാറ്റം എന്നല്ലേ? നടൻ തേവരയിൽ സ്വന്തമായൊരു വാട്ടർഫ്രണ്ട് അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നു. 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റിന്റെ വില 15 കോടിയാണെന്നാണ് റിപ്പോർട്ട്. ഇതോടെ മലയാള സിനിമാ താരങ്ങൾക്കിടയിൽ തന്നെ ഏറ്റവും ആഡംബരപൂർണമായ വസതി സ്വന്തമാക്കുന്ന താരമായി മാറിയിരിക്കുകയാണ് നിവിൻ.
കേരളത്തിലെ അതിസമ്പന്നർക്കായി കല്യാൺ ഡെവലപ്പേഴ്‌സ് രൂപകൽപ്പന ചെയ്‌ത എക്‌സ്‌ക്ലൂസീവ് പ്രോജക്റ്റിന്‍റെ ഭാഗമാണ് ഈ വസതി. സ്വകാര്യ ഡെക്ക്, തടസങ്ങളില്ലാത്ത ബാക്ക് വാട്ടർ കാഴ്‌ച, പരമമായ സ്വകാര്യത - ഇങ്ങനെ പലവിധ പ്രത്യേകതകളാൽ കൊച്ചിയിലെ ഏറ്റവും ആഡംബരപൂർണമായ വീടാണിതെന്നാണ് റിപ്പോർട്ട്.

സ്‌ക്രീനിലും സ്‌ക്രീനിന് പുറത്തും തന്‍റെ തിരഞ്ഞെടുപ്പുകൾ കരുതലോടെ മാത്രം നടത്തുന്ന ആളാണ് നിവിൻ. സ്ക്രിപ്റ്റുകളുടെ കാര്യത്തിൽ മാത്രമല്ല, ജീവിതശൈലിയിലും നിവിൻ സെലക്ടീവാണെന്നാണ് നടനുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. നിവിനെ പോലൊരു നടന്റെ പുതിയ നേട്ടം ആരാധകർ ആഘോഷിക്കുകയാണ്. താരത്തിന്റെ സ്വപ്രയത്നത്തിന്റേയും കഠിനാധ്വാനത്തിന്റേയും കൂടി ഫലമാണ് പുതിയ വീടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അതേസമയം നിവിന്റെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ബേബി ഗേൾ, സർവ്വം മായ - ദി ഗോസ്റ്റ് സ്റ്റോറി , ബെൻസ് എന്നിവയാണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.












Click it and Unblock the Notifications