Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറയുന്നില്ല, ഈ വയറ് നാണക്കേടാണ് എന്നൊന്നും ഇനി പരാതി പറയേണ്ട; ഇവ കഴിച്ച് നോക്കൂ, ചാടിയ വയറൊക്കെ ഒതുങ്ങും

തടി കുറക്കാനുള്ള കഷ്ടപ്പാട് ചില്ലറയല്ലെന്ന് അതിന് ശ്രമിക്കുന്നവർക്ക് അറിയാം. കഷ്ടപ്പെട്ട് ഭക്ഷണം കുറച്ചും വ്യായാമം ചെയ്തും ഒരുവിധം തടി കുറച്ചാലും വലിയ വെല്ലുവിളി കുടവയറായിരിക്കും. എന്ത് ചെയ്തിട്ടും ഈ വയറ് കുറയുന്നില്ലല്ലോയെന്ന് പരാതിപ്പെടുന്നവരാണ് പലരും.

ശരിയാണ്, പെട്ടെന്നൊന്നും വയറിലെ കൊഴുപ്പ് കളയുക എളുപ്പമല്ല. ജീവിതശൈലിയിലും വ്യായാമത്തിലും അതോടൊപ്പം കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിലുമെല്ലാം കൃത്യത പുലർത്തേണ്ടതുണ്ട്. ഇന്ന് വയറിലെ കൊഴുപ്പ് കളയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം. വയർ മാത്രമല്ല ശരീര ഭാരം കുറക്കാനും ഇവ നിങ്ങളെ സഹായിക്കും. വിശദമായി അറിയാം.

weight2-

വെളുത്തുള്ളി

കേൾക്കുമ്പോൾ വെളുത്തുള്ളിയോ എന്നൊക്കെ ചോദിക്കാൻ തോന്നുമെങ്കിലും ഗുണങ്ങൾ അറിഞ്ഞാൽ പിന്നീടൊരിക്കലും ഈ ചോദ്യം ചോദിക്കില്ല. കാരണം ആൻറി ഓക്സിഡൻറുകൾ, നാരുകൾ, പ്രോട്ടീൻ, മാംഗനീസ്, മറ്റ് വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെളുത്തുള്ളി.വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ഉത്തമമാണ്. ഇത് ഏറെ നേരെ വയറിന് പൂർണത നൽകും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കും.

കറുവപ്പട്ടയും തേനും ചേർത്ത ചായ

കറുവാപ്പട്ടയും തേനും ചേർത്ത ചായയിൽ ആൻറി ബാക്ടീരിയൽ, ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഉയർന്ന പോഷകഗുണമുള്ള കറുവപ്പട്ട മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. കറുവപ്പട്ടയ്ക്ക് ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനും സാധിക്കും.

ചെറുനാരങ്ങയും തേനും ചേർത്ത വെള്ളം

ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ അൽപം തേൻ ചേർത്ത് കുടിക്കുന്നത് ന്ലതാണ്. ശരീരത്തിൽ നിന്ന് ദഹിക്കാത്ത ഭക്ഷണവും മറ്റ് വിഷവസ്തുക്കളും പുറന്തള്ളാൻ ഇത് സഹായിക്കുന്നു. മാത്രമല്ല ഇവയ്ക്ക് മെറ്റബോളിസം മെച്ചപ്പെടുത്താനും സാധിക്കും. അതിരാവിലെ വെറും വയറ്റിൽ ഈ വെള്ളംകുടിക്കാം. അതേസമയം അസഡിറ്റി പ്രശ്നങ്ങൾ ഉള്ളവർ ഒരിക്കലും തേനും നാരങ്ങയും ചേർത്തുള്ള വെള്ളം കുടിക്കരുത് കേട്ടോ. പ്രമേഹ രോഗം ഉള്ളവർക്കും ഇത് ഒഴിവാക്കാം

യോഗേർട്ട്

യോഗേർട്ട് ഇഷ്ടപ്പെടാത്തവർ കുറവാണ്. ദിവസവും യോഗേർട്ട് കഴിക്കുന്നത് വയറിലെ കത്തിക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും. കുടലിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന പ്രോബയോട്ടിക്സ്, നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് യോഗേർട്ട്. ഇത് വെറുതെ കഴിക്കണമെന്നില്ല. പച്ചകറികൾക്കൊപ്പം സാലഡ് രൂപത്തിൽ കഴിക്കുന്നതും നല്ലതാണ്. അതേസമയം പച്ചക്കറി തിരഞ്ഞെടുക്കുമ്പോൾ കലോറി കുറഞ്ഞവ തിരഞ്ഞെടുക്കാൻ ശ്രമിക്കൂ. ചിയ വിത്ത് നേരിട്ടോ പുഡ്ഡിംഗ് ആയോ കഴിക്കാം

ചിയ വിത്തുകൾ

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പൊട്ടാസ്യം, തുടങ്ങി ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കവറയാണ് ചിയ വിത്തുകൾ. ചിയ വിത്തുകൾ കഴിക്കുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ വെളളം ആഗരിരണം ചെയ്യാൻ സഹായിക്കുന്നു.അതുകൊണ്ട് തന്നെ വയർ നിറഞ്ഞിരിക്കാനും ഇടയ്ക്കിടെ വിശപ്പ് എന്ന തോന്നൽ ഇല്ലാതാക്കാനും സഹായിക്കും. ചിയ വിത്തുകളിലുള്ള മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവ അസ്ഥിളേയും പേശികളേയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+