കറപിടിച്ച പാത്രങ്ങൾ കഴുകാൻ ഇനി സോപ്പിന് പകരം വാളൻപുളി മതി, എങ്ങനെയെന്നല്ലേ.. അറിയാം

വാളൻപുളി സാധാരണ നമ്മൾ ഉപയോഗിക്കാറുളളത് കറികളിലാണ്. ഉപ്പും കൂട്ടി വാളൻപുളി തിന്നാൻ ഇഷ്ടമുളളവരും ഉണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ അടുക്കള വൃത്തിയാക്കാനും പാത്രങ്ങൾ വൃത്തിയാക്കാനും വാളൻപുളി ഉപയോഗിക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

വാളൻപുളിയിൽ പ്രകൃതിദത്ത ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെ ഇളക്കാൻ വാളൻപുളിക്ക് സാധിക്കും. മാത്രമല്ല അതിന്റെ ചെറിയ തരികളുളള പൾപ്പ് ഭാഗം കൊണ്ട് പാത്രങ്ങളും മറ്റും മൃദുവായി ഉരച്ച് കഴുകാനും സഹായിക്കും.

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലെ കറ മാറ്റാനും മങ്ങിയതോ കറുത്തതോ ആയ ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കാനും വാളൻപുളി ഉപയോഗിക്കാം. അതിനായി ഒരു ചെറിയ കഷ്ണം വാളൻപുളി എടുത്ത് കുരുവും നാരുകളും നീക്കം ചെയ്യുക. കുറച്ചു വെള്ളം ചേർത്ത് പാത്രങ്ങളിലെ കറയിലോ മങ്ങലേറ്റ ഭാഗങ്ങളിലോ തേക്കുക. കുറച്ചു സമയം വെച്ച ശേഷം സ്പോഞ്ച് കൊണ്ട് പതുക്കെ ഉരച്ച് കഴുകുക.

Tamarind

പിച്ചള പാത്രങ്ങൾക്കും, കണ്ടെയ്നറുകൾക്കും, വീട്ടിലെ അലങ്കാര വസ്തുക്കൾക്കും തിളക്കം നൽകാനും ഇത് പോലെ വാളൻപുളി പേസ്റ്റ് കൊണ്ട് വൃത്തിയാക്കിയാൽ മതി. പോറലുകൾ വീഴാൻ സാധ്യതയുള്ളതിനാൽ ശക്തമായി ഉരയ്ക്കരുത്. പാത്രത്തിന്റെ അടിയിൽ ഒട്ടിപ്പിടിച്ച ഭക്ഷണം വീണ്ടും വീണ്ടും ഉരയ്ക്കാതെ ഇളക്കി മാറ്റാൻ വലിയ പ്രയാസമാണ്. ഇതിന് മുകളിൽ വാളൻപുളി പൾപ്പ് പുരട്ടി കുറച്ചു സമയം വെക്കുക. അതിന് ശേഷം ഇളംചൂടുവെള്ളം ചേർത്ത് സ്പോഞ്ച് കൊണ്ട് ഉരച്ച് കഴുകിയാൽ മതി.

ലെതർ സ്ട്രാപ്പ് വാച്ച് കേടാകാതെ കൂടുതൽ കാലം എങ്ങനെ സൂക്ഷിക്കാം? ലളിതമായ വഴികളിതാ
ലെതർ സ്ട്രാപ്പ് വാച്ച് കേടാകാതെ കൂടുതൽ കാലം എങ്ങനെ സൂക്ഷിക്കാം? ലളിതമായ വഴികളിതാ

വാളൻപുളിയിൽ ആസിഡ് ഉളളതിനാൽ ഒരിക്കലും കൂടുതൽ നേരം പാത്രങ്ങളിൽ വെച്ചിരിക്കരുത്. വാളൻപുളി പേസ്റ്റ് തേച്ച് ഏതാനും സമയത്തിനുളളിൽ തന്നെ പതുക്കെ ഉരച്ച് നന്നായി കഴുകി കളയാൻ മറക്കരുത്. കോട്ടിംഗ് ചെയ്തതോ പോളിഷ് ചെയ്തതോ ആയ വസ്തുക്കൾ വൃത്തിയാക്കാൻ വാളൻപുളി ഉപയോഗിക്കരുത്. നിറം മാറുകയോ മിനുസം നഷ്ടപ്പെടുകയോ ചെയ്യാൻ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma