പെര്‍ഫ്യൂമൊന്നും വേണ്ട; ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഈ ഭക്ഷണങ്ങള്‍ തന്നെ ധാരാളം..!
ശരീര ദുര്‍ഗന്ധം നമ്മള്‍ എല്ലാവരും അനുഭവിക്കുന്ന ഒന്നാണ്. ദിവസവും കുളിക്കുന്ന ആളാണെങ്കില്‍ പോലും ദിവസാവസാനത്തോടെ ശരീര ദുര്‍ഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വെയിലത്ത് പോകുന്നതും വിയര്‍ക്കുന്നതും അഴുക്ക് പറ്റുന്നതിനാലുമാണ് ശരീര ദുര്‍ഗന്ധം ഉണ്ടാകുന്നത്. എന്നാല്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും ശരീര ദുര്‍ഗന്ധത്തിന് കാരണമാകും എന്ന് നിങ്ങള്‍ക്കറിയാമോ?
ഉള്ളി, കുരുമുളക് പോലുള്ള ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെട്ടാല്‍ കൂടുതല്‍ വിയര്‍ക്കുകയും അതുവഴി ശരീര ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ ശരീര ദുര്‍ഗന്ധം അകറ്റി നിങ്ങളെ ഫ്രഷ് ആക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. ഈ ഭക്ഷണങ്ങളില്‍ ചില രാസ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീര ദുര്‍ഗന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

ഗ്രീന്‍ ടീ ഏറ്റവും ആരോഗ്യകരമായ പാനീയങ്ങളില്‍ ഒന്നാണ്. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ശരീര ദുര്‍ഗന്ധം തടയാനും ഇത് സഹായിക്കും. ഗ്രീന്‍ ടീ അതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇതിന്റെ ദൈനംദിന ഉപഭോഗം വായ് നാറ്റം, ശരീര ദുര്‍ഗന്ധം, കാലുകളുടെ ദുര്‍ഗന്ധം എന്നിവയെ പ്രതിരോധിക്കും. ദിവസവും രണ്ട് കപ്പ് ഗ്രീന്‍ ടീ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വഴി വ്യത്യാസം കാണാം.
സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് എപ്പോഴും ഉന്മേഷം നല്‍കും. അതിനൊരു കാരണവുമുണ്ട്. നാരങ്ങയും ഓറഞ്ചും പോലുള്ള സിട്രസ് പഴങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളുടെ ശേഖരണം കുറയ്ക്കുകയും അതുവഴി ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടയുകയും ചെയ്യും. ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം അല്ലെങ്കില്‍ ഫ്രഷ് ഓറഞ്ച് ജ്യൂസ് നിങ്ങള്‍ക്ക് വളരെ ഉന്മേഷം നല്‍കും.
നമ്മുടെ എല്ലാവരുടേയും വീടുകളില്‍ കണ്ടെത്താന്‍ കഴിയുന്ന ഒന്നാണ് ഉലുവ. നിങ്ങളുടെ ശരീര ദുര്‍ഗന്ധം പരിഹരിക്കാന്‍ അവ സഹായിക്കും. ഉലുവയുടെ വിത്തുകള്‍ക്കും ഇലകള്‍ക്കും ദുര്‍ഗന്ധത്തെ ചെറുക്കാനുള്ള കഴിവുണ്ട്. അത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ തടയുന്നു എന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്. രാവിലെ ഉലുവ കുതിര്‍ത്ത വെള്ളം കഴിക്കുന്നത് നല്ലതാണ്.
ഏലം ഭക്ഷണത്തിലിടുന്നത് നല്ല രുചി നല്‍കുമെങ്കിലും അവ ഒരു തവണയെങ്കിലും കടിക്കുന്നത് ഭക്ഷണം കഴിക്കാനുള്ള താല്‍പര്യം ഇല്ലാതാക്കും. എങ്കിലും ഒരു തരി ഏലക്ക ചേര്‍ക്കുന്നത് ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക സുഗന്ധം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ധാരാളം പച്ച ഇലക്കറികള്‍ കഴിക്കുന്നത് പല വിധത്തില്‍ ഗുണം ചെയ്യും. ചീരയിലും മറ്റും ഉയര്‍ന്ന അളവില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്, ഇത് ദുര്‍ഗന്ധം ഉണ്ടാക്കുന്ന സംയുക്തങ്ങളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.












Click it and Unblock the Notifications