രാവിലെ ഊതിക്കുടിക്കാന്‍ മാത്രമല്ല; കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാനും ഇതുപകരിക്കും: മൂന്നു ചേരുവകള്‍ മതി
രാവിലെ ഉണരുമ്പോള്‍ ഊര്‍ജം നല്കുന്ന പാനീയം മാത്രമല്ല, സൗന്ദര്യം സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി. ചുണ്ടുകള്‍ വീണ്ടുകീറുന്നത് മുതല്‍ ചര്‍മ്മത്തിന്റെ നിറം മങ്ങുന്നത് വീണ്ടെടുക്കാന്‍ വരെ കാപ്പിപ്പൊടി ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിന്റെ നിറവും തിളക്കവും മെച്ചപ്പെടുത്താന്‍ കാപ്പിപ്പൊടി അടങ്ങുന്ന നിരവധി ഫേസ് ക്രീമുകള്‍ വിപണിയില്‍ ഉണ്ട്. കാപ്പിപ്പൊടിയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളാണ് ചര്‍മ്മത്തിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ സഹായിക്കുന്നത്.
അതേസമയം, കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ കാപ്പിപ്പൊടി നല്ലതാണെന്ന് പലര്‍ക്കും അറിയില്ല. മുഖത്തിന്റെ മൊത്തത്തിലുള്ള ഭംഗി കെടുത്തുന്നതാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. ഈ പ്രശ്നം പരിഹരിക്കാന്‍ മികച്ച അണ്ടര്‍ ഐ മാസ്ക്കുകള്‍ കാപ്പിപ്പൊടി കൊണ്ട് വീട്ടില്‍ തന്നെ നിര്‍മിക്കാന്‍ കഴിയും.

ഒരു പ്രകൃതിദത്ത എക്സ്ഫോളിയന്റായി പ്രവര്‍ത്തിക്കുന്ന കാപ്പിപ്പൊടി കൊണ്ടുള്ള മാസ്ക്കുകള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്നു. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ രക്തചംക്രമണം വര്‍ധിപ്പിക്കാനുള്ള ശക്തിയുണ്ട്.
കണ്ണിനു താഴെയുള്ള കറുപ്പിനും വീക്കത്തിനും പ്രധാന കാരണം രക്തചംക്രമണത്തിന്റെ കുറവാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കാപ്പിക്ക് കഴിയും. കഫീന്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ കഴിവുള്ളതിനാല്‍ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയാനും ഇതുപകരിക്കും.
ഉറക്കക്കുറവ് മൂലം കണ്ണിനു ചുറ്റുമുണ്ടാകുന്ന ക്ഷീണം അകറ്റാനും കാപ്പി കൊണ്ടുള്ള അണ്ടര്‍ ഐ മാസ്ക്കുകള്‍ക്ക് സാധിക്കും. വീട്ടിലെ അടുക്കളയിലുള്ള സാധനങ്ങള്‍ കൊണ്ട് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്ന മാസ്ക്കുകള്‍ നിര്‍മിക്കാം. മൂന്ന് മാസ്ക്കുകളുടെ നിര്‍മാണ രീതിയിലാണ് ചുവടെ പറയുന്നത്.
കാപ്പിയും വിറ്റമിന്‍ ഇ ക്യാപ്സൂളും
ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു വിറ്റാമിന്‍ ഇ ക്യാപ്സൂള്‍ എന്നിവയാണ് ഈ മാസ്ക് തയ്യാറാക്കാന്‍ ആവശ്യമുള്ളത്. ഇനി ഒരു പാത്രം എടുത്ത് കാപ്പിയും തേനും കുഴച്ച് മിശ്രിതമാക്കുക. അതിലേക്ക് വിറ്റാമിന്‍ ഇ ക്യാപ്സ്യൂള്‍ ഞെക്കി ഒഴിക്കുക. എല്ലാം കൂടി മിക്സ് ചെയ്ത് കണ്ണിനു താഴെ പുരട്ടി 10 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യണം
കാപ്പിയും ബദാം ഓയിലും
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കാന്‍ ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടിയും 10-15 തുള്ളി ബദാം ഓയിലും ആവശ്യമാണ്. ചേരുവകള്‍ ഒരു പാത്രത്തില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച ശേഷം കണ്ണുകള്‍ക്ക് താഴെ പുരട്ടി 10 മിനിറ്റ് വയ്ക്കുക. തുടര്‍ന്ന്
മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് തുടരുക.
കാപ്പിയും വെളിച്ചെണ്ണയും
ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടിയില്‍ 10-15 തുള്ളി വെളിച്ചെണ്ണ ഒഴിക്കുക. ഈ മിശ്രിതത്തിലേക്ക് റോസ് വാട്ടര്‍ ചേര്‍ക്കുക. ചേരുവകള്‍ നന്നായി ഇളക്കി പേസ്റ്റ് ഉണ്ടാക്കുക. ഇത് കണ്ണിനു താഴെ മൃദുവായി പുരട്ടുക. പേസ്റ്റ് കണ്ണിനുള്ളില്‍ പോകുന്നില്ലെന്ന് ഉറപ്പാക്കുക.
ഏകദേശം 10-15 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.
ഡിസ്ക്ലെയിമര് - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications