Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല, ഈ വസ്തുക്കൾ കാരണവും പാറ്റകൾ നിങ്ങളുടെ അടുക്കള കീഴടക്കും

രാത്രി അടുക്കളയൊക്കെ അടച്ച് നിങ്ങൾ കിടന്നുറങ്ങാൻ പോയ ശേഷം അടുക്കളയിലേക്ക് വരുന്ന ചില അതിഥികളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പാറ്റകൾ. മിക്കവരും ഭക്ഷണമുണ്ടാക്കിയതും കഴിച്ചതുമായ പാത്രങ്ങൾ രാവിലെ കഴുകാമെന്ന് കരുതി സിങ്കിലിട്ട് പോകാറുണ്ട്. ഇത് നോക്കിയാണ് പാറ്റകൾ വരിക.

പാറ്റകൾ വരാനുളള പ്രധാന കാരണം ബാക്കി വന്ന ഭക്ഷണ സാധനങ്ങളാണെന്നാണ് പലരുടെയും ധാരണ.എന്നാൽ ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല പാറ്റകളെ നിങ്ങളുടെ അടുക്കളയിലേക്ക് ആകർഷിക്കുന്നത്. പാറ്റകളെ ആകർഷിക്കുന്ന 6 വസ്തുക്കൾ ഇവയാണ്..

മഴക്കാലം വന്നതോടെ കൊതുകുശല്യവും കൂടിയോ? കൊതുകുകളെ ഓടിക്കാൻ 5 എളുപ്പവഴികൾ
മഴക്കാലം വന്നതോടെ കൊതുകുശല്യവും കൂടിയോ? കൊതുകുകളെ ഓടിക്കാൻ 5 എളുപ്പവഴികൾ

പാറ്റകൾക്ക് ഏറെ പ്രിയപ്പെട്ട വസ്തുക്കളാണ് അഴുക്കായ സ്പോഞ്ചുകളും തുണികളും. എപ്പോഴും ഈർപ്പമുള്ള സ്പോഞ്ചുകളിലും പാത്രം തുടയ്ക്കുന്ന തുണികളിലും ചെറിയ ഭക്ഷണ അവശിഷ്ടങ്ങൾ അടങ്ങിയിരിക്കും എന്നതാണ് കാരണം. ഇവയിൽ നിന്ന് പാറ്റകളെ അകറ്റാൻ സ്പോഞ്ചും തുണികളും എപ്പോഴും കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കണം.

cockroaches

ഗ്യാസ് സ്റ്റൌവിലും കിച്ചൺ കാബിനെറ്റിലുമൊക്കെ ഉണ്ടാകാൻ സാധ്യതയുളള എണ്ണമയവും പാറ്റകളുടെ പ്രധാന ആഹാരമാണ്. അടുക്കളയിലെ എണ്ണമയമുള്ള സാധനങ്ങളൊക്കെ എപ്പോഴും തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

അടുക്കളയിൽ കാർഡ്ബോർഡ് പെട്ടികളും പഴയ പത്രങ്ങളു പേപ്പർ ബാഗുകളും ഉണ്ടെങ്കിൽ അത് പാറ്റകൾക്ക് ഒളിച്ചിരിക്കാനും മുട്ടയിടാനും പറ്റിയ ഇടങ്ങളാണ്. ഇവയൊക്കെ അടുക്കളയിൽ നിന്ന് മാറ്റുന്നതാണ് നല്ലത്. തീർന്നില്ല വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങളും അകത്ത് സൂക്ഷിക്കരുത്. പാത്രത്തിൽ ബാക്കിവെക്കുന്ന ഭക്ഷണവും അതിനുചുറ്റും ചിതറക്കിടക്കുന്ന പൊടികളും പാറ്റകളെ ആകർഷിക്കും.

പാമ്പ് ഒളിച്ചിരിക്കുന്നത് വാഷിംഗ് മെഷീനിനുളളിലാണെങ്കിലോ? പാമ്പിനെ തുരത്താൻ 7 വഴികൾ
പാമ്പ് ഒളിച്ചിരിക്കുന്നത് വാഷിംഗ് മെഷീനിനുളളിലാണെങ്കിലോ? പാമ്പിനെ തുരത്താൻ 7 വഴികൾ

ജ്യൂസുകളും അത് പോലെ മധുരമുളള കൂൾ ഡ്രിങ്ക്സ് കുടിച്ച കുപ്പികളും അടുക്കളയിൽ വെക്കരുത്. അതിൽ പഞ്ചസാരയുടെ അവശിഷ്ടങ്ങൾ ഉണ്ടാകും എന്നതിനാൽ പാറ്റകൾ തേടി വരും. ഇത്തരം കുപ്പികൾ എപ്പോഴും കഴുകി വെ്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+