പല്ലു വേദനയ്ക്ക് മാത്രമല്ല; രാത്രിയില്‍ ഗ്രാമ്പൂ വെള്ളം കുടിച്ചുനോക്കൂ; ശരീരത്തിലെ ഈ മാറ്റം അനുഭവിച്ചറിയാം
ഭക്ഷണ വിഭവങ്ങളുടെ രുചിയും മണവും വര്‍ധിപ്പിക്കുന്നതിന് പുറമേ പല്ലുവേദനയ്ക്കുള്ള പരിഹാരം എന്ന നിലയിലാണ് ഗ്രാമ്പൂവിനെ നമ്മുടെ അടുക്കളകളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും രാത്രിയില്‍ ഗ്രാമ്പൂവിന്റെ സത്ത് ചേര്‍ത്ത വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.
ഗ്രാമ്പൂവില്‍ അടങ്ങിയിട്ടുള്ള പ്രധാന രാസ സംയുക്തമായ യൂജെനോള്‍ ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഗ്രാമ്പൂ വെള്ളം ദഹനം മെച്ചപ്പെടുത്താനും ശാന്തമായ ഉറക്കം ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും ഏറെ നല്ലതാണ്. മനുഷ്യ ശരീരം വിശ്രമിക്കുകയും സ്വയം കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്യുന്നത് ഉറങ്ങുന്ന സമയത്താണ്. അതിനാലാണ് ഉറങ്ങുന്നതിന് മുന്‍പായി ചെറുചൂടുള്ള ഗ്രാമ്പൂ വെള്ളം കുടിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

രാത്രിയില്‍ ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് കരളിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഉറക്കക്കുറവ് പരിഹരിക്കാനും രാവിലെ എഴുന്നേക്കുമ്പോഴുള്ള ഗ്യാസ്, വയറുവേദന, വയര്‍ വീര്‍ത്തു കെട്ടല്‍, ദഹനക്കേട്, ഓക്കാനം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിലൂടെ കഴിയും.
ഗ്രാമ്പൂ വെള്ളം വയറിന് മാത്രമല്ല നാഡീവ്യവസ്ഥയ്ക്കും ആശ്വാസം നല്‍കുന്നു. യൂജെനോള്‍ സമ്മര്‍ദത്തിന്റെയും ഉത്കണ്ഠയുടെയും അളവ് കുറയ്ക്കുന്നു. ഇക്കാരണത്താല്‍, രാത്രിയില്‍ ഗ്രാമ്പൂ സത്തുള്ള ചെറു ചൂടുള്ള വെള്ളം കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഉറങ്ങുന്നും ഉണരുന്നതും നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ താളം നിലനിര്‍ത്താന്‍ ഗ്രാമ്പൂ വെള്ളത്തിന് പ്രത്യേക കഴിവുണ്ട്.
രാത്രിയില്‍ ഉറങ്ങുമ്പോഴാണ് കരള്‍ വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യുന്നതും മാലിന്യങ്ങളെ പുറന്തള്ളുന്നതും കേടായ കോശങ്ങള്‍ നന്നാക്കുന്നതും. ഗ്രാമ്പൂ സത്തില്‍ അടങ്ങിയിട്ടുള്ള യൂജെനോളിന് കരള്‍ വീക്കം കുറയ്ക്കാനും കരളിന്റെ വിഷവിമുക്തീകരണ പ്രക്രിയയെ മെച്ചപ്പെടുത്താനും കോശങ്ങള്‍ നന്നാക്കാനുമുള്ള കഴിവുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്രാമ്പൂ വെള്ളം കരള്‍ വീക്കം ഉണ്ടാക്കുന്ന ഘടകങ്ങളെ പ്രതിരോധിക്കുന്നതായും ഗവേഷകര്‍ പറയുന്നു. അതിനാല്‍ ശാരീരിക-മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും രാത്രിയില്‍ ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
ഡിസ്‌ക്ലെയിമര്‍: ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications