യൂട്യൂബും ഫേസ്ബുക്കും മാത്രമല്ല; വരുമാനം ലഭിക്കാന്‍ വേറേയുമുണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍
സോഷ്യല്‍ മീഡിയയുടെ കാലമാണ് ഇത്. പ്രായഭേദമന്യേ ഇന്ന് എല്ലാവരും തങ്ങളുടെ സ്മാര്‍ട്ട് ഫോണിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ആണ് അധിക സമയവും ചെലവഴിക്കുന്നത്. വിനോദം എന്നതിന് അപ്പുറത്തുള്ള സാധ്യതകളാണ് ഇന്ന് സോഷ്യല്‍ മീഡിയ തുറന്നിട്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം വരുമാനം തന്നെയാണ്. സോഷ്യല്‍ മീഡിയ വരുമാനം കൊണ്ട് മാത്രം ഇന്ന് മെച്ചപ്പെട്ട ജീവിതം നയിക്കുന്ന നിരവധി പേരെ നമുക്കറിയാം.
അതിനാല്‍ തന്നെ പലരും ഒരിക്കലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് എങ്ങനെ വരുമാനം നേടാം എന്ന് ആലോചിച്ചിട്ടുണ്ടാകും. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയെല്ലാം നമുക്ക് വരുമാനം ലഭിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവയില്‍ നിന്ന് മാത്രമല്ല നമ്മളിലേക്ക് വരുമാനം എത്തുന്നത്. വേറെയും ചില സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കള്‍ക്ക് പണം നല്‍കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ടിക് ടോക്
ഇന്ത്യയില്‍ നിരോധിച്ചെങ്കിലും ഗള്‍ഫ് അടക്കമുള്ള പല രാജ്യങ്ങളിലും ടിക് ടോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസി മലയാൡകള്‍ ഇപ്പോഴും ടിക് ടോക് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ എങ്ങനെയാണ് ടിക് ടോക് ഒരു വരുമാന മാര്‍ഗമാകുന്നത് എന്ന് പലര്‍ക്കും അറിയില്ല. റിവാര്‍ഡുകള്‍, തത്സമയ സബ്സ്‌ക്രിപ്ഷനുകള്‍, പള്‍സ്, ടിക് ടോക് ക്രിയേറ്റേഴ്സ് ഫണ്ട്, സമ്മാനങ്ങള്‍, ബ്രാന്‍ഡ് സഹകരണങ്ങള്‍ എന്നിവയിലൂടെയാണ് ടിക് ടോക്ക് പണം നല്‍കുന്നത്.
ടിക് ടോക്കില്‍ ഇല്ലാത്ത ആളുകളെ ഇന്‍വിറ്റേഷന്‍ കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ക്ഷണിക്കാം. അവര്‍ അക്കൗണ്ട് തുടങ്ങിയാല്‍ നിങ്ങള്‍ക്ക് ടിക് ടോക്ക് റിവാര്‍ഡ് നല്‍കും. പുതിയ ഉപയോക്താവ് ഒരു നിശ്ചിത കാലയളവിനുള്ളില്‍ വീഡിയോകള്‍ കാണണം എന്നതാണ് ഒരു മാനദണ്ഡം. ടിക് ടോക് ലൈവ് പോകുന്നവര്‍ക്കും വരുമാനം നേടാന്‍ സാധിക്കും. ലൈവ് സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ആണ് ഇതിന് സഹായിക്കുന്നത്.
ഒരു സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നതിന്, നിങ്ങള്‍ക്ക് കുറഞ്ഞത് 1000 ഫോളോവേഴ്സും ലൈവ് ആക്‌സസും ഉണ്ടായിരിക്കണം. 28 ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 മിനിറ്റെങ്കിലും ലൈവ് ആയി പോയിരിക്കണം. ടിക് ടോക് പള്‍സ് വഴിയും വരുമാനം നേടാം. ഇത് ഉള്ളടക്ക സ്രഷ്ടാക്കളെ ബ്രാന്‍ഡുകളുമായി പങ്കാളിയാക്കാനും വരുമാനം പകുതിയായി പങ്കിടാനും അനുവദിക്കുന്നു. എന്നാല്‍ 100,000 ഫോളോവേഴ്‌സ് നിങ്ങള്‍ക്ക് ഇതിനായി ആവശ്യമാണ്.
സ്നാപ്ചാറ്റ്
സ്നാപ്ചാറ്റ് ഉപയോക്താക്കള്‍ക്ക് അവരുടെ മികച്ച കണ്ടന്റുകള്‍ വിനോദ പ്ലാറ്റ്ഫോമായ സ്പോട്ട്ലൈറ്റിലേക്ക് സമര്‍പ്പിക്കാം. ഇതുവഴി സ്റ്റോറികളിലും സെര്‍ച്ചിലും മറ്റ് ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ സ്നാപ്പ് കണ്ടെത്താന്‍ കഴിയും. നിങ്ങളുടെ സ്നാപ്പ് വൈറലായാല്‍, സ്പോട്ട്ലൈറ്റ് പേഔട്ട് ലഭിക്കാന്‍ നിങ്ങള്‍ യോഗ്യനാണെന്ന് ആപ്പ് നിങ്ങളെ അറിയിക്കും. സ്നാപ്ചാറ്റിന്റെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സ്പോട്ട്ലൈറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സേവന നിബന്ധനകള്‍, സ്പോട്ട്ലൈറ്റ് നിബന്ധനകള്‍ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഉപയോക്താവിന്റെ കടമയാണ്.
ക്ലബ് ഹൗസ്
സ്രഷ്ടാക്കള്‍ക്ക് പേയ്മെന്റുകള്‍ അയയ്ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ട്വിറ്റര്‍ ടിപ്സ് പോലുള്ള സവിശേഷത ക്ലബ്ഹൗസിലുണ്ട്. 100 ശതമാനം തുകയും സ്രഷ്ടാക്കള്‍ക്ക് തന്നെ ലഭിക്കും എന്നതാണ് ഇതിലെ പ്രത്യേകത. മാര്‍ക്കറ്റിംഗ് ഇവന്റുകളിലും സബ്‌സ്‌ക്രിപ്ഷനുകളിലും പണം സമ്പാദിക്കണം എന്നാണ് കമ്പനി പറയുന്നത്. ക്ലബ്ഹൗസ് ഭാവിയില്‍ കൂടുതല്‍ ധനസമ്പാദന ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്. സ്രഷ്ടാക്കള്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ക്കും ക്രിയാത്മക ആശയങ്ങള്‍ക്കും കൂടുതല്‍ പ്രതിഫലം നല്‍കുന്ന തരത്തിലായിരിക്കും ഇത്.












Click it and Unblock the Notifications