Get Updates
Get notified of breaking news, exclusive insights, and must-see stories!

താരനും മുടി കൊഴിച്ചിലും ഇല്ലാതാക്കുക മാത്രമല്ല, മുടി അസ്സലായി വളരുകയും ചെയ്യും; ഇതാ എണ്ണകൾ

മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന എണ്ണ തലയിൽ പുരട്ടിയാൽ തീരാവുന്നതേ ഉള്ളൂ ഈ മുടി പ്രശ്നങ്ങൾ. ടീ ട്രീ ഓയിൽ മുതൽ പെപ്പർമിൻ്റ് ഓയിൽ വരെയുള്ള എണ്ണകൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയിലെ പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരം കാണുകയും ചെയ്യും. മുടി പ്രശ്നനങ്ങൾക്ക് ഏറ്റവും ഉചിതമായ ചില എണ്ണകൾ ഇന്ന് പരിചയപ്പെടാം.

ടീ ട്രീ ഓയിൽ (താരൻ)

താരൻ ഉണ്ടായാൽ തന്നെ സകല സമാധാനവും നഷ്ടപ്പെടും, ചൊറിച്ചലും മുടി കൊഴിച്ചിലുമെല്ലാം പിറകേ വരും. താരനെ തുരത്താൻ ഏറ്റവും മികച്ച എണ്ണകളിൽ ഒന്നാണ് ടീ ട്രീ ഓയിൽ. താരന്റെ മൂലകാരണമായ മലസീസീയ എന്ന ഫംഗലിനെ ചെറുക്കാൻ ഇവ സഹായിക്കും. തലയോട്ടിയിലെ അണുബാധ തടയാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഈ എണ്ണയ്ക്കുണ്ട്. എണ്ണ ഉപയോഗിക്കുന്നതിലൂടെ താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിലും ഇല്ലാതാക്കും.

hair2

റോസ് മേരി ഓയിൽ (തലയോട്ടി ആരോഗ്യകരമായി നിലനിർത്താനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും)

റോസ്മേരി ഓയിലിന്റെ ഉപയോഗം തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ആന്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ എണ്ണയാണ് ഇത്. അതിനാൽ താരനെ അകറ്റാനും ഇത് സഹായിക്കും. വെറുതെയുള്ള മുടി വളർച്ചയല്ല, കട്ടിയോടെ തന്നെ മുടി വളരാൻ ഇവ സഹായിക്കുമത്രേ.

അർഗൻ ഓയിൽ (വരണ്ട് കിക്കുന്ന മുടിക്ക്)

അർഗൻ ഓയിലിൽ വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മികച്ച കണ്ടീഷ്ണർ കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ മുടി നല്ല മിനുസമുള്ളതാക്കി മാറ്റാൻ ഇവ സഹായിക്കും. മുടിയുടെ ഇഴകളെ ശക്തിപ്പെടുത്താനും മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾ കുറക്കാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇവ ഉത്തമമാണ്.

ലാവന്റർ ഓയിൽ

തലയോട്ടിയിലെ ചൊറിച്ചൽ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി തലയോട്ടി മൃദുവായി നിലനിർത്താൻ ഇവ സഹായിക്കുന്നു. ഇവയുടെ ആന്റിസെപ്റ്റിക് ഗുണങ്ങൾ തലയോട്ടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കും. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും ഇവ ഉത്തമമാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഏത് എണ്ണയും അമിതമായാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശം തേടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+