Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിനോ കോലിയോ ധോണിയോ അല്ല; ഏറ്റവും ചെലവേറിയ വസതിയിൽ താമസിക്കുന്ന ഇന്ത്യൻ ക്രിക്ക്റ്റ താരം ഈ വനിത

സച്ചിൻ ടെണ്ടുൽക്കർ, എം എസ് ധോണി, വിരാട് കോലി, രോഹിത് ശർമ്മ എന്നിവർ ഇന്ത്യൻ ക്രിക്കറ്റിലെ ഇതാഹിസങ്ങൾ മാത്രമല്ല, രാജ്യത്തെ ഏറ്റവും ധനികരായ കായിതാരങ്ങളും കൂടിയാണ്. ​​ഗ്രൗണ്ടിലെ വിജയങ്ങൾക്ക് പുറമെ, വൻതോതിലുള്ള അം​​ഗീകാരവും പ്രതിഫലവും ഒക്കെ ലഭിക്കുന്നുമുണ്ട്. കൊട്ടാര സമാനമായ ബം​ഗ്ലാവും കൂറ്റൻ ഫാം ഹൗസുകളും പോലുള്ള ആഡംബരം സ്വത്തുക്കളും സ്വന്തമാക്കിയിട്ടുണ്ട്.

2023 ലോകകപ്പിലെ ഇന്ത്യൻ നായകനായ രോഹിത് ശർമ 30 കോടി രൂപയുടെ അപ്പാർട്ട്മെന്റിൽ 53 നിലകളുള്ള ആഡംബര ടവറിന്റെ 29ാം നിലയിലാണ് താമസിക്കുന്നത്. വിരാട് കോലിക്കും ബോളിവുഡ് താരമായ ഭാര്യ അനുഷ്ക ശർമ്മയ്ക്കും ഗുരുഗ്രാമിൽ 80 കോടി രൂപയുടെ വില്ലയുണ്ട്.

Mridula

PC: Mridula Jadega Insta

ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ താമസിക്കുന്നത് മുംബൈയിലെ ബാന്ദ്രയിൽ 80 കോടി രൂപ വിലമതിക്കുന്ന 'സ്വപ്ന ഭവന'ത്തിലാണ്. എന്നാൽ ഏറ്റവും വിലകൂടിയ വീട്ടിൽ താമസിക്കുന്ന ക്രിക്കറ്റ് താരം ഇവരാരുമല്ല ആ ടാ​​ഗ് ​ഗുജറാത്തിലെ മൃദുല ജഡേജയ്ക്ക് സ്വന്തം. രാജ്‌കോട്ടിലെ രഞ്ജിത് വിലാസ് പാലസിലാണ് താരത്തിന്റെ താമസം.

225 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന പാലസിന്‌‍റെ നിലവിലെ ഉടമ മാന്ധതാസിൻഹ് ജഡേജയുടെ മകളാണ് മൃദുല കുമാരി ജഡേജ. അവർ രാജ്‌കോട്ടിലെ രാജകുടുംബത്തിന്റെ ഭാഗമാണ്. ഗോഥിക് ഇമേജറിയിൽ നിർമ്മിച്ച രഞ്ജിത് വിലാസ് കൊട്ടാരത്തിൽ 6 ഏക്കർ സ്ഥലത്ത് 150 മുറികളാണ് നിർമ്മിച്ചിരിക്കുന്നത്

നിരവധി വിന്റേജ് ആഡംബര കാറുകൾ ഉള്ള അമൂല്യമായ ​ഗാരേജും ഇതിലുണ്ട്. മുൻ രാജ കുടുംബത്തിന്റെ സ്വകാര്യ വസതിയിലായി നിലനിൽക്കുന്ന ഇന്ത്യയിലെ ചുരുക്കം ചിലതിൽ ഒന്നാണ് ഈ കൊട്ടാരം. ഒരു ഹെറിറ്റേജ് ഹോട്ടാലാക്കി മാറ്റാൻ ഇത് വിട്ടുകൊടുത്തില്ല. മൃദുല ജഡേജ തന്റെ വലിയ രാജകീയ വസതിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രാജകീയ വിവാഹവും ഈ കൊട്ടരത്തിൽ നടന്നു. രഞ്ജിത് വിലാസ് പാലസ് ഉൾപ്പെടെ ഇവരുടെ ആസ്തി 4500 കോടി രൂപയാണെന്ന് റിപ്പോർട്ട്, റാൻഡാർഡ ലേക്ക് ഫാം, 550 ഏക്കർ‌ ഭൂമി, ഒരു വെള്ളി രഥം, ആഭരണങ്ങൾ വിന്റേജ് വാഹനങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

മൃദുലയുടെ അച്ഛൻ ബിസിനസുകാരനാണ്. സൗരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ മൃദുല കായിക രം​ഗത്തെ വേതന തുല്യതയെക്കുറിച്ച് വാദിച്ചിട്ടുണ്ട്. മാന്യമായ മാച്ച് ഫീസ് പാവപ്പെട്ട കുടുംബങ്ങളിലെ കഴിവുള്ള പെൺകുട്ടികളെ ക്രിക്കറ്റിനെ ഒരു കരിയറായി കണക്കാക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞിരുന്നു.

സൗരാഷ്ട്രയ്ക്കും വെസ്റ്റ് സോണിനുമായി മൃദുല ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കരിയറിൽ 46 പരിമിത ഓവർ മത്സരങ്ങളും 36 ടി20കളും ഒരു ഫസ്റ്റ് ക്ലാസ് മത്സരവും അവർ കളിച്ചിട്ടുണ്ട്. 32-കാരിയായ ക്രിക്കറ്റ് താരം വലംകൈ ബാറ്ററും വലംകൈം മീഡിയം ഫാസ്റ്റ് ബൗളറുമാണ്. 2021 ലെ വനിതാ സീനിയർ ഏകദിന ട്രോഫിയിൽ അവർ നാല് അർധസെഞ്ചുറികൾ നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+