അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്!
ഹിന്ദു മതവിശ്വാസികൾ ശുഭകരമായ ദിനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നതാണ് അക്ഷയ തൃതീയ. ഈ വർഷം ഏപ്രിൽ 19 ഞായറാഴ്ചയാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും സ്വർണം വാങ്ങുന്നതിനും വലിയ നിക്ഷേപങ്ങൾ നടത്തുന്നതിനും ഈ ദിവസം ഉത്തമമായി കരുതപ്പെടുന്നു.
അതേസമയം അക്ഷയ തൃതീയ ദിനത്തിൽ ചില പ്രത്യേക വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് നല്ലതല്ലെന്നും വിശ്വാസമുണ്ട്. ഇവ വീട്ടിൽ കൊണ്ടുവരുന്നത് ഐശ്വര്യക്കേടുകൾക്ക് കാരണമാകാമെന്നാണ് വിശ്വാസം. അശുഭകരമായി കണക്കാക്കപ്പെടുന്ന ആ അഞ്ച് കാര്യങ്ങൾ ഇവയാണ്.

1. ഇരുമ്പ് സാധനങ്ങൾ
ഇരുമ്പ് ശനിഗ്രഹവുമായി ബന്ധപ്പെട്ട ലോഹമായി കരുതപ്പെടുന്നു. അതുകൊണ്ട് അക്ഷയതൃതീയ പോലുള്ള ശുഭദിനങ്ങളിൽ ഇരുമ്പ് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വിശ്വാസം. ശുഭകരമായ വേളകളിൽ ഇരുമ്പ് വാങ്ങുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അക്ഷയതൃതീയ ദിനത്തിൽ വാങ്ങുന്ന ഇരുമ്പ് വസ്തുക്കൾ അപകടങ്ങൾക്ക് കാരണമാകാമെന്നും വിശ്വാസമുണ്ട്. അതിനാൽ ഇരുമ്പ് കൊണ്ടുള്ള സാധനങ്ങൾ വീട്ടിൽ കൊണ്ടുവരുന്നത് വിശ്വാസികൾ ഒഴിവാക്കുന്നു.
2. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ
ഇന്നത്തെ വിപണിയിൽ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്. അക്ഷയതൃതീയ ദിനത്തിൽ ഇത്തരം സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. കാരണം വീടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും ദീർഘകാലം നിലനിൽക്കുന്നതും ഉപകാരപ്രദമായതുമായ വസ്തുക്കൾ വാങ്ങുന്നതാണ് ഉത്തമം. ഒറ്റത്തവണ ഉപയോഗിക്കുന്നവ ഭവനത്തിന് അഭിവൃദ്ധി നൽകുന്നില്ല.
3. അലുമിനിയം ഉൽപ്പന്നങ്ങൾ
മതഗ്രന്ഥങ്ങളിൽ അലുമിനിയം ഒരു ശുദ്ധമല്ലാത്ത ലോഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് പൂജകൾ പോലുള്ള പ്രധാനപ്പെട്ട ചടങ്ങുകളിലോ മംഗളകരമായ കാര്യങ്ങൾക്കോ അലുമിനിയം പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിക്കാറില്ല. അക്ഷയതൃതീയ പോലുള്ള ശുഭ മുഹൂർത്തത്തിൽ അലുമിനിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വീട്ടിൽ ഐശ്വര്യം കുറയാൻ സാധ്യതയുണ്ടെന്ന് വിശ്വാസമുണ്ട്.
4. ചില്ലു സാധനങ്ങൾ
ചിലർ അലങ്കാര വസ്തുക്കളായി ചില്ലു സാധനങ്ങൾ വാങ്ങി അക്ഷയതൃതീയ ദിനത്തിൽ വീട്ടിൽ കൊണ്ടുവരാറുണ്ട്. ഇത് രാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മാനസിക സമ്മർദ്ദത്തിന് കാരണമാകാമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഈ ദിവസം വിശ്വാസികൾ ചില്ല് കൊണ്ടുള്ള വസ്തുക്കൾ വാങ്ങുന്നത് കഴിയുന്നത്ര ഒഴിവാക്കുകയാണ് പതിവ്.
5. മൂർച്ചയുള്ള വസ്തുക്കൾ
കത്തി, കത്രിക, സൂചി തുടങ്ങിയ മൂർച്ചയുള്ളതോ കൂർത്തതോ ആയ വസ്തുക്കൾ അക്ഷയതൃതീയ ദിനത്തിൽ വീട്ടിലേക്ക് കൊണ്ടുവരരുത് എന്നാണ് പറയപ്പെടുന്നത്. ഇത്തരം സാധനങ്ങൾ നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് സ്വാധീനം ചെലുത്തുമെന്നും വീട്ടിൽ അസ്വസ്ഥതകൾ പരത്തുമെന്നും വിശ്വാസമുണ്ട്. അതിനാൽ, ഈ ശുഭദിനത്തിൽ ഇവ വാങ്ങുന്നത് ഒഴിവാക്കുന്നതാണത്രേ ഉചിതം.












Click it and Unblock the Notifications