Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണ സദ്യയിൽ കിട്ടുന്ന അതേ രുചിയിൽ പുളിയിഞ്ചി ഈ ഓണത്തിന് വീട്ടിലുണ്ടാക്കാം

ഓണത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമല്ലേ ബാക്കി ഉള്ളൂ. സദ്യയൊരുക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങാനുള്ള ഓട്ടത്തിലായിരിക്കും എല്ലാവരും അല്ലേ...എന്നാൽ പുളിയിഞ്ചി ഉണ്ടാക്കാനുള്ള സാധനങ്ങൾ കൂടി വാങ്ങിക്കോളൂ.

ഈ ഓണത്തിന് നല്ല അടിപൊളി പുളിയിഞ്ചി ഉണ്ടാക്കാം. കല്യാണ സദ്യയിലൊക്കെ കിട്ടുന്ന അതേ രുചിയിൽ വളരെ സിംപിളായി പുളയിഞ്ചി ഉണ്ടാക്കാൻ സാധിക്കും. പുളിയിഞ്ചി തയ്യാറാക്കാനുള്ള റെസിപ്പി ആണ് പരിചയപ്പെടുത്തുന്നത്.

puli inji

ചേരുവകൾ

ഇഞ്ചി- 100 ഗ്രാം

പച്ചമുളക്- അഞ്ച്

വാളൻപുളി- 250 ഗ്രാം

മുളകുപൊടി- ഒരു ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി - ഒരു ടീസ്പൂൺ

കായപ്പൊടി- ഒരു നുള്ള്

ശർക്കര - ഒരു കഷണം

കറിവേപ്പില- ഒരു തണ്ട്

കടുക് -കാൽ ടീസ്പൂൺ

ഉലുവപ്പൊടി- കാൽ ടീസ്പൂൺ
‌ഉപ്പ് - പാകത്തിന്

വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ

പുളിയിഞ്ചി തയ്യാറാക്കുന്ന വിധം:

നല്ല അടി കട്ടിയുള്ള ഒരു ചീന ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. ചൂടാക്കിയ വെളിച്ചെണ്ണയിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞത് ചേർക്കണം. ഇത് ഇളം ചുവപ്പ് നിറമാകുന്നത് വരെ ചൂടാക്കുക. വാളൻപുളി ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് അരിഞ്ഞെടുത്ത് വറുത്ത ഇഞ്ചിയിൽ ഒഴിച്ച് തിളപ്പിക്കുക.

ഇതിൽ മുളക് പൊളി, മഞ്ഞൾ പൊടി, കായപ്പൊടി, ശർക്കര, ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ ഇളക്കുക. കുറുകുമ്പോൾ വാങ്ങി വെയ്ക്കാം. കറിവേപ്പിലയും കടുകും താളിച്ച് ചേർത്ത് അവസാനം ഉലുവപ്പൊടി വിതറുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+