Get Updates
Get notified of breaking news, exclusive insights, and must-see stories!

Onam 2023: സദ്യ തൂശനിലയിൽ, വിഭവങ്ങൾ 26; വിളമ്പാനും കഴിക്കാനുമുണ്ട് രീതി; ഓണസദ്യയെക്കുറിച്ച് അറിയാം

അത്തം ഇങ്ങെത്തി, പത്ത് ദിവസം കഴിഞ്ഞാല്‍ ഓണം ആയി. ഓണത്തിന് പൂക്കളം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഓണ സദ്യ. ഓണ സദ്യയില്ലതെ എന്ത് ഓണം അല്ലേ. ഓണ സദ്യ ഒരുക്കുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും വരെ പ്രത്യേക രീതിയുണ്ട്... ഓണ സദ്യയെക്കുറിച്ച് വിശദമായി അറിഞ്ഞാലോ?

26 കൂട്ടം വിഭവങ്ങളാണ് ഓണസദ്യയില്‍ വേണ്ടുന്നത്. സദ്യയിലെ ഓരോ വിഭവങ്ങളും വിളമ്പുന്നതിന് പ്രത്യേക സ്ഥാനം ഉണ്ട്. പപ്പടം,പഴം, ശര്‍ക്കര, കായവറുത്തത് എന്നിവയാണ് വിളമ്പേണ്ടത്.

Onam

പുളിയിഞ്ചി, അച്ചാര്‍, ഓലന്‍, കാളന്‍, എരിശേരി, പുളിശ്ശേരി, അവിയല്‍, കൂട്ടുക്കറി, തോരന്‍, മെഴുക് പുരട്ടി, പച്ചടി, കിച്ചടി എന്നിങ്ങനെ വേണം വിളമ്പാന്‍. ഇലയുടെ നടുക്ക് വേണം ചോറ് വിളമ്പേണ്ടത്. ഇത് കഴിഞ്ഞ ശേഷം വേണം പരിപ്പും നെയ്യും വിളമ്പേണ്ടത്. ശേഷം സാമ്പാര്‍ മോരു കറി എന്നിങ്ങനെ വിളമ്പണം. ശേഷം, തീയല്‍, രസം, സംഭാരം ഒടുവില്‍ ആണ് പായസം വിളമ്പേണ്ടത്.

ഇനി സദ്യ കഴിക്കേണ്ട രീതി നോക്കാം. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്പ്, ചവര്‍പ്പ് എന്നിങ്ങനെ ആറ് രസങ്ങളാണ്. ഈ ക്രമത്തില്‍ തന്നെയാണ് സദ്യ കഴിക്കേണ്ടത്. എല്ലാ വിഭവങ്ങളും വിളമ്പി കഴിഞ്ഞാല്‍ ആദ്യം കഴിക്കേണ്ടത് ശര്‍ക്കര വരട്ടിയും കായ വറുത്തതുമാണ്. അടുത്തത് ചോറാണ്.

നെയ്യും പരിപ്പും കൂട്ടിയാണ് ചോറ് കഴിക്കേണ്ടത്. പിന്നാലെ പുളിയിഞ്ചി കൂട്ടണം. പുളിയിഞ്ചിക്ക് ശേഷം മധുരമുള്ള കറി കൂട്ടണം. പൈനാപ്പിള്‍ പച്ചടി ഉണ്ടെങ്കില്‍ അത് കൂട്ടാം, പിന്നാലെ കൂട്ടുകറി കൂട്ടാം, അത് കഴിഞ്ഞ് എരിശ്ശേരി കൂട്ടാം. കാളനും അവയിലും പച്ചടിയും മാറിമാറി കഴിക്കാവുന്നതാണ്.

ഏത് കറി കഴിച്ചാലും ഓലന്‍ കഴിച്ച് വേണം അടുത്ത കറി കഴിക്കാന്‍. ഓലന്‍ കഴിക്കുമ്പോള്‍ നാക്ക് വൃത്തിയാവും. കറികളുടെ രുചി കൃത്യമായ അറിയാന്‍ സാധിക്കുകയും ചെയ്യും. മധുരവും പുളിയും കഴിഞ്ഞാല്‍ ഉപ്പും എരിവും ഉള്ള കറിയാണ് കഴിക്കേണ്ടത്.

ചോറും സാമ്പാറും കഴിച്ച് കഴിഞ്ഞാൽ ചോറും രസവും കഴിക്കാം. അവസാനമാണ് പായസം കഴിക്കേണ്ടത്. പായസം കഴിച്ച ശേഷം മോര് കൂട്ടി വീണ്ടും ചോറ് കഴിക്കാം. അവസാനം മോര് കൂട്ടിയുള്ള ചോറ് ദഹനം ശരിയായി നടക്കാനും. മധുരത്തിന്റെ ആലസ്യം കുറയ്ക്കാനും സഹായിക്കും ഏറ്റവും ഒ‌ടുവിൽ പഴം കഴിച്ച് സദ്യ അവസാനിപ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+