Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഓണത്തിന് കീശ കാലിയാവാതെ സാധനങ്ങൾ വാങ്ങാം; ഷോപ്പിം​ഗിന് പോകുംമുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ആണ് ബാക്കി. എല്ലാവരും ഓണഷോപ്പിംഗിന്റെ തിരക്കിലായിരിക്കും. മാസാവസാനം ആയതുകൊണ്ട് തന്നെ കയ്യിൽ കാശ് ബാക്കിയില്ലാത്തതാകും ഭൂരിഭാഗം പേരുടേയും പ്രശ്‌നം.

സാധനങ്ങൾ വാങ്ങിക്കഴിയുമ്പോഴേയ്ക്കും കീശ കാലിയാവുന്ന അവസ്ഥയാവും. അങ്ങനെ ഒരു അവസ്ഥയിലേക്ക് എത്താതിരിക്കാൻ ഷോപ്പിംഗിന് പോകും മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്താണ് അക്കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം...

Money

ഉത്രാടം ആവാൻ കാത്തുനിൽക്കേണ്ട: എത്ര സമയം കിട്ടിയാലും അവസാന നിമിഷം ആവാൻ കാത്ത് നിൽക്കുന്നവരാണ് അധികവും, ഓണഷോപ്പിംഗിന് അങ്ങനെ ചെയ്യാൻ നിൽക്കാത്തത് ആണ് നല്ലത്. അവസാന നിമിഷം ഷോപ്പിംഗിന് പോകാമെന്ന് തീരുമാനിച്ചാൽ റീടെയിൽ ഷോപ്പുകളിൽ വൻതിരക്കായിരിക്കും. അവസാന നിമിഷം നല്ല സാധനങ്ങൾ കിട്ടാനും സാധ്യതയില്ല പറയുന്ന പൈസ കൊടുക്കേണ്ട സാഹചര്യം ഉണ്ടാവാനും സാധ്യതയുണ്ട്....

അധികച്ചെലവ് ഒഴിവാക്കാം: ആഘോഷത്തിന്റെ ഒരു ആവേശം ഉള്ളത് കൊണ്ട് തന്നെ ഒരു കണക്കുമില്ലാതെ സാധനങ്ങൾ വാങ്ങാനുള്ള ഒരു അവസ്ഥയിലാവും മിക്കവാറും ആളുകൾ. എന്നാൽ ആഘോഷത്തിന് ശേഷവും മാസം തീരാൻ ദിവസങ്ങൾ ബാക്കിയുണ്ടെന്ന ചിന്ത ഉണ്ടാവണം. കൃത്യമായ ലിസ്റ്റ് തയ്യാറാക്കിയ ശേഷം മാത്രം സാധനങ്ങൾ വാങ്ങാം.

ഡിസ്‌ക്കൗണ്ട് ഉപയോഗപ്പെടുത്താം: ഓണക്കാലം ആയതുകൊണ്ട് തന്നെ പലതരം ഓഫറുകൾ പല കമ്പനികളും നൽകും. ചിലത് തെറ്റിദ്ധിരിപ്പിക്കുന്നത് മാത്രം ആകാം. അതുകൊണ്ട് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം ഓഫറുകൾ പ്രയോജനപ്പെടുത്താം. നറുക്കെടുപ്പിലൂടെ ലഭിക്കാൻ സാധ്യതയുള്ള ഓഫറുകൾ സ്വീകരിക്കുന്നതിനെക്കാൾ നല്ലത് നേരിട്ട് ലഭ്യമാക്കുന്ന ഓഫറുകൾ സ്വീകരിക്കുന്നതാണ്. യഥാർത്ഥ വിലയിൽ നിന്ന് ഇളവ് ലഭിക്കുന്നുണ്ടോ എന്ന് കൃത്യമായും ഉറപ്പാക്കണം.

ഓൺലൈൻ ഓഫ്‌ലൈൻ ഓഫറുകൾ: വാങ്ങാൻ പോകുന്ന സാധനത്തിന്റെ വില താരതമ്യം ചെയ്ത ശേഷം മാത്രം വാങ്ങിക്കുക. ഓൺലൈൻ ഓഫറും അതുപോലെ ഓഫ്‌ലൈൻ ഓഫറും തമ്മിൽ താരതമ്യം ചെയ്ത് നോക്കുക. അതുപോലെ തന്നെ ക്രെഡിറ്റ് കാർഡിലെ റിവാർഡ് പോയിന്റ് പരമാവധി ഉപയോഗിക്കാൻ കഴിയുന്ന അവസരമാണ് ഉത്സവ സീസൺ.

അതുപോലെ റീടെയിൽ ആയി സാധനങ്ങൾ വാങ്ങുമ്പോൾ സാധനങ്ങൾക്ക് ഡിസ്‌കൗണ്ട് ചോദിച്ച് വാങ്ങാൻ നോക്കാം. ഒരുപാട് സാധനങ്ങൾ വാങ്ങിക്കുമ്പോൾ വിലക്കിഴിവ് തരാനുള്ള സാധ്യതയും ഉണ്ട്. അപ്പോൾ ഷോപ്പിം​ഗിന് പോകും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+