Get Updates
Get notified of breaking news, exclusive insights, and must-see stories!

Onam 2023: ഈ ഓണത്തിന് കാരറ്റ് പായസം കൂടി ആയാലോ? 5 ചേരുവകൾ മാത്രം മതി, രുചിയൂറും പായസം റെഡി

ഓണക്കാലം ഇങ്ങെത്തി. ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് തിരുവോണത്തിന് ഉള്ളത്. ഓണപ്പൂക്കളം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഓണസദ്യ. ഓണസദ്യയിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത ചില വിഭവങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് പായസം, സാധാരണ പാലടയും, പരിപ്പ് പ്രഥമനും പാൽപ്പായസവും സേമിയയും അടയും ഒക്കെയാണ് തയ്യാറാക്കാറുള്ളത്.

എന്നാൽ ഇത്തവണ നമുക്ക് പുതിയൊരു പായസം ഉൾപ്പെടുത്തിയാലോ..
നല്ല രുചിയും നിറവുമുള്ള കാരറ്റ് പായസം. തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആകെ അഞ്ച് ചേരുവകൾ ആണ് കാരറ്റ് പായസത്തിന് ആവശ്യം. രുചിയിൽ ഒട്ടും പിന്നിലല്ല ഈ കാരറ്റ് പായസം. എന്നാൽ നമുക്ക് കാരറ്റ് പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ

onm

കാരറ്റ് പായസത്തിന് ആവശ്യമായ ചേരുവകൾ

കാരറ്റ് - അര കിലോ‌
പാൽ - ഒരു ലിറ്റർ
പഞ്ചസാര - ഒരു കപ്പ്
അണ്ടിപ്പരിപ്പ്- ഒരു ടേബിൾ സ്പൂൺ
ഉണക്കമുന്തിരി - ഒരു ടേബിൾ സ്പൂൺ
‌( കസ്റ്റഡ് പൗഡർ ഒരു ടേബിൾ സ്പൂൺ )

ചേരുവകൾ എല്ലാം തയ്യാറാക്കിയ ശേഷം പായസം വെയ്ക്കാം. ഒരു ടേബിൽ സ്പൂൺ വെണ്ണയിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് കോരുക. ഇതേ വെണ്ണയിൽ 100 ​ഗ്രാം കാരറ്റ് ചീകി വഴറ്റി എടുക്കണം. കുറച്ച് കാരറ്റ് തൊലി കളഞ്ഞ് കഷണമായി മുറിച്ച് എടുത്ത് അരച്ച് പേസ്റ്റാക്കി എടുത്ത് വെയ്ക്കാം.

ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക. പാൽ തിളച്ചാൽ അതിലേക്ക് കാരറ്റ് മിശ്രിതം ഒഴിക്കാം. പഞ്ചസാരയും ചേർത്ത് കുറുക്കിയെടുക്കാം. വറുത്ത് വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് വിളമ്പാം. പായസത്തിന് കട്ടി ആവശ്യമെങ്കിൽ കസ്റ്റാർഡ് പൗഡർ കാരറ്റ് പായസത്തിലേക്ക് കുറച്ച് ചേർക്കാം. പാലിൽ ചേർത്ത മിശ്രിതമാക്കിയിട്ട് വേണം കസ്റ്റഡ് പൗഡർ ഒഴിക്കേണ്ടത്. രുചിയേറിയ കാരറ്റ് പായസം കുറഞ്ഞ നേരം കൊണ്ട് തയ്യാറാക്കാം. അപ്പോൾ‌ ഈ ഓണത്തിന് നമുക്ക് കാരറ്റ് പായസം ഉണ്ടാക്കിയാലോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+