Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിക്കും അദാനിക്കുമല്ല; ലോകത്തിലെ ഏറ്റവും വിലയേറിയ വീട് ഈ ഇന്ത്യക്കാരന്റെ പേരില്‍; മൂല്യമെത്രയെന്നറിയാമോ?

ശതകോടീശ്വരന്‍മാരും ബോളിവുഡ് സെലിബ്രിറ്റികളും ആഡംബര വസതികള്‍ വാങ്ങുന്നത് പുതിയ കാര്യമല്ല. ഷാരൂഖ് ഖാനും മുകേഷ് അംബാനിക്കുമെല്ലാം യു എ ഇയിലെ കണ്ണായ സ്ഥലത്ത് കോടികള്‍ മൂല്യമുള്ള ആഡംബര വസതികളുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വിലകൂടിയ ഒരു വീട് ഇന്ത്യക്കാരന്‍ സ്വന്തമാക്കിയതിന്റെ വാര്‍ത്തയാണ് ബിസിനസ് ലോകത്ത് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

ബിസിനസുകാരനും അതിസമ്പന്നനുമായ പങ്കജ് ഓസ്വാളാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വീടുകളിലൊന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ പങ്കജ് ഓസ്വാള്‍ വര്‍ഷങ്ങളായി സ്വിറ്റ്‌സര്‍ലന്റിലാണ് കുടുംബത്തോടൊപ്പം താമസിച്ച് വരുന്നത്. ഭാര്യ രാധിക ഓസ്വാളും പെണ്‍മക്കളായ വസുന്ധര ഓസ്വാളും (24) റിദി ഓസ്വാളും (19) അടങ്ങുന്നതാണ് പങ്കജിന്റെ കുടുംബം.

Pankaj Oswal

Image Credit: Ridi Oswal@Instagram

ഓസ്വാള്‍ കുടുംബം 2013-ല്‍ ആണ് ഓസ്ട്രേലിയയില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് താമസം മാറിയത്. സ്വിറ്റ്സര്‍ലന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഫിനാന്‍സ് ബുരുദം നേടിയ വസുന്ധര ഇപ്പോള്‍ തന്നെ പിതാവിന്റെ ബിസിനസ് രംഗത്തേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്. നിക്ഷേപ ഏജന്‍സി, ധന വിനിയോഗം, ഗവണ്‍മെന്റ് ലൈസണിംഗ് എന്നീ കാര്യങ്ങളാണ് വസുന്ധര പ്രധാനമായും ചെയ്ത് വരുന്നത്.

ലണ്ടനില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് റിദി ഓസ്വാള്‍. സ്വിറ്റ്‌സര്‍ലന്റില്‍ എത്തിയതിന്റെ പത്താം വര്‍ഷത്തിലാണ് ഓസ്വാള്‍ കുടുംബം വിലയേറിയ വീട് വാങ്ങിയിരിക്കുന്നത്. സ്വിസ് ഗ്രാമമായ ജിന്‍ഗിന്‍സിലെ മഞ്ഞുമൂടിയ ആല്‍പ്സ് പര്‍വതനിരകള്‍ക്ക് സമീപം ഒരു നാട്ടിന്‍പുറത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 430000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വില്ലയാണിത്.

200 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 1639 കോടി രൂപയാണ് ഇതിനായി ഓസ്വാള്‍ കുടുംബം ചെലവഴിച്ചിരിക്കുന്നത്. ഗ്രീക്ക് ഷിപ്പിംഗ് മുഗള്‍ അരിസ്റ്റോട്ടില്‍ ഒനാസിസിന്റെ മകള്‍ ക്രിസ്റ്റീന ഒനാസിസ് ഒരിക്കല്‍ കൈവശം വച്ചിരുന്നതാണ് ഈ വീട്. ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് വീടുകളില്‍ ഒന്നാണ് ഈ വീട്. വീട് സ്വന്തമാക്കിയതിന് പിന്നാലെ ഓസ്വാള്‍ കുടുംബം ചില അറ്റകുറ്റപ്പണികളെല്ലാം നടത്തിയിട്ടുണ്ട്.

പ്രശസ്ത ഇന്റീരിയര്‍ ഡിസൈനര്‍ ജെഫ്രി വില്‍ക്സിനായിരുന്നു ഈ ആഡംബര വീട് നവീകരിക്കാനുള്ള ചുമതല. ജയ്പൂരിലെ ആംബര്‍ പാലസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മനോഹരമായ കൊത്തുപ്പണികള്‍ ചുവരിലുണ്ട്. തുര്‍ക്കിയില്‍ നിന്നും മൊറോക്കോയില്‍ നിന്നും എത്തിച്ച അതിമനോഹര തൂക്കുവിളക്കുകള്‍ വീടിന് ആഢ്യത്വം നല്‍കുന്നു. ഒരു സ്വകാര്യ ജിം, സ്പാ, വെല്‍നസ് വിംഗ് എന്നിവയും വീടിനുള്ളിലുണ്ട്.

ഫ്രഞ്ച് മാതൃകയിലുള്ള ജനാലകളാണ് നല്‍കിയിരിക്കുന്നത്. അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ റിദ്വി പറഞ്ഞത് തങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരവും വിദേശ സംസ്‌കാരവും ഇടകലര്‍ത്തിയുള്ള ജീവിതമാണ് നയിക്കുന്നത് എന്നായിരുന്നു. പെട്രോകെമിക്കല്‍സ്, റിയല്‍ എസ്റ്റേറ്റ്, വളം, ഖനനം എന്നിവയിലാണ് പങ്കജ് ഓസ്വാളിന്റെ ഓസ്വാള്‍ ഗ്രൂപ്പ് ഗ്ലോബല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+