Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി തഴച്ച് വളരാൻ ഉള്ളിത്തൊലി കൊണ്ടുളള വെള്ളം? പുതിയ ട്രെൻഡ് ഇതാണ്, എങ്ങനെ തയ്യാറാക്കാം?

മുടി വളരാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നും നടക്കാത്തവരാണ് നമ്മളിൽ പലരും. സോഷ്യൽ മീഡിയയിൽ പല ട്രെൻഡുകളും കാലങ്ങളായി ഉണ്ടെങ്കിലും പരീക്ഷിച്ച് വിജയിച്ചവർ വളരെ കുറച്ച് മാത്രമേ കാണൂ. അടുക്കളയിലെ ഉള്ളി മുതൽ അരി വരെ തലയിൽ പരീക്ഷിച്ചവരുണ്ടാകും.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡ് ഇതൊന്നുമല്ല. മുടി വളരാൻ സഹായിക്കുന്ന പുതിയ താരം ഉള്ളിത്തൊലിയാണ്. ഉള്ളിത്തൊലി കൊണ്ട് ഉണ്ടാക്കുന്ന വെള്ളം ഉപയോഗിച്ചാൽ മുടി തഴച്ച് വളരും എന്നാണ് പറയുന്നത്.

സവാളയുടെ ഉണങ്ങിയ പുറംതൊലി വെള്ളത്തിലിട്ട് തിളപ്പിച്ചോ മുക്കിവെച്ചോ ആണ് ഇത് തയ്യാറാക്കുന്നത്. ഇത് തണുപ്പിച്ച് അരിച്ചെടുത്ത ശേഷം തലയോട്ടിയിലും മുടിയിലും ഒഴിച്ചു കഴുകാൻ ഉപയോഗിക്കാം. ഇതിന് പ്രത്യേകിച്ച് പണച്ചിലവൊന്നും ഇല്ല. പാഴായിപ്പോകുന്ന ഒരു സാധനം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കുകയും ചെയ്യാം.

Onion Peel

ഉള്ളിത്തൊലി വെള്ളം ഉപയോഗിച്ചാൽ മുടി വളരുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ? 2002ൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കഷണ്ടിയുള്ള ആളുകളിൽ പച്ചസവാളയുടെ നീര്പുരട്ടി പരീക്ഷണം നടത്തിയിരുന്നു. രണ്ടുമാസം ദിവസവും രണ്ടുനേരം സവാളനീര് പുരട്ടിയവരിൽ സാധാരണ വെള്ളം ഉപയോഗിച്ചവരേക്കാൾ നന്നായി മുടി വളർന്നതായി കണ്ടു. സവാളനീരിന് ഈ ഗുണം ഉണ്ടെങ്കിലും തൊലി തിളപ്പിച്ച വെള്ളത്തിന് ഇതേ ഫലമുണ്ടെന്ന് ഉറപ്പിച്ചു പറയാൻ തെളിവുകളില്ല.

മുറിത്തേങ്ങ വേഗത്തിൽ കേടായിപ്പോകുന്നുണ്ടോ? പൊട്ടിച്ച തേങ്ങ എങ്ങനെ കേടാകാതെ സൂക്ഷിക്കാം? വഴിയിതാ
മുറിത്തേങ്ങ വേഗത്തിൽ കേടായിപ്പോകുന്നുണ്ടോ? പൊട്ടിച്ച തേങ്ങ എങ്ങനെ കേടാകാതെ സൂക്ഷിക്കാം? വഴിയിതാ

എങ്കിലും ഉള്ളിത്തൊലി വെള്ളം സോഷ്യൽ മീഡിയൽ ട്രെൻഡിംഗ് ആയിരിക്കുകയാണ്. സവാളയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ് ഘടകങ്ങളുമാണ് ഇതിന് പ്രധാന കാരണം. പരീക്ഷിക്കാൻ താൽപര്യമുണ്ടെങ്കിൽ ഉള്ളിത്തൊലി വെള്ളം ഇങ്ങനെ തയ്യാറാക്കാം.

തൊലിയിലെ അഴുക്കുകൾ നന്നായി കഴുകി വൃത്തിയാക്കുക. 2 കപ്പ് വെള്ളത്തിൽ ഈ തൊലികൾ ഇട്ട് 10-15 മിനിറ്റ് തിളപ്പിക്കുക. ശേഷം അടുപ്പിൽ നിന്ന് മാറ്റി പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. ഇത് അരിച്ചെടുത്ത് ഒരു കുപ്പിയിലേക്ക് മാറ്റുക. തണുത്ത ഈ വെള്ളം തലയോട്ടിയിൽ ശ്രദ്ധയോടെ ഒഴിക്കുക. 1-2 മിനിറ്റ് വെച്ച ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+