തൊട്ടാല്‍ കൈ പൊള്ളിക്കും സവാള വില: പരിഹാരമുണ്ട് ഭക്ഷണത്തില്‍ സവാളയ്ക്ക് പകരം ഇവ ചേർക്കൂ
കോഴിക്കോട്: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സർവ്വ കാല റെക്കോർഡിലായിരുന്നു തക്കാളി വില. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തക്കാളി വില 250 മുതല്‍ 300 എന്ന നിരക്കില്‍ വരേയെത്തി. കേരളത്തിലും വില 130-160 എന്ന നിലയിലേക്ക് എത്തി. ഏതാനും നാളത്തെ പ്രതിസന്ധിക്ക് ശേഷം തക്കാളിയുടെ വില സാധരണ നിലയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ തക്കാളിയുടേതിന് സമാനമായ നിരക്കില്‍ ഉള്ളി വിലയും വർധിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ രണ്ടാഴ്ചക്കിടെ സവാള വില ഇരട്ടിയായിട്ടാണ് വർധിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉള്ളിക്ക് വില വർധിച്ചിട്ടുണ്ട്. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നു. ഉത്സവ സീസണും ഉൽപാദനം കുറഞ്ഞതുമാണ് ഉള്ളിവില കത്തിക്കയറാന്‍ കാരണമായത്. രണ്ടാഴ്ച മുമ്പ് വരെ മുപ്പത്തി അഞ്ച് രൂപയായിരുന്നു സവാളയ്ക്കുണ്ടായിരുന്നത്.

നിലവില്‍ എഴുപത് രൂപ വരെയാണ് ഒരു കിലോ ഉള്ളിക്ക് കേരളത്തില്‍ നല്‍കേണ്ടത്. ബാംഗ്ലൂരില്‍ ഇത് 80 ന് മുകളിലാണ്. ചെറിയ ഉള്ളി വിലയാകട്ടെ കിലോയ്ക്ക് നൂറ്റി ഇരുപത് രൂപ വരെയായി.മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉള്ളി ഉൽപാദനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
ഉള്ളിയുടെ വില വർധനവ് സാധാരണക്കാരായ കുടുംബങ്ങളെ ചെറിയ തോതില്‍ ഒന്നുമല്ല അലട്ടുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ച് ഉള്ളി എന്ന് പറയുന്നത് ഭക്ഷണത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത വസ്തുവാണ്. എന്നാല്‍ ഇന്നത്തെ വില കൈ പൊള്ളിക്കും. ഈ സാഹചര്യത്തില്‍ ഉള്ളിക്ക് പകരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഏതാനും വസ്തുക്കളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഷാലോട്ട്: ചെറിയ വലിപ്പത്തിലുള്ള ഉള്ളി ആണ് ഷാലോട്ട്, മൃദുവും അതിലോലവും മധുരമുള്ളതുമായ സ്വാദാണ് ഇതിനുള്ളത്. സാധാരണ ചെറിയുള്ളിയുടേതിനേക്കാല്‍ അല്‍പം കൂടി വലുതായിരിക്കും ഇത്.
ലീക്‌സ്: ലീക്‌സിന് ഉള്ളിയോട് സാമ്യമുള്ളതും ചെറുതായി മധുരമുള്ളതുമായ രുചിയാണ് ഉള്ളത്. ഇത് സൂപ്പിനും സ്റ്റ്യൂവിനും തോരനും അനുയോജ്യമായതും മറ്റ് വിഭവങ്ങൾക്ക് മനോഹരമായ സ്വാദും നൽകുകയും ചെയ്യുന്നു.
ഉള്ളി സോസ്: സലാഡുകൾക്കും സാൻഡ്‌വിച്ചുകൾക്കും ആഗോള തലത്തില്‍ പ്രിയങ്കരമായ കാര്യമാണ് ഉള്ളി സോസ്. സലാഡിലും കറികളിലും ഇത് ഉപയോഗിക്കാവുന്നതാണ്.
വെളുത്തുള്ളി: വെളുത്തുള്ളി നിങ്ങളുടെ വിഭവങ്ങൾക്ക് മികച്ച രുചി നല്‍കും. ഉള്ളിയുമായി താരതമ്യപ്പെടുത്തുമ്പോൾ വെളുത്തുള്ളിക്ക് ശക്തവും കാഠിന്യമേറിയതുമായ രുചി ഉള്ളതിനാൽ ഇത് മിതമായി ഉപയോഗിക്കേണ്ടതാണ്.
ചീവ്സ്: ഉള്ളിയുമായി ഏറ്റവും അടുത്ത സാമ്യമുള്ളതാണ് ചീവ്സ്. എളുപ്പത്തിൽ ചീഞ്ഞഴുകിപ്പോകാൻ സാധ്യതയുള്ള അതിലോലമായ ചെടികൂടിയാണ് ചീവ്സ്.
സെലറി: സെലറിക്ക് നിങ്ങളുടെ പാചകത്തിന് അൽപ്പം ക്രഞ്ചും ഉള്ളിയുടെ നേരിയ രുചിയും നല്‍കാന്‍ സാധിക്കും.
ഉള്ളി പൊടി: ഉള്ളി പൊടി പോലെയുള്ള ഈ ഓപ്ഷനുകൾക്ക് ഉള്ളിയുടെ യഥാർത്ഥ കഷണങ്ങളില്ലാതെ നിങ്ങളുടെ വിഭവങ്ങളിൽ ഉള്ളിയുടെ രുചി അവതരിപ്പിക്കാൻ കഴിയും.
കാബേജ്: കറികളില്‍ ഉള്ളിക്ക് പകരം ആവില്ലെങ്കിലും സലാഡുകളിലും മറ്റും ഉള്ളിക്ക് പകരമായി കാബേജ് ധാരളമായി ചേർക്കാവുന്നതാണ്.












Click it and Unblock the Notifications