മുപ്പതുകളിലെ തളർച്ച ഇനിയില്ല! എല്ലിനു കരുത്തും ആരോഗ്യവും നേടാം, ഇത് കഴിച്ചാൽ മതി
എല്ലുകളുടെ ബലം കാത്ത് സൂക്ഷിക്കണമെങ്കിൽ ശരീരത്തിൽ കാത്സ്യം എത്തിയേ തീരു. പ്രത്യേകിച്ച് 30 കഴിഞ്ഞവരെങ്കിൽ. കാരണം ഈ സമയത്ത് നമ്മുടെ എല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടേക്കും. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കൃത്യമായ അളവിൽ കഴിച്ചാൽ കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. എന്തൊക്കെയാണ് കാൽസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ എന്ന് നോക്കാം
പാൽ
ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട, ഏറ്റവും മികച്ച കാത്സ്യം അടങ്ങിയ പാനീയങ്ങളിൽ ഒന്നാണ് പാൽ. ഒരു ദിവസം കുറഞ്ഞത് രണ്ട് ഗ്ലാസ് പാൽ എങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. പാലിൽ കാത്സ്യത്തെ കൂടാതെ വിറ്റാമൻ എ, ഡി എന്നിവ പോലുള്ള മറ്റ് അവശ്യ പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

യോഗേർട്ട് സ്മൂത്തി
ഒരു കപ്പ് യോഗേർട്ട് കഴിച്ചാൽ അതിൽ നിന്നും 34 ശതമാനം കാത്സ്യം നമ്മുടെ ശരീരത്തിൽ എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്. യോഗേർട്ടിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവ എല്ലുകളുടെ ബലം നിലനിർത്താനും സഹായിക്കുന്നു.
സസ്യാധിഷ്ഠിത പാലുകൾ
പശുവിൻ പാൽ മാത്രമല്ല ചില സസ്യാധിഷ്ഠിത പാലുകളും കാത്സ്യം ലഭിക്കാൻ ഉത്തമമാണ്. ബദാം പാൽ, തേങ്ങാപ്പാൽ അല്ലെങ്കിൽ സോയ പാൽ പോലുള്ളവയാണ് പോഷക സമൃദ്ധമായ സസ്യാധിഷ്ഠിത പാലുകൾ.ഇവയിൽ ഉയർന്ന അളവിൽ കാത്സ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
ഗ്രീൻ സ്മൂത്തി
നല്ല പഴങ്ങൾ ചേർത്ത് സ്മൂത്തി തയ്യാറാക്കി കഴിക്കാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മൾ. എന്നാൽ കാത്സ്യം ലഭിക്കണമെങ്കിൽ കുറഞ്ഞ കലോറിയും പ്രോട്ടീനും നാരുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയ പച്ച ഇലക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്ന സ്മൂത്തികൾ തന്നെ കഴിക്കണം. ഗ്രീൻ സ്മൂത്തികൾ ദഹിക്കാൻ വളരെ എളുപ്പമായിരിക്കും. മാത്രമല്ല എല്ലുകൾക്ക് ആരോഗ്യം നൽകുകയും ചെയ്യുന്നു. ഇവയിൽ കാത്സ്യത്തെ കൂടാതെ വിറ്റാമിൻ കെയും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ശക്തി പകരുന്നു.
സൂപ്പുകൾ
എല്ലിൻ സൂപ്പുകൾക്ക് ഉയർന്ന പോഷകാഹാര മൂല്യവും ആരോഗ്യ ഗുണങ്ങളുമുണ്ട്. സൂപ്പുകളിൽ പ്രോട്ടീൻ, ഫൈബർ, കാൽസ്യം, മറ്റ് പോഷകങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമാക്കാനും എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.മാത്രമല്ല ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.
ഓറഞ്ച് ജ്യൂസ്
എല്ലുകളുടെ കരുത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാൻ ഓറഞ്ച് ജ്യൂസ് സഹായിക്കുന്നു. വിറ്റാമിൻ സിയും ഓറഞ്ചിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസ് ഉൻമേഷദായകവുമാണ്.












Click it and Unblock the Notifications