പുറമേ നിരുപദ്രവകാരി; പേപ്പര്‍ കപ്പുകളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ഇതാണ്
പ്ലാസ്റ്റിക് കപ്പുകള്‍ക്ക് ബദല്‍ എന്ന നിലയിലാണ് പേപ്പര്‍ കപ്പുകള്‍ക്ക് വലിയ പ്രചാരം ലഭിച്ചത്. പേപ്പര്‍ കപ്പുകള്‍ പൊതുവേ സുരക്ഷിതം എന്നാണ് എല്ലാവരും കരുതുന്നത്. പ്ലാസ്റ്റിക് കപ്പുകളില്‍ ചായ ഉള്‍പ്പെടെയുള്ള ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. പ്ലാസ്റ്റിക് ഉരുകി വേര്‍തിരിയുന്ന വിഷ രാസവസ്തുക്കള്‍ ശരീരത്തിനുള്ളിലേക്കും പ്രവേശിക്കും. ഇവ ശരീരത്തിന് ദോഷകരമാണ്. ഈ ഘട്ടത്തിലാണ് പേപ്പര്‍ കപ്പുകള്‍ വ്യാപകമായത്.
ഇപ്പോള്‍ വലുതും ചെറുതുമായ പരിപാടികളിലെല്ലാം പേപ്പര്‍ കപ്പുകളാണ് ഉപയോഗിക്കുന്നത്. ഉപയോഗ ശേഷം കഴുകണ്ട എന്നതും പേപ്പര്‍ ആയതിനാല്‍ മണ്ണില്‍ അലിഞ്ഞുചേരും എന്നതുമാണ് പേപ്പര്‍ കപ്പുകള്‍ക്ക് വലിയ പ്രചാരം ലഭിക്കാന്‍ കാരണം. ഇത്തരം ബയോഡീഗ്രേഡബിള്‍ പേപ്പര്‍ കപ്പുകള്‍ പരിസ്ഥിതി സൗഹൃദമാണെന്നതും അതിന്റെ പ്രിയം വര്‍ധിപ്പിക്കുന്നു.

പൊതുവേ ഇവ നിരുപ്രദവകരമെന്ന് കരുതുമ്പോഴും നിരവധി അപകടസാധ്യതകള്‍ പേപ്പര്‍ കപ്പുകളില്‍ മറഞ്ഞിരിപ്പുണ്ട്. പ്രത്യേകിച്ച് ചായ, കാപ്പി പോലുള്ള ചൂടുള്ള പാനീയങ്ങള്‍ എടുക്കുമ്പോള്‍. പേപ്പര്‍ കപ്പുകള്‍ ബയോഡീഗ്രേഡബിള്‍ ആണെന്നാണ് നിര്‍മാതാക്കാള്‍ അവകാശപ്പെടുമ്പോഴും അവയില്‍ പലതിലും പോളിത്തീന്‍ അടങ്ങിയിട്ടുണ്ട്. ചൂടുള്ള പാനീയങ്ങള്‍ ഒഴിക്കുമ്പോള്‍ മൈക്രോപ്ലാസ്റ്റിക് എന്ന തീരെ ചെറിയ പ്ലാസ്റ്റിക് കണങ്ങള്‍ പാനീയത്തില്‍ കലരുന്നു.
ഇത്തരത്തില്‍ ആയിരക്കണക്കിന് കണങ്ങളാണ് ചൂട് ചായയിലൂടെയും കാപ്പിയിലൂടെയും ശരീരത്തിന്റെ ഉള്ളിലേക്കു കടക്കുന്നത്. ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ തകരാറുകള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മൈക്രോപ്ലാസ്റ്റിക് കാരണമായേക്കാം.
പേപ്പര്‍ കപ്പുകളുടെ ചോര്‍ച്ച തടയാനാണ് പലപ്പോഴും പ്ലാസ്റ്റിക് കോട്ടിങ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ ചൂട് ചെല്ലുമ്പോള്‍ പ്ലാസ്റ്റിക് ഉരുകുകയും മൈക്രോപ്ലാസ്റ്റിക്, ബിസ്ഫെനോള്‍ എ പോലുള്ള രാസവസ്തുക്കള്‍ പുറത്തുവിടുകയും ചെയ്യും. ഇത് ചൂടുള്ള പാനീയത്തിലേക്കും തുടര്‍ന്ന് മനുഷ്യ ശരീരത്തിലേക്കും പ്രവേശിക്കും.
പല പേപ്പര്‍ കപ്പുകളിലും ആകര്‍ഷകമായ ഡിസൈനുകള്‍ അച്ചടിച്ചിട്ടുണ്ട്. അവ വിവിധ വര്‍ണങ്ങളിലുള്ള മഷികള്‍ കൊണ്ടാണ് അച്ചടിച്ചിരിക്കുന്നത്. ഈ മഷികളും രാസവസ്തുക്കള്‍ അടങ്ങിയതാണ്. കപ്പ് ചൂടുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഡൈയില്‍ നിന്നുള്ള ദോഷകരമായ സംയുക്തങ്ങള്‍ പാനീയത്തിലേക്ക് ഒഴുകുന്നു. ഇതും ആരോഗ്യത്തിന് അപകടമാണ്.
ചില വിലകുറഞ്ഞതോ നിലവാരമില്ലാത്തതോ ആയ പേപ്പര്‍ കപ്പുകളില്‍ ലെഡ്, ക്രോമിയം തുടങ്ങിയവ അടങ്ങിയിരിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കപ്പുകളില്‍ നിന്ന് കുടിക്കുന്നത് ശരീരത്തില്‍ ഈ ലോഹങ്ങളുടെ അംശങ്ങള്‍ ചെല്ലാന്‍ കാരണമാകുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കു വഴിവയ്ക്കും.
ഡിസ്ക്ലെയിമര് - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇതു സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല.
-
വായിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക! മാരക രോഗമാകാം -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും












Click it and Unblock the Notifications