നിങ്ങളുടെ കുട്ടികള്‍ക്ക് കള്ളം പറയുന്ന ശീലമുണ്ടോ..? ഇങ്ങനെ ചെയ്ത് നോക്കൂ, ഇനി ഒരിക്കലും കള്ളം പറയില്ല
കള്ളം പറയുക എന്നത് ഒരു മോശം ശീലം ആണ് എന്നതില്‍ തര്‍ക്കമില്ല. ഒരു കുട്ടി കള്ളം പറയുകയോ ഒരു കഥ ഉണ്ടാക്കുകയോ ചെയ്താല്‍ അത് ആ നിമിഷം തമാശയായി തോന്നിയേക്കാം, പക്ഷേ അത് ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. കള്ളം പറയുന്ന ശീലമുള്ളവരാണ് നിങ്ങളുടെ കുട്ടിയെങ്കില്‍ അത് അവരില്‍ നിന്ന് ഒഴിവാക്കേണ്ടത് പ്രധാനമാണ്.
ഒരു കുട്ടി താന്‍ പറയുന്ന കെട്ടിച്ചമച്ചതും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ കഥകള്‍ ശ്രദ്ധ ആകര്‍ഷിക്കുകയും വിനോദം നല്‍കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കിയാല്‍ അവര്‍ പലപ്പോഴും കള്ളം പറയാനും അവരുടെ പെരുമാറ്റത്തില്‍ അത് വികസിപ്പിക്കാനും സാധ്യതയുണ്ട്. സത്യസന്ധതയുടെയും അച്ചടക്കത്തിന്റെയും പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടേയും ഉത്തരവാദിത്തമാണ്.

മൂന്ന് വയസുവരെ കുട്ടികള്‍ക്ക് സത്യങ്ങളും നുണകളും തമ്മില്‍ ഒരു വേര്തിരിവുണ്ടായിരിക്കും. യഥാര്‍ത്ഥവും അല്ലാത്തതും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവിന്റെ വികസനം 4 മുതല്‍ 5 വയസ് വരെ മാത്രമേ സംഭവിക്കുകയുള്ളൂ. ഇത് മനസ്സില്‍ വെച്ചുകൊണ്ട് നിങ്ങളുടെ കുട്ടിയോട് സത്യസന്ധമായി പെരുമാറുന്നതങ്ങനെയെന്ന് പറഞ്ഞ് കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം.
കള്ളം പറയാതിരിക്കാന്‍ കുട്ടിയെ പ്രാപ്തമാക്കുന്നത് അവരുടെ സര്ഗാത്മകതയേയോ ഭാവനയേയോ റദ്ദ് ചെയ്ത് കൊണ്ടാകരുത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഈ ലോകം അവര്‍ ജീവിക്കുന്ന അവരുടെ സ്വന്തം ഭാവനാശാലയാണ്. ഒരു സാങ്കല്‍പ്പിക ഇടം സൃഷ്ടിക്കുന്നത് കുട്ടി പറയുന്ന ഒരു നുണയായി കണക്കാക്കാനാവില്ല. അത് സൃഷ്ടിക്കുന്നത് കുട്ടിയുടെ സാങ്കല്പികമായ ചിന്തയുടെ ഫലമായിട്ടായിരിക്കാം.
കുട്ടി കള്ളം പറയുന്നു എന്ന് നിങ്ങള്‍ക്ക് പൂര്‍ണ ബോധ്യപ്പമുണ്ടെങ്കില് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച് അവരെക്കൊണ്ട് കൂടുതല്‍ കള്ളം പറയിപ്പിക്കാതിരിക്കുക. പകരം അവര്‍ക്ക് ഒരു ചെറിയ ഇടവേള നല്‍കുക. അതുവഴി എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് കുറച്ച് സമയം ലഭിക്കും. അതിനുശേഷം, അതേ ചോദ്യം അവരോട് വീണ്ടും ചോദിക്കുക, അവര്‍ക്ക് തിരുത്താനുള്ള അവസരം നല്‍കുക.
അവര്‍ സത്യം പറഞ്ഞാല്‍ അവരെ അഭിനന്ദിക്കാന്‍ മറക്കരുത്. മറിച്ച് അവര്‍ വീണ്ടും കള്ളം പറയുകയാണെങ്കില്‍ കള്ളം പറയുന്നതിന്റെ പ്രത്യാഘാതവും അതിന്റെ നാണക്കേടും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക. സത്യസന്ധതയുടെ പ്രാധാന്യത്തെക്കുറിച്ചും നുണ പറഞ്ഞാല്‍ അവര്‍ക്ക് എന്ത് നഷ്ടമാണ് ഉണ്ടാകുക എന്നതും അവര്‍ക്ക് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും.
കുട്ടിയുടെ സത്യസന്ധതയെ അഭിനന്ദിക്കണം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ സത്യം പറയുന്നത് വഴി ദോഷം വന്നാലും സത്യസന്ധത പുലര്‍ത്തുന്നതില്‍ അഭിനന്ദിക്കപ്പെട്ടുവെന്ന് കുട്ടിയെ അറിയിക്കുന്നത് സത്യസന്ധതയും ആത്മാര്‍ത്ഥതയും എല്ലായിടത്തും വിലമതിക്കപ്പെടുന്നു എന്ന് അവര്‍ മനസിലാക്കുന്നതിനുള്ള പ്രധാന നടപടിയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications