ഹൃദ്രോഗമുള്ളവര്‍ ഉറങ്ങേണ്ടത് ഈ പൊസിഷനില്‍; ഒരിക്കലും ഇങ്ങനെ കിടക്കരുത്
രാത്രിയില്‍ സുഖകരമായ ഉറക്കം ലഭിക്കേണ്ടത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ഹൃദ്രോഗികള്‍ക്ക്. ഹൃദയാരോഗ്യത്തില്‍ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ശരിയായി ഉറങ്ങേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. ഒരാള്‍ ഉറങ്ങാന്‍ സ്വീകരിക്കുന്ന പൊസിഷന്‍ പോലും ഹൃദയാരോഗ്യത്തില്‍ വലിയ സ്വാധീനം ചെലുത്തും.
ഹൃദ്രോഗികള്‍ ഉറങ്ങുന്ന പൊസിഷന്‍ ശരിയല്ലെങ്കില്‍ അത് ഹൃദയത്തെ സമ്മര്‍ദത്തിലാക്കും. ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നതാണോ അതോ മലര്‍ന്നു കിടക്കുന്നതാണോ നല്ലതെന്ന നിരവധി ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ചിലര്‍ക്കാകട്ടെ കമിഴ്ന്നു കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും ഇഷ്ടം. ഹൃദ്രോഗികള്‍ക്ക് ഉറങ്ങാന്‍ ഏറ്റവും സുരക്ഷിതമായ പൊസിഷന്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ സഹായിക്കും. ഹൃദയം ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യുകയും, അത് രക്തചംക്രമണത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് വലതുവശത്തുകൂടി ഹൃദയത്തിലേക്ക് രക്തം തിരികെ ഒഴുകുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തല അല്‍പം ഉയര്‍ത്തിവച്ച് ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നത് ആസിഡ് റിഫ്‌ളക്‌സ് കുറയ്ക്കും.
മലര്‍ന്ന് ഉറങ്ങുന്നത് നിങ്ങളുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവയെ നിഷ്പക്ഷ സ്ഥാനത്ത് നിര്‍ത്താന്‍ അനുവദിക്കുന്നു. അതായത് ആ ഭാഗങ്ങളില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാകില്ല, അതിനാല്‍ നിങ്ങള്‍ക്ക് വേദന അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. സീലിംഗിന് അഭിമുഖമായി ഉറങ്ങുന്നത് ആസിഡ് റിഫ്‌ളക്‌സ് തടയുന്നതിനും അനുയോജ്യമാണ്.












Click it and Unblock the Notifications