തീര്‍ത്ഥാടകര്‍ പ്രതീക്ഷയില്‍; വേളാങ്കണ്ണിയിലേക്ക് പ്രതിദിന ട്രെയിന്‍ ഉടന്‍ ഉണ്ടാകുമോ? അന്തിമ തീരുമാനം
കേരളത്തില്‍ നിന്നുള്ള വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് സന്തോഷ വാര്‍ത്ത. തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രതിദിന ട്രെയിന്‍ സര്‍വീസ് ഉടന്‍ യാഥാര്‍ത്ഥ്യമായേക്കുമെന്നാണ് സൂചന. വേളാങ്കണ്ണിയിലേക്ക് ദിവസേന ട്രെയിന്‍ കണക്റ്റിവിറ്റി വേണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വൈകാതെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് വേളാങ്കണ്ണിയിലെ ഔവര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് ബസിലിക്ക. ഇവിടേക്ക് കേരളത്തില്‍ നിന്ന് തീര്‍ത്ഥാടകരുടെ ഒരു വലിയ ഒഴുക്കാണ് എന്നും ഉണ്ടാകുന്നത്. എന്നാല്‍ തീര്‍ത്ഥാടകരുടെ തിരക്കിന് അനുസരിച്ച് ട്രെയിനുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആഴ്ച്ചയില്‍ ഇടവിട്ടുള്ള ദിനങ്ങളിലാണ് ഇപ്പോള്‍ ട്രെയിനുള്ളത്. ഇതു പര്യാപ്തമല്ലെന്നതു പരിഗണിച്ച് അനുകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിദിന ട്രെയിന്‍ വേണമെന്ന ആവശ്യം സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി പതിവായി ആശയവിനിമയം നടത്തുന്നത് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷാണ്. അടുത്തിടെ അദ്ദേഹത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. വേളാങ്കണ്ണിയിലേക്കുള്ള പ്രതിദിന ട്രെയിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് എംപി ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.
ഓഗസ്റ്റ് ഏഴിന് എംപി അയച്ച കത്തില്‍, വേളാങ്കണ്ണിയിലേക്ക് പ്രതിദിന സര്‍വീസ് നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി എംപിക്ക് ഉറപ്പ് നല്കി. ആവശ്യം യാഥാര്‍ത്ഥ്യമായാല്‍ 16361/16362 എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ദിവസേന സര്‍വീസ് നടത്തും.
ദക്ഷിണേന്ത്യയിലെ ക്രൈസ്തവരുടെ പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗം വിശ്വാസികളുടെ ഏറ്റവും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വേളാങ്കണ്ണിയിലെ ദേവാലയം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ എട്ടിന് മാതാവിന്റെ ജനന തിരുനാളിനാണ് ഏറ്റവും അധികം തീര്‍ത്ഥാടകര്‍ വേളാങ്കണ്ണിയില്‍ എത്തുന്നത്. തിരുനാളിന്റെ ഭാഗമായി ഓഗസ്റ്റ് അവസാന ആഴ്ച മുതല്‍ ആയിരക്കണക്കിന് ആളുകള്‍ വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു. കേരളത്തില്‍ നിന്നും വലിയ ഒഴുക്കാണ് ഈ സമയത്ത് ഉണ്ടാകുന്നത്. അല്ലാത്ത സമയങ്ങളിലും നിരവധി ആളുകള്‍ അങ്ങോട്ടേക്കു പോകാറുണ്ട്.
നിലവില്‍ കേരളത്തില്‍ നിന്ന് തിങ്കള്‍, ശനി ദിവസങ്ങളിലാണ് എറണാകുളം ജംഗ്ഷന്-വേളാങ്കണ്ണി ബൈ-വീക്ക്ലി എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.40 ന് വേളാങ്കണ്ണിയില്‍ എത്തും.
അതുപോലെ മടക്ക യാത്ര ഞായറാഴ്ച, ചൊവ്വാഴ്ച ദിനങ്ങളിലാണ്. വൈകുന്നേരം 6.40 ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 11.40 ന് എറണാകുളത്ത് എത്തിച്ചേരും. സര്‍വീസുകള്‍ അപര്യാപ്തമായതിനാല്‍ മിക്ക യാത്രക്കാരും വേളാങ്കണ്ണിയിലെത്താന്‍ കണക്റ്റിംഗ് ട്രെയിനോ വാഹനങ്ങളോ ആശ്രയിക്കണം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications