49ലും വിശ്വസുന്ദരി ഐശ്വര്യ റായ് തന്നെ, ചുമ്മാതല്ല ഭംഗിയേറുന്നത്. ഇതാണ് സൗന്ദര്യ രഹസ്യം
വിശ്വ സുന്ദരി ഐശ്യര്വ റായ് അന്‍പതാം വയസ്സിലേക്ക് കടക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്. ആരാധകര്‍ ദീര്‍ഘകാലമായി ഇക്കാര്യം ചോദിക്കുന്നുണ്ട്. അതില്‍ പ്രധാനം നടിയുടെ ഹെല്‍ത്തിയായിട്ടുള്ള ഡയറ്റ് തന്നെയാണ്. അതില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്ന് ചോദിച്ചാല്‍ പലരും അമ്പരന്ന് പോകും. ഫ്രൈഡായിട്ടുള്ള ഭക്ഷണങ്ങള്‍ നടി കഴിക്കില്ല. തീര്‍ത്തും അവഗണിക്കുന്ന കാര്യമാണിത്.
അതോടൊപ്പം ജങ്ക് ഫുഡും, പാക്കേജ് ഫുഡും പൂര്‍ണമായും ഐശ്വര്യ ഉപേക്ഷിച്ചിരിക്കുകയാണ്. മദ്യപാനവും, പുകവലിയും നടിക്കില്ല. ബോളിവുഡിലെ നടിമാരില്‍ പുകവലിയും മദ്യപാനവും കണ്ടുവരാറുണ്ട്. എന്നാല്‍ ഐശ്വര്യ റായ് ഇതില്‍ നിന്ന് വ്യത്യസ്തയാണ്. ഐശ്വര്യയുടെ ഡയറ്റും അതുപോലെ വളരെ അത്ഭുതപ്പെടുത്തുന്നതാണ്. ഒരുപാട് പഴങ്ങളാണ് നടി തന്റെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ചര്‍മത്തിന് പ്രായം തോന്നിക്കാതിരിക്കാന്‍ സഹായിക്കും.

അതുപോലെ ധാരാളം പച്ചക്കറികളും കഴിക്കും. ഒരുപാട് വെള്ളം കുടിക്കുന്ന ശീലവും ഐശ്വര്യക്കുണ്ട്. പ്രഭാതം മുതല്‍ ഒരു ദിനം അവസാനിക്കുന്നത് വരെ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ഊര്‍ജസ്വലയായിരിക്കാന്‍ ഐശ്വര്യയെ സഹായിക്കും. അതുപോലെ റെസ്‌റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണമെല്ലാം പരമാവധി നടി ഒഴിവാക്കും. വീട്ടില്‍ നിന്നുള്ള ലഘുഭക്ഷണങ്ങളാണ് നടി കൂടുതലായും കഴിക്കാറുള്ളത്. ഷൂട്ടിംഗ് സ്ഥലത്തടക്കം ഇക്കാര്യങ്ങള്‍ ഐശ്വര്യ റായ് ഉറപ്പാക്കാറുണ്ട്.
നിത്യേനയുള്ള നടിയുടെ ഡയറ്റും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പാകം ചെയ്ത പച്ചക്കറികളാണ് നടിയുടെ സൗന്ദര്യം നിലനിര്‍ത്തുന്ന പ്രധാന കാര്യങ്ങളിലൊന്ന്. ബ്രൗണ്‍ റൈസാണ് അതുപോലെ ഐശ്വര്യ കഴിക്കുക. കാരണം ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇടയ്ക്കിടെ വിശക്കില്ല. ദീര്‍ഘനേരം ഇത് വിശപ്പിനെ പിടിച്ച് നിര്‍ത്തും. നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെയും ഇത് ഇല്ലാതാക്കും.
അതുപോലെ ചെറിയ ബ്രേക്കില്‍ ഭക്ഷണം കഴിക്കുന്നതാണ് ഐശ്വര്യയുടെ ശീലം. അതിലൂടെ വയര്‍ നിറച്ച് കഴിക്കുന്നത് ഒഴിവാക്കും. മുടിയിലും, ചര്‍മത്തിലും വീട്ടില്‍ തന്നെയുണ്ടാക്കിയ മേക്കപ്പുകളാണ് കൂടുതലും നടി ഉപയോഗിക്കുക. ധാരാളമായി മോയ്‌സ്ചുറൈസറും ഐശ്വര്യ ഉപയോഗിക്കാറുണ്ട്. ഫേസ്മാസ്‌കോ, അതല്ലെങ്കില്‍ യോഗര്‍ട്ടോ ഉപയോഗിച്ചാണ് മോയ്‌സ്ചുറൈസ് ചെയ്യാറുള്ളത്.
ധാന്യങ്ങള്‍ കൊണ്ടുള്ള പേസ്റ്റുണ്ടാക്കി, അതില്‍ പാലും, മൈലാഞ്ചിയും ചേര്‍ത്താണ് നടി മുഖത്ത് പുരട്ടാറുള്ളത്. ഇത് അവരുടെ മേക്കപ്പില്‍ പ്രധാനപ്പെട്ടതാണ്. വെള്ളരി കൊണ്ടുള്ളതായിരിക്കും ഫേസ്മാസ്‌കുകള്‍. തുടര്‍ച്ചയായ ഇടവേളകളില്‍ ഐശ്വര്യ മുഖം വെള്ളം ഉപയോഗിച്ച് കഴുകാറുണ്ട്. നടിയുടെ വ്യായാമത്തില്‍ പ്രഭാത നടത്തം നിര്‍ബന്ധമുള്ള കാര്യമാണ്.
അതിനൊപ്പം വളരെ ലൈറ്റായിട്ടുള്ള വ്യായാമങ്ങളാണ് ഉള്ളത്. അതിനൊപ്പം യോഗയും ഐശ്വര്യ ശീലമാക്കിയിട്ടുണ്ട്. സ്ഥിരമായി എണ്ണ പുരട്ടുന്നതാണ് ഐശ്വര്യയുടെ മുടി ഇത്രത്തോളം നീളമേറിയതാവാന്‍ കാരണം. അതിനൊപ്പം കൃത്യമായ കെയറിംഗും മുടിക്ക് നല്‍കുന്നുണ്ട്. ബദാം കൊണ്ടുള്ള എണ്ണയും നടി ഉപയോഗിക്കുന്നുണ്ട്.












Click it and Unblock the Notifications