പൂജാ മുറിയിൽ അരി സൂക്ഷിക്കാറുണ്ടോ? ഇനി പറയുന്ന സാധനങ്ങൾ പൂജാ മുറിയിൽ വെയ്ക്കല്ലേ..
ഒരു വീട്ടിലെ വളരെയേറെ പ്രധാനപ്പെട്ട മുറിയാണ് പൂജാ മുറി. നമ്മുടെ വീട്ടിലേക്ക് ഐശ്വര്യം എത്തുന്നത് വീട്ടിലെ പൂജാ മുറിയിൽ നിന്നുമാണ്. പൂജാ മുറി വൃത്തിയാക്കുമ്പോഴും പൂജാ മുറിയിൽ വിഗ്രഹങ്ങൾ വെയ്ക്കുമ്പോഴുമൊക്കെ വളരെ ശ്രദ്ധിക്കണം. വാസ്തു പ്രകാരമാണ് കാര്യങ്ങൾ ചെയ്യേണ്ടത്. ചില സാധനങ്ങൾ പൂജാ മുറിയിൽ വെയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് ദാരിദ്ര്യം കൊണ്ടുവരും.
നിങ്ങൾ അറിവില്ലായ്മ കൊണ്ട് ഇനി പറയുന്ന സാധനങ്ങൾ പൂജാ മുറിക്കുള്ളിൽ വെച്ചിട്ടുണ്ടെങ്കിൽ ഉടൻ അവ പൂജാ മുറിയിൽ നിന്നും മാറ്റേണ്ടതാണ്. പൂജാ മുറിയിൽ എന്തൊക്കെ സാധനങ്ങൾ സൂക്ഷിക്കാം, എന്തൊക്കെ സാധനങ്ങൾ സൂക്ഷിക്കരുത് എന്ന് നമുക്ക് വിശദമായി നോക്കാം. ഇനി പറയുന്ന സാധനങ്ങൾ അബദ്ധത്തിൽ പോലും പൂജാ മുറിയിൽ സൂക്ഷിക്കരുത്..

ഒന്നിലധികം വിഗ്രഹങ്ങളും ചിത്രങ്ങളും: പൂജാ മുറിയിൽ വിഗ്രഹങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളുമൊക്കെ വെയ്ക്കാറില്ലേ. എന്നാൽ ഒന്നിലധികം വിഗ്രഹങ്ങളോ ചിത്രങ്ങളോ പൂർവികരുടെ ചിത്രങ്ങളോ സൂക്ഷിക്കരുത്. ഭൈരവൻ, ശനിദേവൻ, കാളി എന്നിവരുടെ വിഗ്രഹങ്ങൾ വീട്ടിൽ വെയ്ക്കരുത്. ലക്ഷ്മി ദേവിയുടെ വിഗ്രഹം ഇരിക്കുന്ന ഭാവത്തിലുള്ളത് ആണെങ്കിൽ വെയ്ക്കാം. അത് പോലെ തകർന്ന വിഗ്രഹങ്ങൾ വെയ്ക്കരുത്. ചിത്രങ്ങളും അങ്ങനെ തന്നെ. തകർന്ന വിഗ്രഹങ്ങളും ചിത്രങ്ങളും ഉണ്ടെങ്കിൽ അത് ക്ഷേത്രത്തിലോ നദിയിലോ നിമഞ്ജനം ചെയ്യണം.
വീടിന് പുറത്ത് ഗണപതി വിഗ്രഹം വെയ്ക്കാനേ പാടില്ല: പലരും വീട്ടിൽ അലങ്കാരത്തിന് വേണ്ടി പ്രധാന വാതിലിന് മുകളിൽ ഗണപതി വിഗ്രഹം സ്ഥാപിക്കാറുണ്ട്. ഇക്കാര്യം ഒരിക്കലും ചെയ്യാനേ പാടില്ല. അത് പോലെ പൂജയ്ക്ക് ആവശ്യമാണെങ്കിൽ പൂജാ മുറിക്കുള്ളിൽ അരി സൂക്ഷിക്കാം. പക്ഷേ പൊട്ടിയ അരി സൂക്ഷിക്കരുത്. മുഴുവൻ അരി മാത്രമെ സൂക്ഷിക്കാവൂ. പതിവായി ആരാധിക്കുന്ന വിഗ്രഹങ്ങൾ മാത്രം പൂജാ മുറിയിൽ സൂക്ഷിക്കാം.
പൂജാ മുറിയിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ: പൂജാ മുറിയിൽ ചില സാധനങ്ങൾ സൂക്ഷിക്കാൻ പാടില്ലാത്തത് പോലെ നിർബന്ധമായും സൂക്ഷിക്കേണ്ട ചില സാധനങ്ങൾ കൂടിയുണ്ട്. പൂജ ചെയ്യുന്നതിനായി വിളക്കും ധൂപ സാമഗ്രികളും പൂജാ മുറിയിൽ സൂക്ഷിക്കാം. കളിമണ്ണിൽ നിർമ്മിച്ച വിളക്കുകളും ധൂപ വസ്തുക്കളുമാണ് നല്ലത്.
പൂജാ മുറിയിൽ ഒരു സ്വസ്തിക സൂക്ഷിക്കണം. ഇത് ഐശ്വര്യത്തിന്റെ പ്രതീകമാണ്. സ്വസ്തിക ചിഹ്നം ഗണപതിയുടെ പ്രതീകവുമാണ്. ഇത് മൊത്തത്തിൽ ഐശ്വര്യമാണ്. പൂജാ മുറിയിൽ കലശം സൂക്ഷിക്കാം. കലശത്തിൽ കുങ്കുമം പൂശിയ സ്വസ്തികയുള്ളത് ഐശ്വര്യമാണ്. അത് പോലെ ശംഖ് സൂക്ഷിക്കാം. ഇത് വീട്ടിൽ ഐശ്വര്യം കൊണ്ടെത്തിക്കുന്നതാണ്. സാമ്പത്തികമായും നിങ്ങൾക്ക് ഇത് ഫലപ്രദമാകും.












Click it and Unblock the Notifications