Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവശേഷം മുടി കൊഴിയുന്നത് കൂടിയോ..? ചര്‍മ്മം മങ്ങിയോ? രണ്ടിനും വീട്ടിലുണ്ട് പരിഹാരം

ഗര്‍ഭകാലം മിക്ക സ്ത്രീകളും ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാല്‍ പ്രസവശേഷം എല്ലാ സ്ത്രീകള്‍ക്കും ഈ ആസ്വാദനം നിലനിര്‍ത്താന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ തന്നെ പ്രസവശേഷം സ്ത്രീകളെ പ്രത്യേകമായി തന്നെ പരിചരിക്കേണ്ടത് പ്രധാനമാണ്. പ്രസവിച്ചതിന് ശേഷം ഒരു അമ്മ അവരുടെ ജീവിതത്തില്‍ നിരവധി വെല്ലുവിളികളും മാറ്റങ്ങളും അഭിമുഖീകരിക്കുന്നു.

പുതിയ ദിനചര്യകള്‍, ഭക്ഷണ ഷെഡ്യൂളുകള്‍, ശരീരത്തിലെ ശാരീരിക മാറ്റങ്ങള്‍, കുഞ്ഞിനെ നോക്കല്‍ തുടങ്ങിയവയില്‍ നിന്ന് തുടങ്ങിയവയെല്ലാം സ്ത്രീകളില്‍ സ്വാധീനം ചെലുത്തും. ഇതിനൊപ്പം ചര്‍മ്മവും മുടിയും വേണ്ടവിധം സംരക്ഷിക്കാനാകാതെ വരും. കുട്ടിയുടെ ജനനത്തിനു മുമ്പും ശേഷവും സ്ത്രീകളുടെ ശരീരത്തിലെ ഹോര്‍മോണ്‍, ഘടനാപരമായ മാറ്റങ്ങള്‍ മുടിയിലും ചര്‍മ്മത്തിലും മാറ്റങ്ങള്‍ വരുത്തും.

Health Tips

ഇവയില്‍ ചിലത് താല്‍ക്കാലികമായിരിക്കും. എന്നാല്‍ മറ്റ് ചിലതിന് അവരുടെ ആരോഗ്യം വീണ്ടെടുക്കാന്‍ അധിക പരിചരണം വേണ്ടി വന്നേക്കാം. വരണ്ടതും മുഷിഞ്ഞതുമായ മുടി, മുഖക്കുരു, വരണ്ട ചര്‍മ്മം, പിഗ്മെന്റേഷന്‍, ഇരുണ്ട വൃത്തങ്ങളും വീര്‍ത്ത കണ്ണുകളും, മങ്ങിയ ക്ഷീണിച്ച ചര്‍മ്മം, സ്‌ട്രെച്ച് മാര്‍ക്കുകള്‍ എന്നിവയാണ് ഗര്‍ഭധാരണത്തിന് മിക്ക സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍.

ഹോര്‍മോണുകള്‍ സന്തുലിതാവസ്ഥയില്‍ തിരിച്ചെത്തിയാല്‍ കാര്യങ്ങള്‍ സാവധാനം സാധാരണ നിലയിലാകും. അതിനാല്‍ നിങ്ങള്‍ ഭക്ഷണക്രമം, പോഷകാഹാരം, ഉറക്കം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഗര്‍ഭധാരണത്തിന് ശേഷം എങ്ങനെ ചര്‍മ്മത്തിനും മുടി സംരക്ഷണത്തിനും ശ്രദ്ധ കൊടുക്കാം എന്നത് നോക്കാം. ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണം ആന്തരികവും ബാഹ്യവുമാണ്.

പതിവായി ജലാംശം നല്‍കുക എന്നതാണ് ആദ്യത്തേത്. നമ്മുടെ ശരീരത്തില്‍ 70 ശതമാനം വെള്ളമാണുള്ളത്. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിനായി നിങ്ങള്‍ പതിവായി വെള്ളം കുടിക്കേണ്ടതുണ്ട്. ഗര്‍ഭധാരണത്തിനു ശേഷമുള്ള മുഖക്കുരു നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ. അങ്ങനെ എങ്കില്‍ ഒരിക്കലും അവ കൈകൊണ്ട് പൊട്ടിക്കാന്‍ പാടില്ല.

പകരം നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ചികിത്സകളെക്കുറിച്ച് ഡോക്ടറോട് ചോദിക്കുകയും ദിവസത്തില്‍ രണ്ടുതവണ മൃദുവായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകുകയും ചെയ്യുക. വരണ്ട ചര്‍മ്മത്തെ കൈകാര്യം ചെയ്യാനായി ഷവര്‍ താപനില സാധാരണ നിലയിലാക്കാനും കഴിയുന്നത്ര ഈര്‍പ്പമുള്ളതാക്കാനും ശ്രദ്ധിക്കുക. പരുക്കന്‍ സോപ്പുകള്‍ ഉപേക്ഷിക്കണം. സമീകൃകതാഹാരം തിരഞ്ഞെടുക്കുക.

പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ഹീറ്റി കാര്‍ബോഹൈഡ്രേറ്റ്‌സ്, കൊഴുപ്പുകള്‍ എന്നിവയെല്ലാം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പുറത്തുപോകുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ ധരിക്കുക. മുടിയുടെ സംരക്ഷണത്തിനായി ഓര്‍ഗാനിക് ഹെയര്‍ സ്പാകളും മാസ്‌കുകളും തിരഞ്ഞെടുക്കുക. ഇവ മുടിയുടെ അവസ്ഥ മെച്ചപ്പെടുത്താനും തലയോട്ടിയിലെ രക്തയോട്ടം ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.

ശരീരം വൃത്തിയായി സൂക്ഷിക്കുക. ഒരു നല്ല കെമിക്കല്‍ ഫ്രീ ക്ലെന്‍സര്‍ ചര്‍മ്മത്തിലെ അഴുക്കും വിയര്‍പ്പും നീക്കം ചെയ്യും. മുടിക്ക് ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ എന്നിവയുള്ള ഒരു ക്ലെന്‍സര്‍ തിരഞ്ഞെടുക്കുക. കുറച്ച് കാലത്തേക്ക് കളറിംഗ്, പെര്‍മിംഗ്, സ്ട്രൈറ്റനിംഗ് ട്രീറ്റ്മെന്റുകള്‍ എന്നിവ ഒഴിവാക്കുക. മുടി അഴിക്കാനും ചീകാനും മൃദുവായ ചീപ്പ് ഉപയോഗിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+