potato chips health risks: പൊട്ടറ്റോ ചിപ്സിന് അടിമയാണോ? എപ്പോഴാണ് ഇവ അപകടകാരിയാകുന്നത് എന്നറിയാമോ?
സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെറിയ പാക്കറ്റ് ചിപ്സ് കണ്ടാല്‍ എടുക്കാത്തവര്‍ കുറവാണ്. കണ്ടാല്‍ നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ ചില്ലറക്കാരല്ല. ഇവയുടെ പതിവായ ഉപയോഗം ആരോഗ്യം മോശമാക്കും. ഇവയില്‍ അടങ്ങിയ അമിതമായ ഉപ്പ്, കൊഴുപ്പ്, രാസവസ്തുക്കള്‍ എന്നിവയെക്കുറിച്ച് ഇന്ത്യന്‍ പോഷകാഹാര വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇവ ഉയര്‍ന്ന ശരീരഭാരം, രക്തസമ്മര്‍ദം, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കുട്ടികളിലാണ് കൂടുതല്‍ അപകടസാധ്യത.
രുചി കൂട്ടാന്‍ മിക്ക ചിപ്സുകളിലും ഉപ്പ് കൂടുതലാണ്. ദിവസേന കഴിക്കുന്നത് ശരീരത്തിലെ ഉപ്പിന്റെ അളവ് സുരക്ഷിത പരിധിക്ക് മുകളിലാക്കും. ഇത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകും. രക്തസമ്മര്‍ദം കൂടുന്ന ഇന്ത്യയില്‍, ചിപ്സ് മുതിര്‍ന്നവര്‍ക്കും കൗമാരക്കാര്‍ക്കും ഒരു പോലെ അപകടകരമാണ്. ഉയര്‍ന്ന ചൂടില്‍ എണ്ണയിലിട്ട് വറുക്കുന്ന ചിപ്സിന്റെ ചെറിയ പാക്കറ്റില്‍ പോലും ധാരാളം കലോറിയുണ്ട്. ഒന്നിലേറെ പാക്കറ്റുകള്‍ കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കും. പ്രമേഹം, ഫാറ്റി ലിവര്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും ഇത് കൂട്ടുന്നു.

പല ചിപ്സ് ബ്രാന്‍ഡുകളും ശുദ്ധീകരിച്ച സസ്യ എണ്ണകളാണ് ഉപയോഗിക്കുന്നത്. ഇവയിലെ ഉയര്‍ന്ന ഒമേഗ-6 കൊഴുപ്പുകള്‍ ശരീരത്തിലെ കൊഴുപ്പിന്റെ സന്തുലിതാവസ്ഥ തെറ്റിച്ചേക്കാം. ചില ഉല്പന്നങ്ങളില് ഉപയോഗിച്ച എണ്ണ വീണ്ടും വറുക്കാന്‍ ഉപയോഗിക്കാറുണ്ട്. ഇത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഹാനികരമായ രാസവസ്തുക്കളുടെ ഉല്‍പ്പാദനം കൂട്ടുന്നു.
ഉയര്‍ന്ന ചൂടില്‍ വറുക്കുന്ന ചിപ്സില്‍ അക്രിലമൈഡ് എന്ന രാസവസ്തു രൂപപ്പെടുന്നു. ദീര്‍ഘകാലം ഈ രാസവസ്തു ശരീരത്തിലെത്തുന്നത് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ദിവസവുമുള്ള ഉപയോഗം വര്‍ഷങ്ങളോളം അക്രിലമൈഡ് ശരീരത്തില്‍ കുമിഞ്ഞുകൂടാന്‍ ഇടയാക്കും.
ഫ്ളേവര്‍ ചെയ്ത ചിപ്സുകളില്‍ രാസവസ്തുക്കളും രുചി വര്‍ധകങ്ങളും ഉണ്ട്. ഇത് ചിലരില്‍ തലവേദനയും വയറുവീര്‍ക്കലും ഉണ്ടാക്കാം. കടുപ്പമുള്ള മസാലകള്‍ ആമാശയത്തെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ട്. ഗ്യാസ്ട്രൈറ്റിസ്, അസിഡിറ്റി എന്നിവ ഉള്ളവര്‍ക്ക് ചിപ്സ് നെഞ്ചെരിച്ചിലിനും അസ്വസ്ഥതകള്‍ക്കും കാരണമാവാം.
ദിവസവും ചിപ്സ് കഴിക്കുന്നതോടെ പഴങ്ങള്‍, നട്സ്, വീട്ടിലെ ഭക്ഷണം എന്നിവയോടുള്ള താല്പര്യം കുറയുന്നു. ഇത് ഭക്ഷണത്തിലെ നാരുകളും വിറ്റാമിനുകളും ധാതുക്കളും കുറയ്ക്കുന്നു. ചെറുപ്പത്തിലേയുള്ള താല്പര്യം മുതിര്‍ന്ന ശേഷവും തുടരാം. ഇത് രോഗസാധ്യത കൂട്ടുന്നു. പതിവായി ചിപ്സ് കഴിക്കുന്നത് നാക്കിനെ തീവ്രമായ രുചികള്‍ക്ക് അടിമപ്പെടുത്തും. അതിനാല്‍, വീട്ടിലെ സാധാരണ ഭക്ഷണത്തിന് രുചി കുറവുള്ളതായി തോന്നാം. ഇത് സംസ്കരിച്ച ലഘുഭക്ഷണങ്ങളോടുള്ള ആഗ്രഹം വര്‍ധിപ്പിക്കും. കാലക്രമേണ, ഇത് കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ദിവസവും ചിപ്സ് ഒഴിവാക്കി വല്ലപ്പോഴും മാത്രം കഴിക്കാനാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഒരു ചെറിയ പാക്കറ്റ് സുരക്ഷിതമാണ്. പ്രമേഹം, ഹൃദയം, വൃക്ക രോഗങ്ങളുള്ളവര്‍ കര്‍ശനമായി നിയന്ത്രിക്കണം. ലേബലുകള്‍ പരിശോധിച്ച് ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് ശ്രദ്ധിക്കുന്നത് ദോഷം കുറയ്ക്കാന്‍ സഹായിക്കും.
ലഘുഭക്ഷണങ്ങളായി പോഷകാഹാര വിദഗ്ദ്ധര്‍ വറുത്ത കടല, നിലക്കടല, പഴങ്ങള്‍, വീട്ടിലുണ്ടാക്കുന്ന കൊഴിക്കട്ട എന്നിവ ശുപാര്‍ശ ചെയ്യുന്നു. ഇവ നാരുകളും പോഷകങ്ങളും നല്‍കുന്നതിനൊപ്പം ഉപ്പും കൊഴുപ്പും കുറവാണ്. ചിപ്സ് ദിവസേന ശീലമാക്കാതെ, വല്ലപ്പോഴും മാത്രം കഴിക്കുന്നത് കുടുംബങ്ങളുടെ ദീര്‍ഘകാല ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications