Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയില്‍ സൂചി കുത്തിയിറക്കുന്നതു പോലുള്ള വേദന അനുഭവപ്പെടുന്നുണ്ടോ? ഇതാണ് കാരണം

തലയുടെ വശങ്ങളില്‍ സൂചി കുത്തിയിറക്കുന്നതു പോലുള്ള വേദന അനുഭവപ്പെട്ടിട്ടുണ്ടോ? ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന വേദന പിന്നീട് തനിയെ മാറാറുണ്ടെങ്കിലും ദൈനംദിന ജീവിതത്തില്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. പ്രൈമറി സ്റ്റാബിങ് തലവേദന എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ തലവേദന ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്.

മുന്നറിയിപ്പില്ലാതെയാണ് ഈ തീവ്രമായ തലവേദന വരുന്നത്. കണ്ണിന്റെ ഭാഗത്തോ കവിളിലോ ഇത് അനുഭവപ്പെടാം. മൈഗ്രേന്‍ പോലെ നീണ്ടുനില്‍ക്കുന്ന വേദന ഇതിനില്ല. എങ്കിലും ഏറെ നേരം അസ്വസ്ഥത ഉണ്ടാകാറുണ്ട്. ഇതൊരു ഗുരുതരമായ പ്രശ്‌നമല്ല. മസ്തിഷ്‌ക രക്തസ്രാവമോ ട്യൂമറോ ആയി സാധാരണ ഇത് കണക്കാക്കാറില്ല. എങ്കിലും, തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ തലവേദനയ്ക്ക് വൈദ്യസഹായം തേടണം.

primary stabbing headaches

ഉറക്കം തടസപ്പെടുന്നത് ഈ തലവേദനയുടെ പ്രധാന കാരണമാണ്. വൈകി ഉറങ്ങുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഉറക്കസമയത്തിലെ പെട്ടെന്നുള്ള മാറ്റങ്ങളും ഇതിന് വഴിവെക്കും. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നതും ഉറങ്ങുന്നതിന് മുന്‍പ് സ്‌ക്രീന്‍ ഉപയോഗിക്കുന്നതും തലവേദനയ്ക്കുള്ള സാധ്യത കൂട്ടും. കൃത്യമായ ഉറക്കം തലവേദന കുറയ്ക്കാന്‍ സഹായിക്കും.

വെള്ളം കുടിക്കുന്നത് കുറഞ്ഞാലും സൂചി കുത്തിയിറക്കുന്നതു പോലുള്ള തലവേദന അനുഭവപ്പെടാം. ജോലിത്തിരക്കിനിടെ വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ നിര്‍ജ്ജലീകരണം ഉണ്ടാകും. ഇത് നാഡികളെ കൂടുതല്‍ സെന്‍സിറ്റീവ് ആക്കും. ചൂടുകാലത്ത് വെള്ളം ഒഴിവാക്കുന്നത് ഈ സാധ്യത വര്‍ധിപ്പിക്കും. ദിവസം മുഴുവന്‍ ചെറിയ അളവില്‍ വെള്ളം ഇടയ്ക്കിടെ കുടിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

ഫോണിലോ ലാപ്‌ടോപ്പിലോ ദീര്‍ഘനേരം ചിലവഴിക്കുന്നത് കണ്ണിന് ആയാസം വരുത്തും. കണ്ണിന്റെ പേശികള്‍ മുറുകുമ്പോള്‍ ഇത്തരം വേദന ഉണ്ടാകാം. മങ്ങിയ വെളിച്ചവും ഈ പ്രശ്‌നം വഷളാക്കും. സ്‌ക്രീനിന് മുന്നില്‍ കുനിഞ്ഞിരിക്കുന്നവരില്‍ വേദന കൂടുതലാണ്. കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുന്നത് ഈ ബുദ്ധിമുട്ട് കുറയ്ക്കും.

തലച്ചോറിലെ രക്തക്കുഴലുകളെ കഫീന്‍ സ്വാധീനിക്കും. രാവിലെ പെട്ടെന്ന് ചായയോ കാപ്പിയോ ഒഴിവാക്കുന്നത് രക്തക്കുഴലില്‍ മാറ്റങ്ങള്‍ക്ക് കാരണമാകാം. ഇത് കുത്തുന്ന തലവേദനയ്ക്ക് വഴിവെച്ചേക്കാം. അമിതമായ എനര്‍ജി ഡ്രിങ്ക് ഉപയോഗവും നല്ലതല്ല. കഫീന്‍ മിതമായി ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു.

ദേഷ്യപ്പെടുമ്പോഴോ ജോലി സമ്മര്‍ദത്തിലോ ചിലര്‍ക്ക് തലവേദന ഉണ്ടാകാം. ലളിതമായ ശ്വാസനവ്യായാമങ്ങള്‍ നാഡീവ്യവസ്ഥയെ ശാന്തമാക്കും. പ്രൈമറി സ്റ്റാബിങ് തലവേദന ഏറെ നേരം നീണ്ടുനില്‍ക്കാറില്ല. എന്നാല്‍, വേദനയുടെ ദൈര്‍ഘ്യം കൂടുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം. കഠിനമായ തലവേദനയ്ക്ക് അടിയന്തിര പരിചരണം വേണം. പനി, ബലഹീനത, കാഴ്ചക്കുറവ് എന്നിവയുള്ള തലവേദനയ്ക്കും ഉടന്‍ വൈദ്യസഹായം തേടണം. സ്വയം രോഗം നിര്‍ണയിക്കരുത്.

തലവേദനയുടെ സ്വഭാവവും ചരിത്രവും അനുസരിച്ച് ഡോക്ടര്‍മാര്‍ സ്‌കാനുകളും രക്തപരിശോധനകളും നിര്‍ദേശിച്ചേക്കാം. നാഡികളെ ശാന്തമാക്കുന്ന മരുന്നുകളും നിര്‍ദേശിക്കാറുണ്ട്. പതിവായി തലവേദനയുള്ളവര്‍ക്ക് പ്രതിരോധ ഗുളികകള്‍ വേണ്ടി വന്നേക്കാം. ആവശ്യത്തിന് വെള്ളം കുടിക്കുക, കൃത്യമായ ഉറക്കസമയം പാലിക്കുക, ലഘു വ്യായാമങ്ങള്‍ ചെയ്യുക എന്നിവ തലവേദന കുറയ്ക്കാന്‍ പ്രധാനമാണ്. ദീര്‍ഘനേരമുള്ള സ്‌ക്രീന്‍ ഉപയോഗം കുറയ്ക്കുകയും കഫീന്‍ ഉപഭോഗം നിയന്ത്രിക്കുകയും വേണം. സമ്മര്‍ദം നിയന്ത്രിക്കുന്നത് നാഡീ ആരോഗ്യത്തെ പിന്തുണയ്ക്കും. ഈ മാറ്റങ്ങള്‍ തലവേദന കുറയ്ക്കാന്‍ സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+