വെള്ളം കുടിച്ച് തുടങ്ങും, മധുരം കഴിക്കില്ല, പൃഥ്വിരാജിന്റെ നായികയുടെ ഫിറ്റ്‌നെസ് രഹസ്യം ഇങ്ങനെ
മലയാളം നടിമാര്‍ ഇപ്പോള്‍ പല ഭാഷകളിലായി തിളങ്ങാറുണ്ട്. പലരും ഫിറ്റ്‌നെസില്‍ വലിയ ശ്രദ്ധ നല്‍കുന്നവരാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് അവരുടെ ഡയറ്റുകളും, ഫിറ്റ്്‌നെസ് റൊട്ടീനുകളും അറിയാന്‍ താല്‍പര്യമുണ്ടാവും. കാരണം നിരവധി പേര്‍ ഫിറ്റ്‌നെസ്സിലും, ഭക്ഷണം നിയന്ത്രിക്കുന്നതിലുമെല്ലാം ശ്രദ്ധിക്കാറുണ്ട്. തീവണ്ടിയിലൂടെ മലയാള സിനിമയിലേക്ക് വന്ന നായികയാണ് സംയുക്ത മേനോന്‍.
ഇന്ന് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അവര്‍ പ്രശസ്തയാണ്. തെലുങ്കില്‍ വമ്പന്‍ ഹിറ്റുകളുടെ ഭാഗമാണ് അവര്‍. പക്ഷേ എത്ര പേര്‍ക്കറിയാം സംയുക്ത ഒരു ഫിറ്റ്‌നെസ് ഫ്രീക്കാണെന്ന്. ആരും ഞെട്ടിപ്പോകുന്ന ഭക്ഷണ ക്രമീകരണങ്ങള്‍ അടക്കം അവര്‍ക്കുണ്ട്.അത് എന്തൊക്കെയാണെന്ന് നോക്കാം.

ഫിറ്റ്‌നെസ്സില്‍ ഒരു വീട്ടുവീഴ്ച്ചയുമില്ല
സംയുക്ത മലയാളം നടിമാരില്‍ ഏറ്റവും നന്നായി ഫിറ്റ്‌നെസ് നോക്കുന്നവരാണ്. താരത്തിന്റെ സൗന്ദര്യ രഹസ്യം തന്നെ വര്‍ക്കൗട്ടും ഡയറ്റുമാണ്. കര്‍ശനമായ വര്‍ക്കൗട്ട് റൊട്ടീനാണ് അവര്‍ക്കുള്ളതാണ്. കൃത്യമായ ഇടവേളകളില്‍ ജിമ്മില്‍ പോവുക എന്നാണ് അവരുടെ പ്രധാന ഫിറ്റ്‌നെസ് രഹസ്യങ്ങളിലൊന്ന്.
ഏരിയല്‍ യോഗയും സംയുക്ത ചെയ്യാറുണ്ട്. ഇതിലൂടെ ശരീരത്തിന്റെ ഫ്‌ളെക്‌സിബിളിറ്റിയാണ് വര്‍ധിക്കുന്നത്. അതോടൊപ്പം ശരീരത്തിന്റെ കരുത്തും വര്‍ധിക്കും.
ഫിറ്റ്‌നെസ്സിന്റെ അടുത്ത ഘട്ടം
വര്‍ക്കൗട്ടില്‍ കര്‍ക്കശക്കാരിയാണ് സംയുക്ത. കാര്‍ഡിയോ, സ്‌ട്രെങ്ങ്ത് ട്രെയിനിംഗ് എന്നിവയാണ് ഫിറ്റ്‌നെസ് വ്യായാമങ്ങളില്‍ അടുത്ത ഘട്ടം. ഇത് ശരീര വണ്ണം കൂടാതെ സംയുക്തയെ സഹായിക്കും.
അതിനൊപ്പം തന്നെ ഭാരം വര്‍ധിക്കാതെ സ്ലിമ്മായി നില്‍ക്കാനും നടിക്ക് സാധിക്കും. പൊതുവേ ഇത്തരം ഫിറ്റ്‌നെസ്സിന് നടിമാര്‍ പ്രാധാന്യം നല്‍കാറില്ല. അവിടെയാണ് സംയുക്ത വ്യത്യസ്തയാവുന്നത്.
ഭക്ഷണ കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍
ഭക്ഷണ കാര്യത്തിലും കൃത്യമായ ചിട്ട സംയുക്തയ്ക്കുണ്ട്. വളരെ ഹെല്‍ത്തിയായ ഭക്ഷണം മാത്രമേ സംയുക്ത കഴിക്കാറുള്ളൂ. എന്തൊക്കെ കഴിക്കണം എന്ന ലിസ്റ്റും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ പ്രധാനം മധുരമാണ്.
പഞ്ചസാര മുതല്‍ മധുരം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സംയുക്ത കഴിക്കാറില്ല. ആലിയ ഭട്ടിന്റെ അതേ മാതൃകയിലാണ് സംയുക്തയുടെയും ഡയറ്റ്. മധുരം ഡയറ്റ് പിന്തുടരുന്നവര്‍ക്ക് പറ്റിയ കാര്യമാണ്. അത് ഫിറ്റ്‌നെസ്സിനെ ബാധിക്കും.
ധാരാളം വെള്ളം കുടിക്കും
ഡയറ്റിലെ ഭാഗമായി വെള്ളം കുടിക്കുന്നതിന് വലിയ പ്രാധാന്യം നടി നല്‍കുന്നുണ്ട്. ശരീരത്തെ ഉന്മേഷത്തോടെ നിലനിര്‍ത്തുക അതില്‍ പ്രധാനപ്പെട്ടതാണ്. വെള്ളം ധാരാളം കുടിക്കുകയാണ് അതിനുള്ള പ്രധാന ഓപ്ഷന്‍. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ ധാരാളം വെള്ളം സംയുക്ത കുടിക്കും. അത് ശരീരത്തെ ജലാംശമുള്ളതായി നിലനിര്‍ത്തും.
ഊര്‍ജം ധാരാളം സംഭരിക്കാനും, ആരോഗ്യത്തോടെ ഇരിക്കാനും ഇവ സഹായിക്കും. ഭക്ഷണം ഹെല്‍ത്തിയായും, കൃത്യ സമയത്തും കഴിക്കുക. അതുപോലെ അനാവശ്യ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക. വെള്ളം ധാരാളം കുടിക്കുക എന്നിവയാണ് സംയുക്തയുടെ സൗന്ദര്യ രഹസ്യത്തിന് പ്രധാന കാരണം.












Click it and Unblock the Notifications