'സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സഹകരണത്തോട് കൂടി ഫുൾ പൈസ കൊടുത്ത് മിനി കൂപ്പർ ഇങ്ങെടുത്തൂ'! ലിസ്റ്റിൻ
റേഞ്ച് റോവർ എസ് യു വി സ്വന്തമാക്കിയതിന് പിന്നാലെ പുത്തൻ ആഡംബര വാഹനം കൂടി സ്വന്തമാക്കി നിർമ്മാതാവ് ലിസ്റ്റിൻ. മിനി കുപ്പർ ആണ് ലിസ്റ്റിൻ സ്വന്തമാക്കിയത്. ലിസ്റ്റിൻ തന്നെയാണ് മിനി കൂപ്പർ വാങ്ങിയ കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. മൊച്ചിയിലെ ഇ വി എം മോട്ടേഴ്സിൽ കുടുംബ സമേതം എത്തിയാണ് ലിസ്റ്റിൻ കാർ സ്വന്തമാക്കിയത്.
ഇ വി എം മോട്ടോഴ്സ് വാക്ക് പാലിച്ചു ! ഫുൾ പൈസ അക്കൗണ്ടിൽ വന്നു കഴിയുമ്പോൾ വണ്ടി തന്നു വിടാം എന്ന് ഇ വി എം മോട്ടോഴ്സ്.. അങ്ങനെ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സഹകരണത്തോട് കൂടി ഞങ്ങൾ ഫുൾ പൈസ കൊടുത്ത് ഫാമിലി ആയി പോയി മിനി കൂപ്പർ ഇങ്ങ് എടുത്തോണ്ട് പോന്നു. ഇതെല്ലാം സമ്മാനിച്ചത് സിനിമയാണ്. Thank God എന്നാണ് ലിസ്റ്റിൻ ചിത്രം പങ്കുവെച്ച് കുറിച്ചത്.

മിനി കൂപ്പർ എസ് ട്രാക്ക് എഡിഷൻ പതിപ്പാണ് ലിസ്റ്റിൻ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. മെക്കാനിക്കൽ ഉൾപ്പെടെയുള്ള ഫീച്ചറുകൾ റെഗുലർ മോഡൽ പോലെ തന്നെയാണ്. ട്രാക്ക് എഡിഷൻ പതിപ്പിന്റെ ഗ്രില്ലിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. പുതുമയുള്ള ഡിസൈനൊപ്പം ജെ സി ഡബ്യൂ വർക്ക്സ് ബാഡ്ജിങ്ങും നൽകിയാണ് ഈ വാഹനത്തിന്റെ ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. ട്രാക്ക എഡിഷൻ പ്രത്യേക നിറവും റെഡ് റൂഫുമാണ് മറ്റൊരു പ്രത്യേകത.
റെഗുലർ മിനി കൂപ്പർ എസ് മോഡലിന്റെ സ്പോർട്ടി ലുക്ക് ട്രാക്ക് എഡിഷൻ പതിപ്പിലുമുണ്ട്. റെഗുലർ മോഡലിൽ നൽകിയിട്ടുള്ള ക്രോമിയം ഇൻസേർട്ടുകൾക്ക് പകരം ഗ്ലോസി ബ്ലാക്ക് ഫിനിഷിങ്ങിലുള്ള ഇൻസേർട്ടുകളാണ് നൽകിയിരിക്കുന്നത്. വലിയ ഹെഡ് ലൈറ്റ് ക്ലസ്റ്ററിൽ നൽകിയിരിക്കുന്ന പ്രോജക്ഷൻ ഹെഡ്ലാമ്പും വൃത്താകൃതിയിലുള്ള എൽ ഇ ഡി ആർ എല്ലും റെഗുലർ മോഡലിലേത് പോലെയാണ്.
ബ്ലക്ക് നിറത്തിലുള്ള ലെതറിൽ തീർത്ത സ്പോർട്സ് സീറ്റുകളാണ്. സ്പോർട്ടിയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതുമായി സ്റ്റിയറിംഗ് വീൽ. പാഡിൽ ഷിഫ്റ്റ്, സ്റ്റീൽ പെഡൽ, ജോൺ കൂപ്പർ വർക്സ് ബാഡ്ജിങ്ങുള്ള ഡോർ സിൽ എന്നിവയും മിനി കൂപ്പറിന്റെ ഭംഗി കൂട്ടുന്നു. ഉയർന്ന ലെഗ് റൂം, വൃത്താകൃതിയിലുള്ള സെന്റർ കൺസോളും എൽ ഇ ഡി ലൈറ്റും ഇന്റീരിയറിന്റെ ഭംഗി കൂട്ടുന്നു.












Click it and Unblock the Notifications