Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമോഗ്ലോബിൻ കുറഞ്ഞാൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി; അളവ് കൂട്ടാം, കഴിക്കാം ഈ പാനീയങ്ങൾ

രക്തത്തിലെ ഓക്സിജൻ വാഹകരാണ് ഹിമോഗ്ലോബിൻ. എല്ലാവരിലും ഹിമോഗ്ലോബിന്റെ അളവ് വ്യത്യസ്തപ്പെട്ടിരിക്കും. ഇവയുടെ പരിധി ശരീരത്തിൽ നിലനിർത്തുകയെന്നത് പ്രധാനമാണ്. ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത് അനീമിയ , ക്യാൻസർ പോലുള്ള അവസ്ഥയ്ക്ക് കാരണമായേക്കും.

അതുകൊണ്ട് തന്നെ ഹിമോഗ്ലോബിൻ നിങ്ങളുടെ ശരീരത്തിൽ കുറവാണെങ്കിൽ ശരീരത്തിലെ ഇരുമ്പിന്റെ അവളവ് വർധിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അയൺ സമ്പുഷ്ടമായ പാനീയങ്ങൾ ഇന്ന് പരിചയപ്പെടാം.

hemoglobin-17

പ്രൂൺ ജ്യൂസ്

ശരീരത്തിലെ ഇരുമ്പിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പഴമാണ് പ്രൂൺ. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളേയും തടയാൻ ഇവ സഹായിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാത ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാലും സമ്പന്നമാണിവ. ദിവസവും ഡയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് ഉൾപ്പെടുത്തുന്നത് രക്തത്തിൽ ഹിമോഗ്ലോബിന്റെ അളവ് വർധിക്കുന്നത് ഉറപ്പാക്കും.

മിന്റ് ജ്യൂസ്

പുതിയ ചമ്മന്തിയും ജ്യൂസുമൊക്കെ കുടിക്കാറുണ്ട് നമ്മൾ. ഇനിയും അത് ഒട്ടും കുറക്കേണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. കാരണം ശരീരത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഭക്ഷണമാണത്രേ പുതിന. ഏകദേശം 100 ഗ്രാം പുതിന ജ്യൂസിൽ 15.6 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഹിമോഗ്ലോബിൻ കുറഞ്ഞവർ ദിവസവും ഒരു ഗ്ലാസ് പുതിയ ജ്യൂസെങ്കിലും കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.

മൾബറി സ്മൂത്തി

വിറ്റാമിൻ സി, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് മൾബറികൾ. ഫ്രീ റാഡിക്കലുകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാനും മൾബറികൾ സഹായിക്കുന്നു. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കൾക്കെതിരെ പോരാടാനും, ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇവ ഉത്തമമാണ്. മറ്റ് പഴങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇരുമ്പ് അടങ്ങിയവയാണ് മൾബറികൾ. ഇവ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടുന്നു.

ആപ്പിൾ ജ്യൂസ്

ശരീരത്തിൽ ജലാംശം നിർത്താൻ ആപ്പിൾ ജ്യൂസ് വളരെ അധികം സഹായിക്കും. ഓക്സിഡേറ്റീവ് സ്ട്രെസ്, പ്രമേഹം എന്നിവയെ ചെറുക്കാനും ആപ്പിൾ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം. ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തമ മാർഗം കൂടിയാണ് ആപ്പിൾ. 'an apple keeps the doctor away' എന്നല്ലേ, ധൈര്യമായി തന്നെ ആപ്പിൾ കുടിച്ചോളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+