Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിച്ചിലിന് ഫുൾസ്റ്റോപ്പ് ഇടാം; ആയിരങ്ങൾ കൊടുക്കേണ്ട,ഈ കുഞ്ഞൻ വിത്ത് കഴിച്ചാൽ മതി

ഇന്ന് പ്രായഭേദമന്യേ ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. പോഷകാഹാരക്കുറവ്, സമ്മർദ്ദം, ആരോഗ്യ പ്രശ്നങ്ങൾ, കാലാവസ്ഥ അടക്കമുള്ളവ ഇതിന് കാരണമാണ്. മുടി കൊഴിച്ചിൽ തീവ്രമാകുമ്പോൾ ഹെയർ ഉത്പന്നങ്ങളെ ആശ്രയിച്ച് പരിഹാരം കണ്ടെത്താനാണ് പലരും ശ്രമിക്കാറുള്ളത്. എന്നാൽ മുടിക്ക് ബാഹ്യസംരക്ഷണം മാത്രം നൽകിയത് കൊണ്ട് കാര്യമില്ല. മുടി ആരോഗ്യകരമായിരിക്കണമെങ്കിൽ അകത്ത് നിന്നുള്ള പരിചരണവും ആവശ്യമാണ്. അതായത് മുടിയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സാരം. അത്തരത്തിലൊരു പോഷകാഹാരത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്, മത്തൻ വിത്തുകൾ.

മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇവ. തലയോട്ടിയിലെ പോഷിപ്പിച്ച് മുടി വളർച്ച വേഗത്തിലാക്കാനും ഇവയ്ക്ക് സാധിക്കും. മത്തൻ വിത്തിൽ അടങ്ങിയിരിക്കുന്ന സിങ്ക് രോമകൂപങ്ങളെ ആരോഗ്യകരമായി നിലനിർത്തും. എണ്ണ ഉത്പാദനം തടയാനും താരനെ നിയന്ത്രിച്ച് തലയോട്ടി ഈരോഗ്യകരമായി നിലനിർത്താനും സിങ്ക് സഹായിക്കും. സിങ്ക് കൂടാതെ മത്തൻ വിത്തിൽ മഗ്നീഷ്യം, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിലെ രക്തചംക്രമണം വേഗത്തിലാക്കും. അതായത് മുടിക്ക് ആവശ്യമായ പോഷകങ്ങൾ രോമകൂപങ്ങളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും.

pumkinseed2-

മത്തൻ വിത്തിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ പോലുള്ള ആൻ്റിഓക്‌സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കും. മാത്രമല്ല മുടികൊഴിച്ചിലിന് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യും. മത്തൻ വിത്തുകളിലെ ഫൈറ്റോസ്റ്റെറോളുകളുടെ സാന്നിധ്യമാണ് മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന മറ്റൊരു ഘടകം. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട ഹോർമോൺ ഉൽപാദനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എൻസൈമുകളെ തടയുന്ന സസ്യ സംയുക്തങ്ങളാണ് ഫൈറ്റോസ്റ്റെറോളുകൾ.

ഇവയിൽ പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യ ഘടനയെ പ്രോത്സാഹിപ്പിക്കുന്ന കെരാറ്റിൻ ഉത്പാദനത്തിന് വ സഹായിക്കും. മത്തൻ വിത്തുകൾ പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിൽ രക്തവും പ്രതിരോധശേഷിയും വർധിക്കും. ഇത് മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കും.

മത്തൻ വിത്തുകൾ നേരിട്ട് കഴിക്കുകയോ അല്ലെങ്കിൽ സ്മീത്തികൾ , സാലഡുകൾ എന്നിവയിൽ ചേർത്ത് കഴിക്കുകയോ ചെയ്യാം. വറുത്തും കഴിക്കാം. അതേസമയം മത്തൻ വിത്ത് കഴിച്ചത് കൊണ്ട് മാത്രം മുടി കൊഴിച്ചിൽ നിൽക്കില്ല കേട്ടോ. മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തണം. അതിശക്തമായ മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+