ക്യൂട്ട്‌നെസ് എന്ന് പറഞ്ഞാല്‍ രശ്മികയാണ്; നടിയുടെ സൗന്ദര്യ രഹസ്യം ഇതാണ്, ഡയറ്റില്‍ ഇക്കാര്യങ്ങള്‍
ദക്ഷിണേന്ത്യന്‍ സിനിമയിലും, ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി രശ്മിക മന്ദാന. നടിയെ ആരാധകര്‍ നാഷണല്‍ ക്രഷെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ എന്താണ് നടിയെ ഇത്ര ഫിറ്റായും, സൗന്ദര്യത്തോടെയും നില്‍ക്കാന്‍ സഹായിക്കുന്നത്. നടിയുടെ ചര്‍മം തിളങ്ങി നില്‍ക്കാന്‍ കാരണം അവരുടെ ജീവിത ശൈലിയാണ്. നേരത്തെ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും തന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് നടി വെളിപ്പെടുത്തിയരുന്നു.
നടി സണ്‍സ്‌ക്രീന്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. അതാണ് ചര്‍മത്തെ ഏറ്റവും സംരക്ഷിച്ച് നിര്‍ത്തുന്നത്. രശ്മികയുടെ മേക്കപ്പില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സണ്‍സ്‌ക്രീന്‍. നല്ല രീതിയില്‍ തന്നെ ഇത് മുഖത്തും ചര്‍മത്തിലും പുരട്ടാറുണ്ട്. യാത്ര ചെയ്യുമ്പോഴും ഔട്ട് ഡോര്‍ ഷൂട്ടിന്റെ സമയത്തുമാണ് ഇവ ഉപയോഗിക്കാറുള്ളതെന്ന് നടി പറയുന്നു. മുടിയുടെ ആരോഗ്യത്തിനായി വെളിച്ചെണ്ണ, ഉള്ളി കൊണ്ടുണ്ടാക്കിയ നാച്ചുറല്‍ ഷാംപൂ, ഹെയര്‍ മാസ്‌കുകള്‍, വാല്‍നട്ട് സെറം, അതുപോലെ ഓര്‍ഗാനിക് ഹെയര്‍ കളറും നടി ഉപയോഗിക്കാറുണ്ട്.

രശ്മികയ്ക്ക് അതുപോലെ ഫിറ്റ്‌നെസില്‍ വലിയ താല്‍പര്യമുണ്ട്. ദീര്‍ഘനേരം വര്‍ക്കൗട്ട് ചെയ്യുന്നത് നടിയുടെ പ്രധാന ശീലങ്ങളിലൊന്നാണ്. ഇന്റന്‍സിറ്റി വര്‍ക്കൗട്ടുളാണ് കൂടുതലായി ചെയ്യാറുള്ളത്. സ്‌ക്വാട്ട്‌സുകള്‍ എല്ലാം ഇതില്‍ വരും. ഇത് കാലിനും, ശരീരത്തിനും ബലം നല്‍കുന്നതാണ്. ഒരാഴ്ച്ച നാല് മുതല്‍ അഞ്ച് ദിവസം വരെ നടി ജിമ്മില്‍ പോകാറുണ്ട്. കാര്‍ഡിയോ വര്‍ക്കൗട്ടിനാണ് രശ്മിക പ്രാധാന്യം നല്‍കാറുള്ളത്. വെയ്റ്റ് ട്രെയിനിംഗ്, മറ്റ് കോര്‍ എക്‌സസൈസുകള്‍ എന്നിവയും നടി ചെയ്യാറുണ്ട്.
നടിയുടെ ഫിറ്റ്‌നെസ്സ് ശീലങ്ങളില്‍ വെയ്റ്റ്‌ലിഫ്റ്റിംഗും ഉണ്ട്. ബീച്ചുകളില്‍ വര്‍ക്കൗട്ട് ചെയ്യുന്നതും നടിയും ഹോബികളിലൊന്നാണ്. നേരത്തെ ഇതിന്റെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. കടുത്ത വ്യായാമ മുറകള്‍ വേറെയും നടിയുടെ ശീലങ്ങളിലുണ്ട്. ഡെഡ്‌ലിഫ്റ്റുകളാണ് ആണ് അതില്‍ പ്രധാനം. സാമാന്യം ഭാരം ഉയര്‍ത്തി തന്നെയാണ് വ്യായാമം ചെയ്യാറുള്ളത്. ഇത് രശ്മികയെ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കാന്‍ സഹായിക്കും.
അതുപോലെ ശരിരയായ ഡയറ്റും നടിക്കുണ്ട്. ഏറ്റവും ശുചിത്വമുള്ള ഭക്ഷണമാണ് രശ്മിക കഴിക്കാറുള്ളത്. രണ്ട് ലിറ്റര്‍ വെള്ളം നിത്യേന കഴിക്കും. ഇതിലൂടെ ചര്‍മം തിളങ്ങി നില്‍ക്കും. പോഷകാഹാരങ്ങളാണ് രശ്മിക ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധാരാളം പച്ചക്കറികള്‍ ഡയറ്റിലുണ്ട്. ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നതും രശ്മികയുടെ ശീലത്തില്‍വരും.
ഇളം ചൂടുള്ള എണ്ണ മുടിയില്‍ മസാജ് ചെയ്യുന്നതാണ് നടിയുടെ പ്രധാനപ്പെട്ട ഹെയര്‍ കെയറിലുള്ളത്. അതേസമയം മുഖക്കുരുവിന്റെ പ്രശ്‌നം നേരത്തെ നടിക്കുണ്ടായിരുന്നു. ഇത് സ്‌ട്രെസ്സ് കാരണമായിരുന്നു. അതുകൊണ്ട് മാനസികാരോഗ്യത്തിന് നടി ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിലൂടെ അത് കുറയ്ക്കാനാവുമെന്നും നടി പറഞ്ഞിരുന്നു. യോഗ അടക്കമുള്ള വ്യായാമങ്ങളും രശ്മികയുടെ ഫിറ്റ്‌നെസ് ഗോളിലുണ്ട്.












Click it and Unblock the Notifications