റാഗിയോ ജോവറോ അതോ ഓട്സോ, തടി കുറക്കാൻ ഏറ്റവും ബെസ്റ്റ് ഏതാ? അറിയാം
തടി കുറക്കാനുള്ള ശ്രമത്തിൽ പലരും ആദ്യം ഒഴിവാക്കുന്നത് കാർബോഹൈഡ്രേറ്റാണ്. കാരണം ഇവ തടി കൂടാൻ കാരണമായേക്കുമെന്ന ഭയം കൊണ്ട് തന്നെ. എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും തടി കൂട്ടില്ല. അപ്പോൾ ചോറിന് പകരം ഗോതമ്പ് കഴിക്കാമോയെന്നാണ് ചോദ്യമെങ്കിൽ ഗോതമ്പിന് പകരക്കാരനായി റാഗിയോ ഗോതമ്പോ ഓട്സോ ഉപയോഗിക്കാം എന്നാണ് ഉത്തരം. ഇവയിൽ ഏത് കൂടുതൽ നല്ലതെന്ന് അറിയണമെങ്കിൽ വിശദമായ തന്നെ പരിശോധിക്കാം
റാഗി- തടി കുറക്കാനുള്ള യാത്രയിൽ ഏറ്റവും ഫലപ്രദമായ ധാന്യമാണ് റാഗി. ഇവയിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. മാത്രമല്ല വിശപ്പിനെ കുറക്കുകയും ചെയ്യും. ഇവയിൽ കാത്സ്യവും അയണും അമിനോ ആഡിസുകളും ധാരാളം അടങ്ങിയിട്ടുണ്ട്. റാഗി മന്ദഗതിയിലാണ് ദഹിക്കുക. അതുകൊണ്ട് തന്നെ സുസ്ഥിരമായ ഊർജം ഉറപ്പാക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് ഉത്തമമാണ്.

ജോവർ
സാധാരണക്കാർക്കിടയിൽ ജോവർ അത്ര സുപരിചിതമല്ലെങ്കിലും തടി കുറക്കാൻ സഹായിക്കുന്ന ധാന്യങ്ങളിൽ ഒന്നാണ് ജോവർ. ഇവയിലും ലയിക്കുന്ന നാരുകൾ ധാരാളം ഉണ്ട്. ഇവ കഴിച്ചാൽ വയറിന് പൂർണത അനുഭവപ്പെടും. അതായത് ഇടക്കിടെ വിശക്കുന്നുവെന്ന തോന്നൽ ഉണ്ടാകില്ലെന്ന് സാരം. ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ പോഷകങ്ങളാലും ഇവ സമ്പുഷ്ടമാണ്. അതിനാൽ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും സഹായിക്കും. കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള ഈ ധാന്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും.
ഓട്സ്
തടി കുറക്കുന്നവർ പതിവായി ഉപയോഗിക്കുന്ന ധാന്യമാണ് ഓട്സ്. ഇവയിൽ ലയിക്കുന്ന നാരുകൾ ധാരാളം ഉണ്ട്. ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ അളവ് കുറക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല ഓട്സ് കഴിക്കുന്നത് പ്രോട്ടീൻ , വിറ്റാമിൻ മറ്റ് പോഷകങ്ങളായ അയൺ മഗ്നീഷ്യം എന്നിവയും ശരീരത്തിൽ ഉറപ്പാക്കും. ലയിക്കുന്ന നാരുകൾ ഉള്ളതിനാൽ വയർ നിറഞ്ഞിരിക്കുന്നതായി തോന്നു.
ഇവ മൂന്നും ഒരുപോലെ ആരോഗ്യപ്രദമാണ്. എന്നാൽ ഏതാണ് കൂടുതൽ നല്ലതെന്നത് നിങ്ങളുടെ ആരോഗ്യത്തിനേയും ഡയറ്റിനേയും ആശ്രയിച്ചിരിക്കും. റാഗി രക്തസമ്മർദ്ദം നിയന്ത്രിക്കുമ്പോൾ ജോവർ ദഹനപ്രകിയ സുഖമമാക്കും. ഓട്സ് ആണെങ്കിൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. അപ്പോൾ പിന്നെ ഇതിലേതാണ് നിങ്ങൾക്ക് വേണ്ടെതെന്ന് നോക്കി തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications