മഴവെള്ളം മുടിയില്‍ അധികം കൊള്ളിക്കേണ്ട; പ്രശ്‌നം ചില്ലറയല്ല: താരന്‍ മുതല്‍ അണുബാധ വരെ
മഴക്കാലത്ത് മുടിയുടെ സംരക്ഷണം വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. മുടി ഉണങ്ങാന്‍ വൈകുന്നതും ദീര്‍ഘനേരം ഈര്‍പ്പം തങ്ങിനില്‍ക്കുന്നതും താരന്‍ വര്‍ധിക്കാന്‍ ഇടയാക്കും. പലപ്പോഴും പുറത്ത് പോയി ജോലി ചെയ്യുന്നവര്‍ മഴ നനഞ്ഞ് ഈര്‍പ്പമുള്ള മുടിയുമായി ദീര്‍ഘനേരം ഓഫീസിലും മറ്റും ഇരിക്കാറുണ്ട്. ഇത് മുടിയില്‍ അണുബാധയ്ക്ക് കാരണമാവുകയും മുടി പൊട്ടിപ്പോകാന്‍ ഇടയാക്കുകയും ചെയ്യും.
മഴക്കാലത്ത് എണ്ണമയവും അഴുക്കും താരനും ഈര്‍പ്പവും എല്ലാം മുടിക്ക് വില്ലന്മാരായി വരും. ഇത് മുടിയുടെ വളര്‍ച്ചയെ ദുര്‍ബലമാക്കുന്നു. മുടിയില്‍ കെട്ടുവീഴാനും പൊട്ടിപ്പോകാനും ഇതു കാരണമാകും. മഴക്കാലത്ത് മുടി എപ്പോഴും ഉണക്കി വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. വീര്യം കുറഞ്ഞ ആന്റി ഫംഗല്‍ ഷാംപുവും കണ്ടീഷണറും ഉപയോഗിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് ഹെയര്‍ കളറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.

മഴക്കാലത്ത് പുറത്തുപോകുമ്പോള്‍ മുടി കഴിവതും നനയാതെ സംരക്ഷിക്കുക. അതിനായി ഹെയര്‍ ക്യാപ്പുകള്‍ ഉപയോഗിക്കാം. മുടിയില്‍ ഹെയര്‍ സ്‌പ്രേ അടക്കമുള്ള കെമിക്കലുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സമീകൃതവും പ്രോട്ടീന്‍ സമൃദ്ധവുമായ ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയും അരുത്.
മഴക്കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ ഓയില്‍ മസാജ് ചെയ്യുന്നത് മുടിയുടെ കനം നിലനിര്‍ത്താന്‍ സഹായിക്കും. മഴക്കാലത്ത് മുടി സ്‌ട്രെയ്റ്റ് ചെയ്യുന്നതും ഒഴിവാക്കുക. കാരണം മഴ നനയുന്നതോടെ സ്‌ട്രൈറ്റ് ചെയ്തതിന്റെ ഫലം നഷ്ടപ്പെടും. മുടിയില്‍ മഴവെള്ളം അധികം കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം. മണ്‍സൂണ്‍ കാലത്തെ ആദ്യ ദിനങ്ങളില്‍ പെയ്യുന്ന മഴ വായുവില്‍ നിന്നുള്ള മാലിന്യങ്ങളെ താഴോട്ട് കൊണ്ടുവരുന്നു. ഇത് മുടിയില്‍ പറ്റിപ്പിടിക്കാനും മുടിയുടെ സ്വാഭാവിക വളര്‍ച്ചയെ ബാധിക്കാനും ഇടയുണ്ട്.
ഇനി മുടി മഴയില്‍ നനഞ്ഞാല്‍ വീട്ടിലെത്തിയ ഉടന്‍ ചെറു ചൂടുവെള്ളത്തില്‍ കുളിച്ച് ചര്‍മ്മവും മുടിയും വൃത്തിയാക്കുക. ഷാംപൂ ചെയ്യുമ്പോള്‍ അഴുക്കും എണ്ണയും ഒക്കെ നന്നായി നീക്കിയതായി ഉറപ്പുവരുത്തുക. നനഞ്ഞ മുടി ചീപ്പ് കൊണ്ട് വലിച്ച് ചീകാതിരിക്കാന്‍ ശ്രദ്ധിക്കുക. മഴക്കാലത്ത് ആഴ്ചയില്‍ മൂന്ന് തവണ മുടി കഴുകുന്നതായിരിക്കും നല്ലത്. നനഞ്ഞിരിക്കുന്ന മുടിയിലാണ് കൂടുതല്‍ അഴുക്ക് അടിഞ്ഞുകൂടുന്നത്. മുടി ചീകാനായി പല്ലകന്ന ചീപ്പുകള്‍ ഉപയോഗിക്കാം.
ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.


Click it and Unblock the Notifications